സൗദി അരാംകോ ഡ്രോൺ ആക്രമണം: എണ്ണവില ഉയരുന്നത് ഇന്ത്യയുടെ വളർച്ചയ്ക്ക് തടസ്സമാകുമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗദി അറേബ്യയുടെ എണ്ണ വ്യവസായത്തിന്റെ ഹൃദയഭാ​ഗത്ത് കഴിഞ്ഞ ആഴ്ച്ചയുണ്ടായ ഡ്രോൺ ആക്രമണം സാമ്പത്തിക വീണ്ടെടുക്കലിനുള്ള ഇന്ത്യയുടെ പദ്ധതികൾക്ക് തടസ്സമായേക്കാമെന്ന് സാമ്പത്തിക വിദ​ഗ്ധർ. ഒരു ബാരിക്കേഡിനെ ബാധിക്കും. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലകളിലും സൗദി അരാംകോയുടെ ഉടമസ്ഥതയിലുള്ളതുമായ രണ്ട് പ്രധാന കേന്ദ്രങ്ങളിലാണ് തീപിടിത്തമുണ്ടായത്. ഇതിനെ തുടർന്ന് എണ്ണവില കുത്തനെ ഉയർന്നു.

 

യെമന്റെ ഹൂതി വിമതർ സൗദി അരാംകോയുടെ അബ്ഖൈക്ക്, ഖുറൈസ് പ്ലാന്റുകൾക്കെതിരായി നടത്തിയ ഡ്രോൺ ആക്രമണത്തെത്തുടർന്ന്, സൗദി അറേബ്യയുടെ മൊത്തം എണ്ണ ഉൽപാദനം പ്രതിദിനം 5.7 ദശലക്ഷം ബാരൽ (ബിപിഡി) കുറച്ചു. ലോകത്തിന്റെ മൊത്തം അസംസ്കൃത എണ്ണ വിതരണത്തിന്റെ 5 ശതമാനവും സൗദിയുടെ എണ്ണ ഉൽപാദനത്തിന്റെ പകുതിയുമാണിത്.

സൗദി അരാംകോ ആക്രമണം: എണ്ണവില ഉയരുന്നത് ഇന്ത്യയുടെ വളർച്ചയ്ക്ക് തടസ്സമാകുമോ?

ഇന്ത്യ സൗദി അറേബ്യയിൽ നിന്ന് വലിയ തോതിൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാൽ, നിരക്കിലെ വർദ്ധനവ് സർക്കാരിന് പ്രഹരമാകും, പ്രത്യേകിച്ച് ഇന്ത്യ സാമ്പത്തിക മാന്ദ്യം നേരിടുന്ന ഈ സമയത്ത്. എണ്ണയുടെ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. ക്രൂഡ്, പാചക വാതകം എന്നിവ ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് സൗദി അറേബ്യ. സൗദി അരാംകോ ഡ്രോൺ ആക്രമണം ഇന്ത്യയുടെ എണ്ണ ഇറക്കുമതി ബിൽ ഉയർത്തുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

ആഗോള ക്രൂഡ് വിലയിലെ 10 ശതമാനം വർധനവ് ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 0.4-0.5 ശതമാനം വർദ്ധിപ്പിക്കുമെന്ന് ജി 3, ഏഷ്യ എന്നിവയുടെ ചീഫ് ഇക്കണോമിസ്റ്റ് തായ്മൂർ ബെയ്ഗ് വിശദീകരിച്ചു. ബ്രെൻറ് ക്രൂഡ് വിലയിൽ ഓരോ ഡോളർ ഉയരുമ്പോഴും ഇന്ത്യയുടെ എണ്ണ ഇറക്കുമതി ബില്ലിലേക്ക് ഏകദേശം 2 ബില്യൺ ഡോളർ വർദ്ധിക്കുന്നു. 2018-19 ൽ ഇന്ത്യ 111.9 ബില്യൺ ഡോളർ എണ്ണ ഇറക്കുമതിക്കായി ചെലവഴിച്ചു.

malayalam.goodreturns.in

English summary

സൗദി അരാംകോ ഡ്രോൺ ആക്രമണം: എണ്ണവില ഉയരുന്നത് ഇന്ത്യയുടെ വളർച്ചയ്ക്ക് തടസ്സമാകുമോ?

The drone strike that hit the heart of Saudi Arabia's oil industry last week could hamper India's plans for economic recovery. Read in malayalam.
Story first published: Wednesday, September 18, 2019, 11:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X