രാജ്യത്ത് സെപ്റ്റംബർ 1 മുതൽ പുതിയ മോട്ടോർ വാഹന നിയമം പ്രാബല്യത്തിൽ വന്നെങ്കിലും ഈ രണ്ട് സംസ്ഥാനങ്ങളിൽ മാത്രം നിയമം ഇതുവരെ നടപ്പാക്കിയിട്ടില്ല. കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിലെയും മധ്യപ്രദേശിലെയും സംസ്ഥാന സർക്കാരുകളാണ് ഗതാഗത നിയമലംഘനങ്ങൾക്കുള്ള ശിക്ഷകൾ ഇതുവരെ നടപ്പാക്കാത്തത്.
മധ്യപ്രദേശ്
മോട്ടോർ വാഹന നിയമത്തിലെ പുതിയ ഭേദഗതികൾ ആദ്യം പഠിച്ച് തീരുമാനമെടുക്കുമെന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ് പറഞ്ഞിരിക്കുന്നത്. ട്രാഫിക് നിയമങ്ങളുടെ ലംഘനത്തിന് ഏർപ്പെടുത്തിയ വർദ്ധിച്ച പിഴകളോട് യോജിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അയൽ സംസ്ഥാനങ്ങൾ പുതിയ നിയമത്തോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് പഠിച്ചതിന് ശേഷം തീരുമാനം എടുക്കുമെന്നും കമൽ നാഥ് ട്വിറ്ററിൽ കുറിച്ചു.
പഞ്ചാബ്
ട്രാഫിക് നിയമ ലംഘനങ്ങൾക്ക് വർദ്ധിപ്പിച്ച പിഴ ഈടാക്കുന്നത് സാധാരണക്കാർക്ക് കൂടുതൽ ബാധ്യത വരുത്തുമെന്ന് വ്യക്തമാക്കിയ കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബും ദീർഘകാലത്തേക്ക് കർശനമായ മോട്ടോർ വാഹന നിയമം നടപ്പാക്കാൻ വിസമ്മതിച്ചു. ഉയർന്ന പിഴ തുക സംബന്ധിച്ച് പഠിച്ചതിന് ശേഷം തീരുമാനം എടുക്കുമെന്ന് പഞ്ചാബ് ഗതാഗത മന്ത്രി റസിയ സുൽത്താന ജലന്ധറിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പിഴകൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത നിയമം നടപ്പാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
തീരുമാനം ഉടൻ
ഭേദഗതി ചെയ്ത നിയമം നടപ്പാക്കുന്നതിനായി എല്ലാ പങ്കാളികളുടെയും യോഗത്തിൽ പിഴ തുക തീരുമാനിക്കുമെന്ന് പഞ്ചാബ് അഡീഷണൽ ഡയറക്ടർ ജനറൽ (ട്രാഫിക്) എസ് എസ് ചൗഹാൻ പറഞ്ഞു. സംസ്ഥാന വിഷയമായതിനാൽ നിയമത്തിൽ ഭേദഗതി വരുത്താൻ സംസ്ഥാനത്തിന് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കുകയാണ് ലക്ഷ്യമെന്നും സംസ്ഥാന ട്രഷറി വർദ്ധിപ്പിക്കുകയല്ല ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വാദിച്ചു.
സെപ്റ്റംബർ 1 മുതൽ
സെപ്റ്റംബർ 1 മുതൽ ബാധകമായ 2019 ലെ മോട്ടോർ വെഹിക്കിൾസ് (ഭേദഗതി) ആക്റ്റ് വ്യവസ്ഥകൾ റോഡ് ഗതാഗത മന്ത്രാലയം കഴിഞ്ഞ ആഴ്ചയാണ് പുറത്തു വിട്ടത്. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതിന് പുതിയ ഭേദഗതികൾ അനുസരിച്ച് നിരവധി പിഴകൾ 10 മടങ്ങ് വരെ വർദ്ധിപ്പിച്ചു. ഉദാഹരണത്തിന്, മദ്യപിച്ച് വാഹനമോടിക്കുന്നതിനുള്ള പിഴ 2000 രൂപയിൽ നിന്ന് 10,000 രൂപയായി ഉയർത്തി. അതുപോലെ, ഹെൽമെറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിക്കുന്നവരിൽ നിന്ന് 5000 രൂപ പിഴ ഈടാക്കും.
malayalam.goodreturns.in
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം

ബംഗളൂരു പീനിയ ഫ്ലൈഓവറിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു



Click it and Unblock the Notifications