എൻആർഐകൾക്ക് (പ്രവാസി ഇന്ത്യൻ) ഇന്ത്യയിലെത്തുമ്പോൾ സ്വന്തമായി ആധാർ നമ്പർ നൽകാൻ സർക്കാർ അനുമതി നൽകി. ഇന്ത്യൻ പാസ്‌പോർട്ടുള്ള എൻആർഐകൾ ഇന്ത്യയിലെത്തിയ ശേഷം ആധാർ കാർഡുകൾ വിതരണം ചെയ്യുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ 2019 ലെ കേന്ദ്ര ബജറ്റിൽ നിർദ്ദേശിച്ചിരുന്നു. മുമ്പ് നാട്ടിലെത്തി 180 ദിവസം കഴിഞ്ഞാൽ മാത്രമേ എൻആർഐക്ക് ആധാർ കാർഡ് ലഭിച്ചിരുന്നുള്ളൂ.
വിജ്ഞാപനം പുറപ്പെടുവിച്ചു
2019 സെപ്റ്റംബർ 20നാണ് എൻആർഐകൾക്കുള്ള ആധാർ കാർഡിന് സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. 2019 സെപ്റ്റംബർ 20 തീയതിയിലെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ വിജ്ഞാപന പ്രകാരം, ഒരു പ്രവാസി ഇന്ത്യക്കാരന് ഇന്ത്യയിലെത്തി ഉടൻ ആധാർ നമ്പർ ലഭിക്കാൻ അർഹതയുണ്ട്. നോട്ടിഫിക്കേഷൻ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ ഈ അറിയിപ്പ് പ്രാബല്യത്തിൽ വരും.
നടപടികൾ എളുപ്പത്തിൽ
പ്രവാസികൾക്ക് ആധാർ കാർഡിന് ലഭിക്കുന്നതോടെ കെവൈസി നടപടികൾ വേഗത്തിലാക്കാൻ സാധിക്കും. രാജ്യത്തിനകത്ത് സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് ആധാർ കാർഡ് ഉപയോഗിക്കുകയും ചെയ്യാം. ഇതിനുപുറമെ, ആദായനികുതി റിട്ടേണുകൾ (ഐടിആർ) സമർപ്പിക്കുന്നതിനും ആധാർ കാർഡ് നമ്പർ ഉപയോഗിക്കാൻ സാധിക്കും.
മുൻകൂട്ടി അപ്പോയിന്റ്മെന്റ്
രാജ്യത്തിന് പുറത്തുള്ള ആളുകൾക്ക് ഒരു ടൈം സ്ലോട്ടിനായി അപേക്ഷിക്കാനാകും. അവരുടെ ആധാർ അപേക്ഷ നൽകാൻ താൽപ്പര്യപ്പെടുന്ന സ്ഥലവും അപ്പോയിന്റ്മെൻറ് സ്ഥലം തിരഞ്ഞെടുക്കാനുമുള്ള ഓൺലൈൻ സംവിധാനം ഉടൻ നടപ്പിലാക്കും. പിന്നീട് ഇന്ത്യയിലേയ്ക്ക് വരുന്ന സമയത്ത് എളുപ്പത്തിൽ ആധാർ എടുക്കാനുള്ള നടപടികൾ ആരംഭിക്കാം.
ബജറ്റ് പ്രഖ്യാപനം
ജൂലൈ 5 ന് നടത്തിയ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞതനുസരിച്ച് ഇനി മുതൽ പ്രവാസി ഇന്ത്യക്കാർക്ക് ഇന്ത്യയിലെത്തിയ ശേഷം 180 ദിവസം കാത്തിരിക്കാതെ തന്നെ ആധാർ കാർഡിന് അപേക്ഷിക്കാം. ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുള്ള ആർക്കും ഇത്തരത്തിൽ ആധാർ കാർഡിന് അപേക്ഷിക്കാവുന്നതാണ്. നിലവിലെ നിയമപ്രകാരം, ഒരാൾക്ക് കഴിഞ്ഞ 12 മാസത്തിനുള്ളിൽ കുറഞ്ഞത് 182 ദിവസമെങ്കിലും ഇന്ത്യയിൽ താമസിച്ചിട്ടുണ്ടെങ്കിൽ മാത്രമേ ആധാർ കാർഡിന് അപേക്ഷിക്കാൻ കഴിയൂ.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications