പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര രാജിവച്ചു: രണ്ടാഴ്ച കൂടി തുടരുമോയെന്ന് മോദി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര രാജി വച്ചു. എന്നാൽ പ്രധാനമന്ത്രിയുടെ അഭ്യർത്ഥന പ്രകാരം രണ്ടാഴ്ചത്തേക്ക് കൂടി പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് തുടരുമെന്നാണ് വിവരം. മോദി 2014ൽ അധികാരത്തിലെത്തിയത് മുതൽ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു മിശ്ര.

പൊതുനയത്തിലും ഭരണത്തിലും വലിയ ഗ്രാഹ്യമുള്ള ഏറ്റവും മികച്ച ഉദ്യോഗസ്ഥരിൽ ഒരാളാണ് നൃപേന്ദ്ര മിശ്രയെന്നും. 2014 ൽ താൻ ഡൽഹിയിൽ എത്തിയപ്പോൾ അദ്ദേഹം തന്നെ വളരെയധികം കാര്യങ്ങൾ പഠിപ്പിച്ചുവെന്നും അദ്ദേഹത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ വളരെ വിലപ്പെട്ടതായിരുന്നുവെന്നും മോദി ട്വിറ്ററിൽ കുറിച്ചു. ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ രാജ്യത്തെ സേവിക്കുകയെന്നത് ഒരു പദവിയാണെന്നും. ഈ അവസരത്തിനും അദ്ദേഹം എന്നിൽ അർപ്പിച്ച സമ്പൂർണ്ണ ആത്മവിശ്വാസത്തിന് തനിക്ക് അദ്ദേഹത്തോട് നന്ദിയുണ്ടെന്നും നൃപേന്ദ്ര മിശ്ര ഒരു പ്രസ്താവനയിൽ പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര രാജി വച്ചു

മുൻ കാബിനറ്റ് സെക്രട്ടറി പ്രദീപ് കുമാർ സിൻഹ, പ്രധാനമന്ത്രിയുടെ ഓഫീസിലെ സ്പെഷ്യൽ ഡ്യൂട്ടി (ഒ‌എസ്‌ഡി) ഓഫീസറായി നിയമിതനായി. 1977 ബാച്ച് ഉത്തർപ്രദേശ് കേഡർ ഐ‌എ‌എസ് ഉദ്യോഗസ്ഥനാണ് ഇദ്ദേ​ഹം. മുൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചെയർമാനായിരുന്നു നൃപേന്ദ്ര മിശ്ര. 2006 മുതൽ 2009 വരെ റെഗുലേറ്ററായി സേവനമനുഷ്ഠിച്ചു.

ഉത്തർപ്രദേശ് കേഡറിൽ നിന്നുള്ള 1967 ബാച്ച് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസറായ മിശ്രയുടെ രാജി ഇന്ത്യയുടെ ജിഡിപി വളർച്ച 2019-20 ജൂൺ പാദത്തിൽ അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5 ശതമാനമായി കുറഞ്ഞ സമയത്താണ്. 5.8 ശതമാനത്തിൽ നിന്നാണ് ഇപ്പോൾ 5 ശതമാനമായി കുറഞ്ഞിരിക്കുന്നത്. ജൂൺ പാദത്തിൽ സാമ്പത്തിക വളർച്ച 5.7 ശതമാനമാകുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ചിരുന്നുത്. എന്നാൽ അതിലും ഏറെ താഴെ പോവുകയായിരുന്നു.

malayalam.goodreturns.in

English summary

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര രാജിവച്ചു: രണ്ടാഴ്ച കൂടി തുടരുമോയെന്ന് മോദി

Prime Minister Narendra Modi's Principal Secretary Nriprendra Mishra has resigned. Read in malayalam.
Story first published: Saturday, August 31, 2019, 9:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X