ഇന്ത്യയില്‍ 10000 കോടിയുടെ നിക്ഷേപം നടത്താന്‍ ഒരുങ്ങി സൗദി അറേബ്യ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ, രാജ്യത്തിന്റെ വളര്‍ച്ചാ സാധ്യതകള്‍ കണക്കിലെടുത്ത് പെട്രോ കെമിക്കല്‍സ്, ഇന്‍ഫ്രാസ്ട്രക്ചര്‍, ഖനനം തുടങ്ങിയ മേഖലകളില്‍ 100 ബില്യണ്‍ യുഎസ് ഡോളര്‍ (10000 കോടി) ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ തയ്യാറായതായി സൗദി അംബാസഡര്‍ ഡോ. സൗദ് ബിന്‍ മുഹമ്മദ് അല്‍ സാതി പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സൗദി അറേബ്യ

സൗദി അറേബ്യയുടെ ആകര്‍ഷകമായ നിക്ഷേപ കേന്ദ്രമാണ് ഇന്ത്യയെന്നും എണ്ണ, വാതകം, ഖനനം തുടങ്ങിയ പ്രധാന മേഖലകളില്‍ ന്യൂ ഡല്‍ഹിയുമായുള്ള ദീര്‍ഘകാല പങ്കാളിത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. സൗദി അറേബ്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമായുള്ള പങ്കാളിത്തം ഇരു രാജ്യങ്ങളും തമ്മിലുള്ള ഊര്‍ജ ബന്ധത്തെ തന്ത്രപരമായി വളരുവാന്‍ സഹായിക്കും. എണ്ണ വിതരണം, വിപണനം, പെട്രോകെമിക്കല്‍സ്, ലൂബ്രിക്കന്റുകള്‍ എന്നിവയില്‍ നിന്ന് ഇന്ത്യയുടെ മൂല്യ ശൃംഖലയില്‍ നിക്ഷേപിക്കുന്നത് അരാംകോയുടെ ആഗോള വ്യാപാര തന്ത്രത്തിന്റെ പ്രധാന ഭാഗമാണ്.

മുഹമ്മദ് ബിന്‍ സല്‍മാന്‍

'ഈ പശ്ചാത്തലത്തില്‍, സൗദി അരാംകോ ഇന്ത്യയുടെ ഊര്‍ജ്ജമേഖലയില്‍ 44 ബില്യണ്‍ യുഎസ് ഡോളര്‍ വെസ്റ്റ് കോസ്റ്റ് റിഫൈനറിക്കായി നിക്ഷേപിച്ചതും, മഹാരാഷ്ട്രയിലെ പെട്രോകെമിക്കല്‍ പ്രോജക്റ്റ് തുടങ്ങിയ നിക്ഷേപങ്ങളും റിലയന്‍സുമായുള്ള ദീര്‍ഘകാല പങ്കാളിത്തവും ഞങ്ങളുടെ ഉഭയകക്ഷി ബന്ധത്തിലെ തന്ത്രപരമായ നാഴികക്കല്ലുകളേയും പ്രതിനിധീകരിക്കുന്നു.' അദ്ദേഹം പറഞ്ഞു.

കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ 2030ലെ ഇന്ത്യ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളില്‍ വ്യാപാരം വ്യാപിപ്പിക്കുന്നതിന് കാരണമാകും. പെട്രോളിയം ഉല്‍പന്നങ്ങളെ സാമ്പത്തികമായി ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനൊപ്പം സൗദി സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും സൗദി അറേബ്യ 2030 ദര്‍ശനത്തില്‍ പദ്ധതിയിടുന്നു. ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയുടെ ഒരു പ്രധാന സ്തംഭമാണ് സൗദി അറേബ്യ. ഇതിന് കാരണം 17 ശതമാനമോ അതില്‍ കൂടുതലോ അസംസ്‌കൃത എണ്ണയുടെ ഉറവിടവും ഇന്ത്യയുടെ 32 ശതമാനം എല്‍പിജി ആവശ്യകതയുമാണ്.

 

 ഇന്ത്യയും സൗദി അറേബ്യയും

2019 ല്‍ ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ സംയുക്ത സഹകരണത്തിനും നിക്ഷേപത്തിനുമായി 40 ലധികം അവസരങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇതോടെ നിലവിലെ ഉഭയകക്ഷി വ്യാപാരം 34 ബില്യണ്‍ യുഎസ് ഡോളര്‍ വര്‍ദ്ധിക്കും. ചരക്ക് വ്യാപാരത്തില്‍, പ്രത്യേകിച്ച് എണ്ണ ഇതര വ്യാപാരത്തില്‍ വലിയ സാധ്യതകളുണ്ട്. സാമ്പത്തിക, വാണിജ്യ, നിക്ഷേപം, സാംസ്‌കാരിക, സാങ്കേതിക മേഖലകളില്‍ ഞങ്ങള്‍ സഹകരണം വര്‍ദ്ധിപ്പിക്കുകയാണ്. സാതി പറഞ്ഞു.

അരാംകോ

ലോകത്തിലെ ഏറ്റവും വലിയ പ്രഥമ പൊതു ഓഹരി ദായകരായി (Initial Public Offering) കാണപ്പെടുന്ന അരാംകോയുടെ ഓഹരി നല്‍കാനുള്ള സൗദി അറേബ്യയുടെ പദ്ധതിയെക്കുറിച്ച് ചോദിച്ചപ്പോള്‍ കമ്പനി വിശാലമായ ലോകത്തേക്ക് തുറക്കുമെന്നായിരുന്നു മറുപടി. 2030 ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി സൗദി അരാംകോ സൗദി അറേബ്യയില്‍ ലോകത്തെ മുന്‍നിരയിലുള്ള ആഗോള തന്ത്രപരമായ വ്യാപാര മേഖല സൃഷ്ടിക്കുന്നതിനുള്ള പുതിയ അവസരങ്ങള്‍ പിന്തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഭാവി സുരക്ഷിതമാക്കാന്‍ സമ്പാദ്യം ശീലമാക്കി ഇന്ത്യക്കാര്‍; സര്‍വെ പറയുന്നതെന്ത്?ഭാവി സുരക്ഷിതമാക്കാന്‍ സമ്പാദ്യം ശീലമാക്കി ഇന്ത്യക്കാര്‍; സര്‍വെ പറയുന്നതെന്ത്?

പെട്രോളിയം

ഭാവിയില്‍ ഇന്ത്യയുമായുള്ള ഊര്‍ജ്ജ ബന്ധത്തെക്കുറിച്ച് പറയുമ്പോള്‍, ക്രൂഡ് ഓയില്‍, ശുദ്ധീകരിച്ച ഉല്‍പന്നങ്ങള്‍, എല്‍പിജി എന്നിവയുടെ വിതരണത്തിനപ്പുറം ഉഭയകക്ഷി ഊര്‍ജ്ജ ബന്ധം കൂടുതല്‍ സമഗ്രമായ പങ്കാളിത്തത്തിലേക്ക് വളര്‍ന്നിട്ടുണ്ട്. ഇത് പെട്രോകെമിക്കല്‍ കോംപ്ലക്‌സുകളിലെ നിക്ഷേപങ്ങളും സംയുക്ത സംരംഭങ്ങളും പര്യവേക്ഷണത്തിലെ സഹകരണവും കേന്ദ്രീകരിക്കുന്നു.

തന്ത്രപ്രധാനമായ പെട്രോളിയം റിസര്‍വില്‍ നിക്ഷേപം നടത്താനുള്ള ഇന്ത്യയുടെ ക്ഷണം ഇരു രാജ്യങ്ങളും പങ്കിടുന്ന വിശ്വാസത്തെയും സല്‍സ്വഭാവത്തെയും പ്രതിഫലിപ്പിക്കുന്നു. 'വിഷന്‍ 2030' നെക്കുറിച്ച് സംസാരിച്ച അല്‍ സാതി, സമ്പദ്വ്യവസ്ഥയെ പരിവര്‍ത്തനം ചെയ്യുന്നതിനും ലോകോത്തര സാങ്കേതിക ഗവേഷണം, സ്റ്റാര്‍ട്ടപ്പ്, സംരംഭകത്വ ഊര്‍ജ്ജസ്വലത എന്നിവയുടെ എണ്ണാനന്തര കാലഘട്ടം (post-oil age) നോക്കുന്നതിനുമായി സൗദി അറേബ്യ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറഞ്ഞു.

നിങ്ങളുടെ ആധാർ കാർഡ് നഷ്ടപ്പെട്ടോ? പുതിയത് എങ്ങനെ നേടാം?നിങ്ങളുടെ ആധാർ കാർഡ് നഷ്ടപ്പെട്ടോ? പുതിയത് എങ്ങനെ നേടാം?

 

സൗദി അറേബ്യ

'സൗദി അറേബ്യ എന്ന രാജ്യത്തിന്റെ മുഴുവന്‍ വികസന തന്ത്രവും മൂന്ന് തൂണുകളിലാണ്. ഊര്‍ജ്ജസ്വലമായ ഒരു സമൂഹം, അഭിവൃദ്ധി പ്രാപിക്കുന്ന സമ്പദ്വ്യവസ്ഥ, അഭിലാഷ രാഷ്ട്രം.' അദ്ദേഹം പറഞ്ഞു. ജി 20 യില്‍ നാലാമത്തെ വലിയ പരിഷ്‌കര്‍ത്താവായി ലോക ബാങ്കും രാജ്യത്തെ അംഗീകരിച്ചിട്ടുണ്ട്. 2018 ന്റെ ആദ്യ പാദത്തില്‍ സൗദി അറേബ്യയില്‍ അനുവദിച്ച വിദേശ നിക്ഷേപ ലൈസന്‍സുകളുടെ എണ്ണം 130 ശതമാനം വര്‍ദ്ധിച്ചു.

യോഗ്യതയുള്ള അന്താരാഷ്ട്ര പ്രവാസികള്‍ക്കായി സൗദി അറേബ്യയുടെ പുതിയ റെസിഡന്‍സി പെര്‍മിറ്റ് പദ്ധതിയെക്കുറിച്ചും അല്‍ സാതി സംസാരിച്ചു. ഈ നീക്കം ആഗോള പ്രമുഖരായ പുതിയ ആളുകളേയും നിക്ഷേപകരെയും സൗദി അറേബ്യയില്‍ താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനും ആകര്‍ഷിക്കുമെന്നും സൗദി വിഷന്‍ 2030 ല്‍ വ്യക്തമാക്കിയ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ ആവശ്യമായ സ്വകാര്യമേഖലയുടെ വളര്‍ച്ചയെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ ഫോൺ ഏതാണ്? അടുത്ത വർഷം മുതൽ ഈ ഫോണുകളിൽ വാട്ട്സ്ആപ്പ് ലഭിക്കില്ലനിങ്ങളുടെ ഫോൺ ഏതാണ്? അടുത്ത വർഷം മുതൽ ഈ ഫോണുകളിൽ വാട്ട്സ്ആപ്പ് ലഭിക്കില്ല

 

എണ്ണ ഇറക്കുമതി

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തടയുന്നതുമൂലം സൗദി അറേബ്യ ഇന്ത്യയിലേക്കുള്ള എണ്ണ വിതരണം വര്‍ദ്ധിപ്പിക്കുമോയെന്ന ചോദ്യത്തിന്, ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയില്‍ തങ്ങളുടെ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള തടസ്സങ്ങള്‍ മൂലം ഉണ്ടാകുന്ന കുറവ് പരിഹരിക്കുമെന്നും പ്രതിനിധി പറഞ്ഞു.

ലോകത്തെ പ്രമുഖ ഊര്‍ജ്ജ ഉല്‍പാദകരില്‍ ഒരാളെന്ന നിലയില്‍, വിപണി സ്ഥിരത നിലനിര്‍ത്തുന്നതിനായി രാജ്യം ഒപെക്കിനകത്തും പുറത്തും മറ്റ് നിര്‍മ്മാതാക്കളുമായി ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നത് തുടരും, അങ്ങനെ ഉല്‍പാദകരുടെയും ഉപഭോക്താക്കളുടെയും എല്ലാ താല്‍പ്പര്യങ്ങളും ഒരുപോലെ സംരക്ഷിക്കും. എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ 14 രാജ്യങ്ങളുടെ ശക്തമായ കൂട്ടമാണ് ഒപെക് (ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്സ്പോര്‍ട്ടിംഗ് രാജ്യങ്ങള്‍).

 

malayalam.goodreturns.in

English summary

ആകര്‍ഷകമായ ലക്ഷ്യസ്ഥാനം : ഇന്ത്യയില്‍ 10000 കോടിയുടെ നിക്ഷേപം നടത്താന്‍ സൗദി അറേബ്യ | saudi ambassador said india is attractive destination for investments

saudi ambassador said india is attractive destination for investments
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X