ഗോ എയറിന്റെ ഏറ്റവും പുതിയ 'ഫ്ലാഷ് ഫോർവേഡ് സെയിൽ 2020ന്' തുടക്കം കുറിച്ചു. 2020 ജനുവരി 14നും 2020 ജൂലൈ 31നും ഇടയ്ക്കുള്ള യാത്രാ ടിക്കറ്റുകളാണ് വമ്പൻ വിലക്കുറവിൽ ലഭിക്കുക. 2019 സെപ്റ്റംബർ 3 നും സെപ്റ്റംബർ 10 നും ഇടയിൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് കുറഞ്ഞ നിരക്കിൽ ലഭിക്കുക. ഈ സ്കീമിന് കീഴിലുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 1,020 രൂപയാണ്.
ബുക്ക് ചെയ്യേണ്ടത് എങ്ങനെ?
ഈ ഓഫർ എക്കണോമി, ബിസിനസ് ക്ലാസ് ഫ്ലൈറ്റുകൾക്ക് ബാധകമാണ്. റദ്ദാക്കിയാൽ സ്റ്റാൻഡേർഡ് ചാർജുകൾ ബാധകമാകുമെന്ന് എയർലൈൻ വെബ്‌സൈറ്റിൽ അറിയിച്ചു. Goair.in വെബ്‌സൈറ്റ് വഴിയോ ഗോ എയർ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ഈ വിൽപ്പനയ്‌ക്ക് കീഴിലുള്ള ബുക്കിംഗ് നടത്താവുന്നതാണ്.
ടിക്കറ്റ് നിരക്ക്
2020 ഫെബ്രുവരി 26 ന് യാത്ര ചെയ്യുന്നതിനായി ഡൽഹിയിൽ നിന്ന് മുംബൈയിലേയ്ക്കുള്ള ഫ്ലൈറ്റ് ടിക്കറ്റുകൾക്ക് (ഇക്കോണമി ക്ലാസ്) 3,022 രൂപയാണ് വില. 961 രൂപ നികുതി അടങ്ങിയതാണ് ഈ നിരക്ക്. 2020 ഫെബ്രുവരി 29 ന് ഡൽഹി മുതൽ ബെംഗളൂരു വരെയുള്ള വിമാന ടിക്കറ്റുകൾക്ക് 2,760 രൂപയാണ് വില.
മറ്റ് വിമാനക്കമ്പനികൾ
വിമാനക്കമ്പനികൾ തമ്മിലുള്ള കടുത്ത മത്സരത്തിനിടയിൽ, ആഭ്യന്തര വിമാനക്കമ്പനികൾ അവരുടെ ടിക്കറ്റുകൾ വിൽക്കുന്നതിനും പ്രവർത്തന മൂലധന ചെലവുകൾക്കായുള്ള പണം കണ്ടെത്തുന്നതിനും മുൻകൂർ ടിക്കറ്റ് ബുക്കിംഗ് ഓഫറുകൾ പ്രഖ്യാപിക്കുന്നത് പതിവാണ്. ജെറ്റ് എയർവേസ് അടച്ചുപൂട്ടിയതിന് ശേഷം വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നെങ്കിലും ഇപ്പോൾ സ്ഥിതി സാധാരണ നിലയിലേയ്ക്ക് എത്തി തുടങ്ങി. ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയർ എന്നീ കമ്പനികളും ടിക്കറ്റ് നിരക്ക് ഒരു പരിധി വരെ കുറച്ചിട്ടുണ്ട്.
വ്യോമയാന വിപണി
ലോകത്തെ അതിവേഗം വളരുന്ന വ്യോമയാന വിപണികളിലൊന്നാണ് ഇന്ത്യ. നിലവിൽ, ഇന്ത്യയിലെ വ്യോമയാന വിപണിയിലെ വളർച്ച 7% ആണ്. ഇന്ത്യയുടെ വളർച്ചാ സാധ്യത വളരെ വലുതാണെന്ന് വ്യോമയാന വിദഗ്ധരുടെ അഭിപ്രായം.
malayalam.goodreturns.in
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം

ബംഗളൂരു പീനിയ ഫ്ലൈഓവറിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു



Click it and Unblock the Notifications