നിങ്ങളുടെ മൊബൈൽ ഫോൺ നഷ്‌ടപ്പെട്ടോ? എങ്കിൽ ഇനി വിഷമിക്കേണ്ട, സർക്കാർ നിങ്ങളുടെ ഫോൺ കണ്ടെത്തി നൽകും. ടെലികമ്യൂണിക്കേഷൻ വകുപ്പ്, 2017 മുതൽ സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (സിഇആർ) എന്ന പദ്ധതിയ്ക്കായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ഐഎംഇഐകളുടെ (ഇന്റർനാഷണൽ മൊബൈൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി) ഡാറ്റാബേസ് ഉപയോഗിച്ച് 15 അക്ക യുണീക്ക് നമ്പർ ഉപയോഗിച്ച് മൊബൈൽ ഉപകരണങ്ങളെ തിരിച്ചറിയുന്ന രീതിയാണിത്.
തുടക്കം
ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് വെള്ളിയാഴ്ച മഹാരാഷ്ട്രയിൽ ഫോണുകൾ മോഷ്ടിച്ചതായി റിപ്പോർട്ട് ചെയ്യുന്നതുള്ള വെബ് പോർട്ടൽ ഉദ്ഘാടനം ചെയ്തു. ഇതിനായുള്ള പൈലറ്റ് പദ്ധതി മഹാരാഷ്ട്രയിൽ ഉടൻ ആരംഭിക്കും. തുടർന്ന് ഇന്ത്യയിലുടനീളം പദ്ധതി നടപ്പിലാക്കും. ഈ സംവിധാനം എങ്ങനെ പ്രവർത്തിക്കുമെന്ന് പരിശോധിക്കാം.
ചെയ്യേണ്ടത് എന്ത്?
നിങ്ങളുടെ മൊബൈൽ ഫോൺ മോഷ്ടിക്കുകയോ നഷ്ടപ്പെടുകയോ ചെയ്താൽ, നിങ്ങൾ ഒരു എഫ്ഐആർ ഫയൽ ചെയ്യുകയും ടെലികോം വകുപ്പിന്റെ ഹെൽപ്പ് ലൈൻ നമ്പറായ 14422ൽ അറിയിക്കുകയും വേണം. തുടർന്ന് ടെലികോം വകുപ്പ് ഈ ഫോണിന്റെ IMEI നമ്പറിനെ കരിമ്പട്ടികയിൽ പെടുത്തും. ഇതുവഴി ഈ ഹാൻഡ് സെറ്റിൽ നിന്ന് ഭാവിയിൽ ഏതെങ്കിലും മൊബൈൽ നെറ്റ്‌വർക്കിലേക്ക് പ്രവേശിക്കുന്നത് തടയാനാകും. അതേ IMEI നമ്പറിലൂടെ, നിങ്ങളുടെ സെല്ലുലാർ ഓപ്പറേറ്ററിനും നെറ്റ്‌വർക്ക് ആക്‌സസ് ചെയ്യുന്നതിൽ നിന്ന് നഷ്ട്ടപ്പെട്ട ഫോണിനെ തടയാനാകും.
എന്താണ് ജിഎസ്എംഎ?
വ്യാജ ഹാൻഡ്‌സെറ്റുകൾ തിരിച്ചറിയാൻ IMEI നമ്പറുകളെ താരതമ്യം ചെയ്യാൻ അനുവദിക്കുന്ന GSMA- യുടെ ആഗോള IMEI ഡാറ്റാബേസിലേക്ക് CEIR ന് ആക്‌സസ് ഉണ്ടായിരിക്കും. ടെലികോം ഇക്കോസിസ്റ്റത്തിലെ മറ്റ് സ്ഥാപനങ്ങളിൽ സെല്ലുലാർ ഓപ്പറേറ്റർമാർ, ഗിയർ നിർമ്മാതാക്കൾ, സോഫ്റ്റ്വെയർ, ഇന്റർനെറ്റ് കമ്പനികൾ എന്നിവയെ പ്രതിനിധീകരിക്കുന്ന ഒരു ആഗോള സ്ഥാപനമാണ് ജിഎസ്എംഎ. ഹാൻഡ്‌സെറ്റ് മോഷണം സംബന്ധിച്ച കാര്യങ്ങളിൽ ഇത് അന്താരാഷ്ട്ര സഹകരണം ഉറപ്പാക്കും.
പൊലീസിന് എളുപ്പം
ഇന്ത്യയില്‍ മൊത്തമായി ഒരു Central Equipment Identity Register (CEIR) നടപ്പിലാക്കാനാണ് പദ്ധതി. വൈറ്റ് ലിസ്റ്റ്, ഗ്രേ ലിസ്റ്റ്, ബ്ലാക് ലിസ്റ്റ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി ഇവിടെ മൊബൈല്‍ ഫോണുകള്‍ തരംതിരിക്കും. ബ്ലാക് ലിസ്റ്റ് ചെയ്ത മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകും. ഇതിലൂടെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ വീണ്ടെടുക്കുന്ന ജോലി പോലീസിന് അധികം സമയം കളയാതെ തന്നെ ചെയ്യാം.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications