ഇന്ത്യയിലെ നാലാമത്തെ വലിയ ഐടി കമ്പനിയായ വിപ്രോ പ്രഖ്യാപിച്ച ഓഹരി തിരിച്ചുവാങ്ങൽ പദ്ധതിയുടെ ഭാഗമായി അസിം പ്രേംജിയും വിപ്രോ ലിമിറ്റഡിന്റെ പ്രൊമോട്ടർ ഗ്രൂപ്പും ഒരു ബില്യൺ ഡോളർ (7,300 കോടി രൂപ) ഓഹരികൾ വിറ്റു. ഓഹരി വിറ്റ് ലഭിച്ച ഫണ്ടുകളുടെ ഭൂരിഭാഗവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്ന ശതകോടീശ്വരനാണ് അസിം പ്രേംജി.
ലോകത്തിലെ ഏറ്റവും വലിയ അഞ്ച് സ്വകാര്യ എൻഡോവ്‌മെന്റുകളിൽ ഒന്നാണ് അസിം പ്രേംജിയുടേത്. വിപ്രോയുടെ സ്ഥാപക ചെയർമാനും അദ്ദേഹത്തിൻറെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളും 224.6 ദശലക്ഷം ഓഹരികൾ വിറ്റഴിച്ചഴിച്ചതായി ബുധനാഴ്ച്ച കമ്പനി അറിയിച്ചു. ഇത് ഓഹരി തിരിച്ചുവാങ്ങൽ പദ്ധതിയ്ക്ക് കീഴിലുള്ള മൊത്തം ഓഹരി പങ്കാളിത്തത്തിന്റെ 3.96 ശതമാനം വരും.

മാർച്ചിൽ, 67 ശതമാനം വിപ്രോ ഷെയറുകളിൽ നിന്നുള്ള എല്ലാ വരുമാനവും അസിം പ്രേംജി ഫൗണ്ടേഷന് സമ്മാനിച്ചിരുന്നു. 1.45 ലക്ഷം കോടി രൂപ അഥവാ 21 ബില്യൺ ഡോളറാണ് അദ്ദേഹം അന്ന് ഫൗണ്ടേഷന് നൽകിയത്. നിരവധി സംസ്ഥാനങ്ങളിലെ പൊതുവിദ്യാലയങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താൻ അസിം പ്രേംജി ഫൗണ്ടേഷൻ സർക്കാരുമായും അധ്യാപകരുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. പ്രേംജി ട്രസ്റ്റിനായി സമർപ്പിച്ച പണമെല്ലാം ജീവകാരുണ്യപ്രവർത്തനത്തിനുള്ളതാണെന്ന് അസിം പ്രേംജി ഫൗണ്ടേഷന്റെ ചീഫ് എൻഡോവ്‌മെന്റ് ഓഫീസർ കെ ആർ ലക്ഷ്മിനാരായണ പറഞ്ഞു.
പ്രേംജി കുടുംബത്തിനും അവരുടെ കൈവശമുള്ള സ്ഥാപനങ്ങൾക്കും വിപ്രോയിൽ 73.83% ഓഹരിയുണ്ട്. ഓഹരി തിരിച്ചുവാങ്ങലിനുശേഷം, പ്രൊമോട്ടർ ഹോൾഡിംഗ് 74.05 ശതമാനമായി ഉയരും. കാരണം വിപ്രോ തിരികെ വാങ്ങിയ ഓഹരി റദ്ദാക്കും. പോഷകാഹാരം, ഗാർഹിക പീഡനം, സ്വതന്ത്ര മാധ്യമങ്ങൾ, കൗമാരക്കാരായ പെൺകുട്ടികളുടെ ശാക്തീകരണം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലാണ് പ്രേംജിയുടെ ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
