സെപ്റ്റംബർ 26, 27 തീയതികളിൽ 4 ലക്ഷത്തോളം ബാങ്ക് ജീവനക്കാർ രാജ്യവ്യാപകമായി പണിമുടക്കും. മിക്ക ബാങ്കുകളും ഈ ആഴ്ച മൂന്ന് ദിവസം മാത്രമേ പ്രവർത്തിക്കൂ. പൊതുമേഖലാ ബാങ്കുകളുടെ മെഗാ ലയനത്തിനെതിരെ പ്രതിഷേധിച്ച് നാല് ബാങ്ക് യൂണിയനുകൾ കഴിഞ്ഞയാഴ്ച്ച പണിമുടക്ക് ആഹ്വാനം ചെയ്തിരുന്നു. രണ്ട് ദിവസത്തെ പണിമുടക്കാണ് യൂണിയനുകൾ പ്രഖ്യാപിച്ചത്.
തുടർച്ചയായ നാല് ദിവസം
എന്നാൽ പണിമുടക്കിന് ശേഷമുള്ള രണ്ട് ദിവസങ്ങളിലും ബാങ്കുകൾക്ക് അവധിയായതിനാൽ ഉപഭോക്താക്കളെ വലയ്ക്കാൻ സാധ്യതയുണ്ട്. എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ ബാങ്കുകൾക്ക് അവധിയാണ്. കൂടാതെ ഞായറാഴ്ചയും പ്രതിവാര അവധി ദിനമാണ്. അതുകൊണ്ട് തന്നെ സെപ്റ്റംബർ 26 മുതൽ 29 വരെ ബാങ്കുകൾക്ക് അവധിയായിരിക്കും. 25 ആയിരിക്കും ഈ ആഴ്‌ചയിലെ അവസാന പ്രവൃത്തി ദിവസം.
എടിഎമ്മുകൾ കാലിയാകും
ബാങ്ക് പണിമുടക്കിന്റെ ഫലമായി, ഓരോ ദിവസവും 48,000 കോടി രൂപയുടെ ഇടപാടുകളെ ബാധിക്കും. ബാങ്ക് പണിമുടക്ക് കാരണം വാരാന്ത്യത്തിൽ നിരവധി എടിഎമ്മുകൾ കാലിയാകാനും സാധ്യതയുണ്ട്.
ബാങ്ക് യൂണിയനുകൾ
താഴെ പറയുന്ന ബാങ്ക് യൂണിയനുകളാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പൊതുമേഖലാ ബാങ്കുകളുടെ ഏകീകരണം രാജ്യത്തിന്റെയോ ബാങ്കുകളുടെയോ ഉപഭോക്താക്കളുടെയോ താൽപ്പര്യത്തിനല്ലെന്നാണ് ബാങ്ക് യൂണിയൻ നേതാക്കളുടെ ആരോപണം.
- ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷൻ (എ.ഐ.ബി.ഒ.സി)
- ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ (എ.ഐ.ബി.ഒ.എ)
- ഇന്ത്യൻ നാഷണൽ ബാങ്ക് ഓഫീസേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ബി.ഒ.സി)
- നാഷണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് ഓഫീസേഴ്സ് (നോബോ)
മറ്റ് ആവശ്യങ്ങൾ
ബാങ്ക് ഓഫീസർമാരുടെ വേതന പരിഷ്കരണം, പെൻഷൻ നവീകരണം, അഞ്ച് ദിവസത്തെ പ്രവൃത്തി ദിനം, പണമിടപാട് സമയം കുറയ്ക്കൽ, ഉദ്യോഗസ്ഥരുടെ ജോലി സമയം നിയന്ത്രിക്കൽ തുടങ്ങിയ വിഷയങ്ങളും സമരക്കാരുടെ ആവശയങ്ങളിൽപെടുന്നു.
malayalam.goodreturns.in
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം

ബംഗളൂരു പീനിയ ഫ്ലൈഓവറിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു



Click it and Unblock the Notifications