ഇന്ത്യയിലെ ഏറ്റവും വലിയ ഡെലിവറി സ്റ്റേഷന്‍ പുനേയില്‍ ആരംഭിക്കാനൊരുങ്ങി ആമസോണ്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൂനേ: ഇന്ത്യയിലെ ഏറ്റവും വലിയ ഡെലിവറി സ്റ്റേഷന്‍ പുനേയില്‍ ആരംഭിക്കുമെന്ന് ആമസോണ്‍ ഇന്ത്യ. തങ്ങളുടെ ഡെലിവറി നെറ്റ്വര്‍ക്ക് മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിക്കുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. പുനേയില്‍ 40,000 സ്‌ക്വയര്‍ഫീറ്റിലാണ് ഡെലിവറി സ്റ്റേഷന്‍ ആരംഭിക്കുന്നത്. പ്രദേശത്തെ ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ സാധനങ്ങള്‍ എത്തിച്ച് നല്‍കാന്‍ ഇതുവഴി സാധിക്കുമെന്നാണ് കരുതുന്നതെന്ന് കമ്പനി വ്യക്തമാക്കി. ആമസോണിന് സ്വന്തമായി 200 കമ്പനി ഉടമസ്ഥതയിലുള്ള ഡെലിവറി സ്റ്റേഷനുകളും 700 പാര്‍ട്ട്ണര്‍ഷിപ്പ് സ്റ്റേഷനുകളുമുണ്ട്.

 

40,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള പുണെ സൗകര്യം മേഖലയിലെ ഉപഭോക്താക്കള്‍ക്കായി വേഗത്തിലുള്ള ഡെലിവറികള്‍ വേഗത്തിലാക്കാന്‍ സഹായിക്കും.ഈ വിപുലീകരണത്തോടെ ആമസോണിന് 200 കമ്പനി ഉടമസ്ഥതയിലുള്ള ഡെലിവറി സ്റ്റേഷനുകള്‍ ഇന്ത്യയില്‍ 700 പങ്കാളികളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് ആമസോണ്‍ ഇന്ത്യ ലാസ്റ്റ് മൈല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഡയറക്ടര്‍ പ്രകാശ് റോച്ലാനി പറഞ്ഞു. ഉപഭോക്തൃ സാന്ദ്രതയെയും ഡിമാന്‍ഡിനെയും അടിസ്ഥാനമാക്കി സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നതിലൂടെ ഞങ്ങള്‍ ഞങ്ങളുടെ നെറ്റ്വര്‍ക്ക് വികസിപ്പിക്കുന്നത് തുടരും. റീട്ടെയില്‍ ഷോപ്പുകളുമായുള്ള ഞങ്ങളുടെ സഹവാസത്തില്‍ 'എനിക്ക് സ്ഥലമുണ്ട്' പ്രോഗ്രാം വഴി നിക്ഷേപം ആരംഭിക്കുകയാണെന്നും 350 നഗരങ്ങളില്‍ 20,000 ത്തിലധികം പങ്കാളികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണ്ണ വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ഇന്ത്യയിലെ ഏറ്റവും വലിയ ഡെലിവറി സ്റ്റേഷന്‍ പുനേയില്‍ ആരംഭിക്കാനൊരുങ്ങി ആമസോണ്‍

ആമോസണിന്റെ ലോകത്തെ ഏറ്റവും വലിയ ഓഫിസ് ഹൈദരാബാദില്‍ പ്രവര്‍ത്തനമാരംഭിച്ചു. അമേരിക്കയ്ക്കു വെളിയില്‍ ആമസോണ്‍ സ്ഥാപിച്ച ഏക ക്യാംപസാണിത്.ആമസോണിന് ഇന്ത്യയിലുള്ള 62,000 ജീവനക്കാരില്‍ 15,000 പേര്‍ക്കും ഇനി ഈ ക്യാമ്പസില്‍ ജോലി ചെയ്യാനാകും. മൂന്ന് മില്യണ്‍ ചതുരശ്ര അടിയി നിര്‍മിച്ച കെട്ടിടത്തില്‍ 1.8 മില്യണ്‍ ചതുരശ്ര അടിയാണ് ഓഫീസിനുള്ള സ്ഥലം. മൊത്തം വലിപ്പമെടുത്താല്‍ 15,000 വര്‍ക്ക് പോയിന്റുകളുള്ള ഈ കെട്ടിടമാണ് ആമസോണിന്റെ ആഗോള തലത്തിലുള്ള ഏറ്റവും വലിയ ക്യാമ്പസ്. വൈവിധ്യമാര്‍ന്ന ജീവനക്കാരുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പുവരുത്തിയാണ് ഈ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.

Read more about: amazon ആമസോണ്‍
English summary

ഇന്ത്യയിലെ ഏറ്റവും വലിയ ഡെലിവറി സ്റ്റേഷന്‍ പുനേയില്‍ ആരംഭിക്കാനൊരുങ്ങി ആമസോണ്‍

Amazon announces launch of Pune delivery station its largest in India
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X