ബജറ്റ് കാരിയറായ ഗോ എയറിൽ ഫ്ലാഷ് സെയിൽ ഓഫർ. ഓഫർ നിരക്കിൽ വെറും 1223 രൂപ മുതൽ വിമാന ടിക്കറ്റുകൾ ലഭ്യമാണ്. ഗോ എയർ 'സൂപ്പർ സേവർ ഫെയേർസ് ഓഫർ goair.in, മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ലഭിക്കുകയെന്ന് കാരിയറിന്റെ വെബ്‌സൈറ്റിൽ പറയുന്നു. മറ്റ് ഫ്ലാഷ് സെയിൽ ഓഫറുകൾ പോലെ, ഈ ഓഫറിന് ഒരു ബുക്കിംഗ് വിൻഡോയോ യാത്രാ കാലയളവോ ഇല്ലെന്നും വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
തിരഞ്ഞെടുത്തിരിക്കുന്ന റൂട്ടുകൾ
ചുവടെ സൂചിപ്പിച്ചിരിക്കുന്ന തിരഞ്ഞെടുത്ത റൂട്ടുകളിലാണ് ഓഫർ നിരക്ക് ബാധകമാകുന്നത്.
- അഹമ്മദാബാദ് - ബംഗളൂരു
- ഡൽഹി - ശ്രീനഗർ
- അഹമ്മദാബാദ് - മുംബൈ
- മുംബൈ - ജമ്മു
- പോർട്ട് ബ്ലെയർ - ബംഗളൂരു
- മുംബൈ - ലേ
- ശ്രീനഗർ - മുംബൈ
- കൊൽക്കത്ത - പാട്ന
- നാഗ്പൂർ - മുംബൈ
- കൊച്ചി - അഹമ്മദാബാദ്
- നാഗ്പൂർ - പൂനെ
- ഡൽഹി - അഹമ്മദാബാദ്
- പാട്ന - മുംബൈ
- ഡൽഹി - മുംബൈ
- പാട്ന - കൊൽക്കത്ത
- ഡൽഹി - കൊൽക്കത്ത
- പാട്‌ന - ഡൽഹി
- ഡൽഹി - ഗുവാഹത്തി
- പാട്ന - റാഞ്ചി
- ഡൽഹി - ഗോവ
- പൂനെ - അഹമ്മദാബാദ്
- ഡൽഹി - ഹൈദരാബാദ്
- പൂനെ - കൊൽക്കത്ത
- ഡൽഹി - ബാഗ്ഡോഗ്ര
- പൂനെ - ഡൽഹി
- ഡൽഹി - ജമ്മു
- പൂനെ - ചെന്നൈ
- ഡൽഹി - ലേ
ഗോ എയറിന്റെ ലക്ഷ്യം
പ്രവർത്തനം ആരംഭിച്ചതു മുതൽ ഏകദേശം 73.3 മില്യൺ യാത്രക്കാരെ കയറ്റിയ ഗോ എയർ വർഷാവസാനത്തോടെ ഹനോയി, ഫ്നാമ് പെൻ തുടങ്ങിയ രാജ്യങ്ങളെ അന്താരാഷ്ട്ര ശൃംഖലയിലേക്ക് ചേർക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് വാർത്താ ഏജൻസി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 100 മില്യൺ യാത്രക്കാരിലെത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.
അന്താരാഷ്ട്ര സർവ്വീസുകൾ
അടുത്തിടെ, ഗോ എയർ ഡൽഹി - അബുദാബി, മുംബൈ - അബുദാബി, മുംബൈ - മസ്കറ്റ്, ഡൽഹി - ബാങ്കോക്ക്, കണ്ണൂർ - കുവൈറ്റ് എന്നീ പുതിയ അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിച്ചിരുന്നു. മറ്റ് എയർലൈനുകളായ സ്‌പൈസ് ജെറ്റ്, ഇൻഡിഗോ എന്നിവയും ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി മികച്ച ഓഫറുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
സ്പൈസ് ജെറ്റ്
ആഭ്യന്തര റൂട്ടുകളിൽ 1,299 രൂപ മുതലും അന്താരാഷ്ട്ര റൂട്ടുകളിൽ 3,999 രൂപ മുതലുമുള്ള ഓഫറുകളാണ് സ്പൈസ് ജെറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌പൈസ് ജെറ്റിന്റെ ഏറ്റവും പുതിയ വിൽപ്പന ഓഫർ ഓഗസ്റ്റ് 30 ന് അവസാനിക്കും. ദേശ്-വിദേശ് ഘൂമോ സെയിൽ എന്നാണ് പുതിയ ഓഫർ സെയിലിന്റെ പേര്. 2020 മാർച്ച് 31 വരെയുള്ള യാത്രകൾക്കുള്ള ടിക്കറ്റുകളാണ് ഓഫർ നിരക്കിൽ ലഭിക്കുക. എല്ലാ വഴികളിലൂടെയുമുള്ള ബുക്കിംഗുകൾക്ക് ഓഫർ ബാധകമാണ്.
ഇൻഡിഗോ
ഇൻഡിഗോയും 2019 ഓഗസ്റ്റ് 30 വരെ ആഭ്യന്തര, അന്തർദ്ദേശീയ വിമാന ടിക്കറ്റുകൾ ഓഫർ നിരക്കിൽ വിൽക്കുന്നുണ്ട്. 1,298 രൂപയ്ക്ക് ആഭ്യന്തര റൂട്ടുകളിലും 3,999 രൂപയ്ക്ക് അന്താരാഷ്ട്ര റൂട്ടുകളിലുമാണ് ടിക്കറ്റുകൾ ലഭിക്കുക.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications