നരേന്ദ്ര മോദിയ്ക്ക് ആപ്പിളിന്റെ നന്ദി; ഇന്ത്യയിൽ ഐഫോൺ വില കുറയും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിംഗിൾ ബ്രാന്‍ഡ് റീട്ടെയ്‌ലര്‍മാര്‍ക്ക് ഇന്ത്യയില്‍ നിലനിന്നിരുന്ന നിയന്ത്രണങ്ങൾ കഴിഞ്ഞ മന്ത്രിസഭാ യോ​ഗത്തിൽ എടുത്ത് കളഞ്ഞതോടെ നരേന്ദ്ര മോദിയ്ക്ക് നന്ദി രേഖപ്പെടുത്തി രം​ഗത്തെത്തിയിരിക്കുകയാണ് പ്രമുഖ അമേരിക്കൻ കമ്പനി ആപ്പിൾ. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ടീമും നല്‍കുന്ന പിന്തുണയ്ക്ക് നന്ദിയെന്നും ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഓണ്‍ലൈനിലൂടെയും ആപ്പിള്‍ സ്റ്റോറിലൂടെയും സേവനങ്ങള്‍ എത്തിച്ചു കൊടുക്കാന്‍ അതീവ സന്തോഷമുണ്ടെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

 

ആപ്പിൾ  ഇന്ത്യയിലേയ്ക്ക്

ആപ്പിൾ ഇന്ത്യയിലേയ്ക്ക്

ഇന്ത്യയില്‍ ഫോണ്‍ നിര്‍മിക്കാനും ഉപയോക്താക്കള്‍ക്ക് നേരിട്ട് ഇടനിലക്കാരില്ലാതെ ഫോണ്‍ വില്‍ക്കാനുമുള്ള പദ്ധതികളാണ് ഇപ്പോൾ കമ്പനി നടത്തി കൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ ആപ്പിളിന്റെ ആദ്യത്തെ സ്റ്റോർ തുറക്കുമെന്നും കമ്പനി ചില വാർത്തകൾ പുറത്തു വിട്ടിരുന്നു. എന്നാൽ എവിടെയാണ്, എപ്പോഴാണ് ആരംഭിക്കുക തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് ഔ​ദ്യോ​ഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ല. എന്നാൽ കമ്പനി ഓണ്‍ലൈനിലൂടെ ഫോണുകളുടെ വിൽപ്പന ഉടൻ തുടങ്ങിയേക്കുമെന്നാണ് വിവരം.

വില കുറയും

വില കുറയും

നിലവിൽ ആപ്പിൾ ഐഫോൺ ഇന്ത്യയിൽ വിൽക്കുന്നത് ഫ്‌ളിപ്കാര്‍ട്, ആമസോണ്‍ തുടങ്ങിയ ഓൺലൈൻ സൈറ്റുകളിലൂടെയാണ്. എന്നാൽ ആപ്പിൾ നേരിട്ട് വിൽപ്പന ആരംഭിക്കുന്നതോടെ ഐഫോണുകളുടെ വില കുറഞ്ഞേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ ആദ്യ ആപ്പിള്‍ സ്റ്റോർ ആരംഭിക്കാൻ അൽപ്പം കൂടി സമയമെടുക്കുമെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു.

ആപ്പിൾ ഐഫോണിന് നാളെ മുതൽ വില കുത്തനെ കുറയും; ഇനി ആർക്കും സ്വന്തമാക്കാം

പുതിയ നയം

പുതിയ നയം

ആപ്പിൾ പോലുള്ള വിദേശ കമ്പനികൾ ഫോണുകളും മറ്റും ഉണ്ടാക്കാനുള്ള സാമഗ്രികളില്‍ 30 ശതമാനം ഇന്ത്യല്‍ നിന്നു തന്നെ കണ്ടെത്തണം എന്നായിരുന്നു നയം. എന്നാൽ ഈ നയത്തിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. ഇത് ആപ്പിളിന് ഇന്ത്യയിലെ അതിവേഗം വളരുന്ന സ്മാര്‍ട് ഫോണ്‍ വിപണിയില്‍ കൂടുതൽ അവസരങ്ങൾ നൽകുമെന്നാണ് ടെക്ക് ലോകത്തെ പ്രതീക്ഷ. ഫോണുകളുടെ വിൽപ്പനയ്ക്കും ഇനി മറ്റ് ഓൺലൈൻ സൈറ്റുകളെ ആശ്രയിക്കേണ്ടി വരില്ല.

ബാങ്കുകൾക്ക് പാരയായി ആപ്പിൾ കാർഡ്; പണി കിട്ടാൻ പോകുന്നത് ഇങ്ങനെ

പുതിയ ഐഫോൺ

പുതിയ ഐഫോൺ

പുതിയ ഐഫോണ്‍ പതിപ്പുകള്‍ സെപ്റ്റംബർ 10ന് ആപ്പിള്‍ പുറത്തിറക്കുമെന്നാണ് വിവരം. അത് ഐഫോണ്‍ 11, ഐഫോണ്‍ പ്രോ എന്നിവയായിരിക്കുമെന്നാണ് അഭ്യൂഹങ്ങൾ. ആപ്പിള്‍ ടിവി പ്ലസ്, ആപ്പിള്‍ ആര്‍ക്കേഡ്, ആപ്പിള്‍ കാര്‍ഡ് തുടങ്ങിയ സേവനങ്ങള്‍ സംബന്ധിച്ച പുതിയ പ്രഖ്യാപനങ്ങളുമുണ്ടായേക്കും.

ആപ്പിൾ ജീവനക്കാ‍ർ ഇനി നിന്ന് ജോലി ചെയ്യും

malayalam.goodreturns.in

English summary

നരേന്ദ്ര മോദിയ്ക്ക് ആപ്പിളിന്റെ നന്ദി; ഇന്ത്യയിൽ ഐഫോൺ വില കുറയും

Apple has tweeted a thank you to Narendra Modi after the cabinet passed a series of restrictions on single-brand retailers in India. Read in malayalam.
Story first published: Friday, August 30, 2019, 13:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X