ഇന്ത്യയുടെ ആശങ്കാജനകമായ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് രഘുറാം രാജന്റെ മുന്നറിയിപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിഗതികളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സർക്കാർ രാജ്യത്തിന്റെ ധനക്കമ്മി വളരെയധികം മറച്ചു വയ്ക്കുകയും ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയെ ഉയർത്തി കാട്ടുകയുമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2016 ന്റെ ആദ്യ പാദത്തിലെ 9 ശതമാനം വളർച്ച രേഖപ്പെടുത്തിയതിൽ നിന്നാണ് പിന്നീടുള്ള ഓരോ വർഷവും വളർച്ച ഗണ്യമായി കുറഞ്ഞു വന്നത്. ബ്രൗൺ സർവകലാശാലയിൽ പ്രഭാഷണം നടത്തുന്നതിനിടെയാണ് രാജൻ ഇക്കാര്യം വ്യക്തമാക്കിയത്. ഒക്ടോബർ 11 ന് സർക്കാർ പുറത്തുവിട്ട ഇൻഡക്സ് ഓഫ് ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ (ഐഐപി) കണക്കുകൾ പ്രകാരം ഇന്ത്യയുടെ വ്യാവസായിക ഉൽ‌പാദനം ഓഗസ്റ്റിൽ പ്രതിമാസം 1.1 ശതമാനമായി ചുരുങ്ങി.

കേന്ദ്ര ധനകാര്യമന്ത്രിയാവാന്‍ രഘുറാം രാജന്‍?കേന്ദ്ര ധനകാര്യമന്ത്രിയാവാന്‍ രഘുറാം രാജന്‍?

ഇന്ത്യയുടെ ആശങ്കാജനകമായ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് രഘുറാം രാജന്റെ മുന്നറിയിപ്പ്

സെപ്റ്റംബർ രണ്ടിന് സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം കൽക്കരി, ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, റിഫൈനറി ഉൽ‌പന്നങ്ങൾ എന്നിവയുടെ ഉൽ‌പാദനം ജൂലൈയിൽ മോശമായ വളർച്ചയാണ് രേഖപ്പെടുത്തിയത്. ജൂലൈയിൽ ഇത് 2.1 ശതമാനമായി കുറഞ്ഞു. ഒക്ടോബർ 10 ന് മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് ഇന്ത്യയുടെ 2019-20 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചാ പ്രവചനം 6.2 ശതമാനത്തിൽ നിന്ന് 5.8 ശതമാനമായി കുറച്ചിരുന്നു. റിസർവ് ബാങ്കും ജിഡിപി വളർച്ചാ പ്രവചനം 6.9 ശതമാനത്തിൽ നിന്ന് 6.1 ശതമാനമായി കുറച്ചിട്ടുണ്ട്.

രാജ്യം വളർച്ചയുടെ പുതിയ സ്രോതസ്സുകൾ കണ്ടെത്തിയിട്ടില്ലെന്നും നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും രഘുറാം രാജൻ ചൂണ്ടിക്കാട്ടി. ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുടെ (എൻ‌ബി‌എഫ്‌സി) പണലഭ്യത പ്രതിസന്ധിയ്‌ക്കൊപ്പം നിക്ഷേപ മാന്ദ്യം എന്നിവയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. നോട്ട് നിരോധനവും ജിഎസ്ടി നടപ്പാക്കലും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചതായിം അദ്ദേഹം ആരോപിച്ചു.

രഘുറാം രാജന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവിയാകാൻ സാധ്യതരഘുറാം രാജന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവിയാകാൻ സാധ്യത

malayalam.goodreturns.in 

English summary

ഇന്ത്യയുടെ ആശങ്കാജനകമായ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് രഘുറാം രാജന്റെ മുന്നറിയിപ്പ്

Former Reserve Bank Governor Raghuram Rajan has warned of India's financial situation, national media reports said. Read in malayalam.
Story first published: Monday, October 14, 2019, 13:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X