ആർബിഐ അഞ്ചാം തവണയും പലിശ കുറയ്ക്കാൻ സാധ്യത; നിർണായക തീരുമാനം നാളെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിസർവ് ബാങ്ക് (ആർ‌ബി‌ഐ) ഈ വർഷം അഞ്ചാം തവണയും പലിശനിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക് വർദ്ധിപ്പിക്കുന്നതിനുള്ള സമീപകാല ധനകാര്യ നടപടികൾ അപര്യാപ്തമാണെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ. കൂടാതെ പണപ്പെരുപ്പം ലഘൂകരിക്കാനും ഇത് സഹായിക്കും. റിസർവ് ബാങ്കിന്റെ പ്രധാന വായ്പാ നിരക്കായ റിപ്പോ നിരക്ക് 25 ബേസിസ് പോയിൻറ് (ബിപിഎസ്) കുറച്ച് 5.15 ശതമാനമായി കുറയുമെന്നാണ് പ്രവചനം.

 

പലിശ ഇത്തവണയും കുറച്ചാൽ ഈ വർഷം ഇതുവരെ പലിശ നിരക്ക് 135 ബിപിഎസ് കുറയും. മിക്ക വിശകലന വിദഗ്ധരും ഡിസംബറിൽ 15 ബേസിസ് പോയിന്റ് പലിശ കുറയ്ക്കൽ കൂടി പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ നാളെ 35 ബേസിസ് പോയിന്റ് എങ്കിലും പലിശ കുറയ്ക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

ഒക്ടോബർ ഒന്ന് മുതൽ വാഹന, ഭവന വായ്പകളുടെ പലിശ കുറയ്ക്കാൻ ബാങ്കുകളോട് ആർബിഐ

ആർബിഐ അഞ്ചാം തവണയും പലിശ കുറയ്ക്കാൻ സാധ്യത; നിർണായക തീരുമാനം നാളെ

രാജ്യത്ത് നിലവിലെ പണപ്പെരുപ്പം ശോചനീയമായി നിലനിൽക്കുന്നതിനാൽ, വളർച്ചാ പുനരുജ്ജീവനത്തിനായുള്ള പിന്തുണ തുടരുന്നതിന്റെ ഭാ​ഗമായി ആർ‌ബി‌ഐ നാളെ നടക്കാനിരിക്കുന്ന വായ്പാനയ അവലോകനത്തിൽ 40 ബി‌പി‌എസ് നിരക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുംബൈയിലെ യെസ് ബാങ്കിന്റെ സാമ്പത്തിക വിദഗ്ധയായ യുവിക ഒബറോയ് പറഞ്ഞു.

ഏഷ്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായിരുന്ന ഇന്ത്യ, ജൂൺ പാദത്തിൽ വെറും 5 ശതമാനം മാത്രമാണ് വളർന്നത്. 2013 ന് ശേഷമുള്ള ഏറ്റവും വേഗത കുറഞ്ഞ വളർച്ചയാണിത്. നടപ്പ് സാമ്പത്തിക വർഷത്തിൽ ജി‍ഡിപി 6.9 ശതമാനം വളർച്ചാ നിരക്കിലേയ്ക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിസിനസ്സ് പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാ​ഗമായി കഴിഞ്ഞ മാസം സർക്കാർ കോർപ്പറേറ്റ് നികുതി നിരക്കിൽ കുത്തനെ വെട്ടിക്കുറച്ചിരുന്നു. 30 ശതമാനത്തിൽ നിന്ന് 22 ശതമാനമായാണ് കോർപ്പറേറ്റ് നികുതി കുറച്ചത്.

റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്: അറിയണം ഈ പ്രധാന വിവരങ്ങള്‍

malayalam.goodreturns.in

English summary

ആർബിഐ അഞ്ചാം തവണയും പലിശ കുറയ്ക്കാൻ സാധ്യത; നിർണായക തീരുമാനം നാളെ

The Reserve Bank of India (RBI) is likely to cut interest rates for the fifth time this year. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X