2020 മാർച്ചോടെ രണ്ടോ മൂന്നോ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ പ്രാദേശിക, വിദേശ സ്ഥാപനങ്ങൾക്ക് വിൽക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. വിൽപ്പനയിലൂടെ 8.5 ബില്യൺ ഡോളർ വരെ സമാഹരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 2019-20 സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുമ്പ് ഭാരത് പെട്രോളിയം കോർപ്പ് ലിമിറ്റഡ്, ലോജിസ്റ്റിക് കമ്പനിയായ കണ്ടെയ്നർ കോർപ്പ് ഓഫ് ഇന്ത്യ ലിമിറ്റഡ്, കടക്കെണിയിലായ എയർ ഇന്ത്യ എന്നിവ വിൽക്കാനാണ് സർക്കാർ പദ്ധതിയിടുന്നതെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു മുതിർന്ന ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രാജ്യത്തെ രണ്ടാമത്തെ വലിയ റിഫൈനറും ഇന്ധന ചില്ലറവ്യാപാരിയുമായ ഭാരത് പെട്രോളിയം കോർപ്പറേഷനിലെ ഓഹരികൾ വിദേശ എണ്ണ കമ്പനിയ്ക്ക് വിൽക്കാനൊരുങ്ങുന്നതായി അടുത്തിടെ റിപ്പോർട്ട് പുറത്തു വന്നിരുന്നു. ആഭ്യന്തര ഇന്ധന ചില്ലറവിൽപ്പനയിൽ ബഹുരാഷ്ട്ര കമ്പനികളെ ആകർഷിക്കാനും മത്സരം വർദ്ധിപ്പിക്കാനുമാണ് സർക്കാരിന്റെ തീരുമാനമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നുള്ള വിവരം.

എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണം കഴിഞ്ഞ കുറച്ചു കാലങ്ങളായി സ്ഥിരം ചർച്ച ചെയ്യപ്പെടുന്ന കാര്യമാണ്. എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണം ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്ന് സിവില്‍ വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി അടുത്തിടെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ സ്വകാര്യവല്‍ക്കരണത്തിന് മന്ത്രിതല സമിതി രൂപീകരിച്ചിട്ടുണ്ട്. കുറഞ്ഞ സമയംകൊണ്ട് പരമാവധി ലാഭമാണ് സ്വകാര്യവല്‍ക്കരണത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
എയർ ഇന്ത്യയുടെ ഭാഗിക ഓഹരികള്‍ വിദേശ വിമാനക്കമ്പനികൾക്ക് വിൽക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങിയതായും ചില റിപ്പോര്‍ട്ടുകൾ പുറത്തു വന്നിരുന്നു. എയർ ഇന്ത്യയുടെ കടത്തിന്റെ 30,000 കോടി രൂപ (4.21 ബില്യൺ ഡോളർ) ഒരു പ്രത്യേക ഹോൾഡിംഗ് കമ്പനിയിലേക്ക് നീക്കിയ ശേഷം ഓഹരി വില്‍പ്പന നടത്താനാണ് പദ്ധതി. ഒക്ടോബർ 10 നകം സർക്കാർ പ്രാഥമിക ബിഡ്ഡുകൾ ക്ഷണിക്കുമെന്നാണ് സൂചന.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
