ബാങ്ക് ലോക്കറുകളിൽ സൂക്ഷിക്കുന്നവയുടെ സുരക്ഷിതത്വം ആരുടെ കയ്യിൽ...?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എത്രയോ നാളുകളായി വില പിടിപ്പുള്ള വസ്തുക്കളോ, സ്വർണ്ണമോ സൂക്ഷിക്കാൻ സാധാരണയായി നമ്മള്‌ സ്വീകരിച്ച് വരുന്നത് ബാങ്ക് ലോക്കറില്‌ സൂക്ഷിക്കുക എന്നതാണ്. എത്ര അടച്ചുറപ്പുള്ള വീട്ടിനുള്ളിൽ സൂക്ഷിക്കുന്നതിനെക്കാൾ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നു എന്ന ധാരണയിലാണ് ജനങ്ങൾ ലോക്കറുകളെ ഏറെയും അശ്രയിക്കുന്നത്. ലോക്കറുകളിൽ അതീവ സുരക്ഷിതമെന്ന് കരുതി നാം വിശ്വാസത്തോടെ സൂക്ഷിച്ചിട്ടുള്ളവയ്ക്ക് യഥാർ‌ഥത്തിൽ സുരക്ഷിതത്വം ഉപഭോക്താവിന് ഉറപ്പാക്കുന്നുണ്ടോ? ലോക്കറിന്റെ പരിപൂർണ്ണ ഉത്തരവാദിത്വം ആർക്കാണ്? വസ്തുക്കൾ കാണാതായാൽ‌ ഉപഭോക്താവിന് എന്ത് നഷ്ടപരിഹാരമാണ് ലഭിക്കുക ? തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയോട് കൂടി വേണം ലോക്കർ സൗകര്യം ആരംഭിക്കാൻ.

 

ബാങ്ക് ലോക്കറുകളിൽ സൂക്ഷിച്ചിട്ടുള്ളവ നഷ്ട്ടപ്പെട്ടാൽ നഷ്ടപരിഹാരം പ്രതീക്ഷിക്കരുത് , എന്തെന്നാൽ ആർബിഐ 2017 ൽ വ്യക്തമാക്കിയ പ്രകാരം പ്രകൃതി ​ദുരന്തങ്ങളോ, അതല്ലാതെ ലോക്കറുകളിൽ നിന്ന് വസ്തുക്കൾ മോഷണം പോയാലോ ബാങ്കുകൾക്ക് ഉത്തരവാദിത്തമില്ലെന്ന് വ്യക്ത‌മാക്കിയിരുന്നു, വിവരാവകാശ നിയമപ്രകാരം ആർബിഐയും മറ്റ് 19 ബാങ്കുകളുമാണ് ഇത് സംബന്ധിച്ച് വിവരം പുറത്ത് വിട്ടത്. എന്നാൽ ഇക്കാര്യം അറിയാതെയാണ് ഏറ്റവും സുരക്ഷിതമായ ഇടമെന്ന ധാരണയിൽ ജനങ്ങൾ ലോക്കറുകളെ ആശ്രയിക്കുന്നത്. അതിനാൽ ബാങ്ക് ലോക്കറുകൾ ആരംഭിക്കുമ്പോൾ പ്രധാനമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങളെക്കുറിച്ച് നോക്കാം.


ലോക്കറുകൾക്ക് ചാർജുകൾ ബാധകമോ?

ലോക്കറുകൾക്ക് ചാർജുകൾ ബാധകമോ?

​ഗ്രാമ, ന​ഗര , മെട്രോ പ്രദേശങ്ങളിൽ ലോക്കറുകളുടെ ചാർജ് നിരക്കുകൾ വ്യത്യസ്തമായിരിക്കും ,ലോക്കറുകളുടെ വലുപ്പം, ബാങ്ക് ലോക്കർ ഉൾപ്പെടുന്ന പ്രദേശം എന്നിവയൊക്കെ ലോക്കറുകളുടെ ചാർജുകളെ പ്രകടമായി സ്വാധീനിക്കുന്നു. ഉദാഹരണമായി പറഞ്ഞാൽ എസ്ബിഐയുടെ ലോക്കറുകൾ മെട്രോ, ന​ഗര പ്രദേശങ്ങളിൽ 1500 +ജിഎസ്ടി എന്നായിരിക്കുമ്പോൾ ​ഗ്രാമ പ്രദേശങ്ങളിൽ ഇത് യഥാക്രമം 1000+ ജിഎസ്ടി എന്നാകും. കൂടാതെ വലിയ ലോക്കറുകൾക്ക് വർഷം 9000 രൂപയും ജി എസ്ടിയും ബാധകമാകും. എന്നാൽ ചില ബാങ്കുകൾ ആർബിഐയുടെ നിയമങ്ങൾക്ക് ചട്ടവിരുദ്ധമായി ഫിക്സഡ് ഡിപ്പോസിറ്റ് തുടങ്ങാനും ആവശ്യപ്പെടാറുണ്ട്. ലോക്കറിന്റെ വാർഷിക ഫീസ് അഡ്വാൻസായി നൽകുകയും വേണം.

ലോക്കർ കീ നഷ്ടമായാൽ?

ലോക്കർ കീ നഷ്ടമായാൽ?

എല്ലാ ബാങ്ക് ലോക്കറുകൾക്കും ലോക്കർ കീ സൗകര്യം ബാങ്കുകൾ ഉറപ്പ് വരുത്തും, നിലവിൽ ഒരു ബാങ്ക് ലോക്കറിന് രണ്ട് കീകൾ ഉണ്ടായിരിക്കും, എന്നാൽ ഉപഭോക്താവിന് 1 കീ നൽകുകയും മാസ്റ്റർ കീ ബാങ്കുകൾ സൂക്ഷിക്കുകയും ചെയ്യും. കീ നഷ്ട്ടപ്പെട്ടാൽ ഏ​കദേശം 3000 രൂപ വരെ ബാങ്കുകൾ ഈടാക്കി പകരം കീ ബാങ്കുകൾ മാറ്റി നൽകുകയും ചെയ്യും. 2 കീയും ഒരുമിച്ച് പ്രവർത്തിപ്പിച്ചാലേ ലോക്കർ തുറക്കാനാവുകയുള്ളൂ.

നോമിനി ആരൊക്കെയാവാം?

നോമിനി ആരൊക്കെയാവാം?

ലോക്കറുകൾ തുറക്കാനായി നോമിനികളെ നിർദേശിക്കേണ്ടതായുണ്ട്, ഉപഭോക്താവിന് മരണം പോലുള്ളവ നേരിട്ടാൽ നോമിനി മൈനറാണെങ്കിൽ നോമിനിയുടെ ​ഗാർഡിയന് ലോക്കറുപകളുടെ ചുമതല ഏറ്റെടുക്കാവുന്നതാണ്.

നിയമാനുസൃത അവകാശി ?

നിയമാനുസൃത അവകാശി ?

നോമിനിയുടെ അസാന്നിധ്യത്തിൽ ലോക്കർ സമ്മതപത്രമുണ്ടെങ്കിൽ നിയമപരമായ അവകാശികൾക്ക് ഉപയോ​ഗിക്കാവുന്നതാണ്. അതല്ലെങ്കിൽ നിയമപരമായ അവകാശിയെന്ന് തെളിയിക്കുന്നതിനായി ബാങ്കിനെ സമീപിക്കാവുമന്നതാണ്.

ഒന്നിൽ കൂടുതൽ അവകാശികളുണ്ടെങ്കിൽ ?

ഒന്നിൽ കൂടുതൽ അവകാശികളുണ്ടെങ്കിൽ ?

ലോക്കർ എടുത്തയാൾ മരണപ്പെട്ടാൽ നോമിനികൾക്കോ അവകാശികൾക്കോ കൃത്യമായ രേഖകൾ ഹാജരാക്കിയാൽ ലോക്കർ തുടർന്നും ഉപയോ​ഗിക്കാവുന്നതാണ്. രേഖാമൂലം എഴുതി നൽകി 7 ദിവസത്തിന്റെ സാവകാശത്തിൽ‌ ലോക്കർ കരാർ പിൻവലിക്കാവുന്നതാണ്. അതല്ലാത്ത പ്രകാരം കരാർ പുതുക്കി എടുക്കപ്പെടും. കൂടാതെ ഏതെങ്കിലും ഒരു ബാങ്കിന്റെ ഒരു ബ്രാഞ്ചിൽ നിന്നും മറ്റൊരു ബ്രാഞ്ചുലേക്ക് ലോക്കർ മാറ്റം സാധ്യമല്ല. ഇത്തരം കാര്യങ്ങളൊക്കെ കൃത്യമായി മനസിലാക്കിയ ശേഷം ലോക്കർ സൗകര്യം ഉറപ്പുവരുത്തുക.

English summary

ബാങ്ക് ലോക്കറുകളിൽ സൂക്ഷിക്കുന്നവയുടെ സുരക്ഷിതത്വം ആരുടെ കയ്യിൽ | the things to know about bank locker

The things to know about Bank Locker
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X