മലേഷ്യൻ പ്രധാനമന്ത്രി കാശ്മീരിലെ ഇന്ത്യയുടെ നയത്തെ വിമർശിച്ചതിനെ തുടർന്ന് ലോകത്തെ ഏറ്റവും മികച്ച പാം ഓയിൽ ഉപഭോക്താക്കളായ ഇന്ത്യ, ലോകത്തിലെ രണ്ടാമത്തെ പാം ഓയിൽ വിതരണക്കാരായ മലേഷ്യയിൽ നിന്നുള്ള ഇറക്കുമതി നിർത്തലാക്കി. ഇന്ത്യ കശ്മീർ ആക്രമിക്കുകയും അധിനിവേശം നടത്തുകയും ചെയ്തതായി മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് കഴിഞ്ഞ മാസം ഐക്യരാഷ്ട്രസഭയിൽ അറിയിച്ചിരുന്നു.
ഇന്തോനേഷ്യയിൽ നിന്ന്
മലേഷ്യൻ പ്രധാനമന്ത്രിയുടെ ഈ അഭിപ്രായത്തെ തുടർന്നാണ് മലേഷ്യയുടെ പ്രധാന വരുമാനമായ മാർഗമായ പാം ഓയിലിന്റെ ഇറക്കുമതി നിർത്തലാക്കാൻ ഇന്ത്യ തീരുമാനിച്ചത്. ഇതിനെ തുടർന്ന് മലേഷ്യയിൽ നിന്ന് പാം ഓയിൽ വാങ്ങിയിരുന്ന പലരും ഇന്തോനേഷ്യയിൽ നിന്നുള്ള വിതരണത്തിലേക്ക് മാറാൻ തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനി മലേഷ്യയിൽ നിന്നുള്ള വെജിറ്റബിൾ ഓയിൽ ഇറക്കുമതിയും നിർത്തലാക്കുമോയെന്നാണ് വ്യാപാരികൾ ഇപ്പോൾ സംശയിക്കുന്നത്.
അതൃപ്തി പ്രകടിപ്പിക്കൽ
ഇന്തോനേഷ്യയിൽ നിന്ന് കൂടുതൽ പാം ഓയിൽ വാങ്ങിയും ഉക്രെയ്നിൽ നിന്ന് കൂടുതൽ ഭക്ഷ്യ എണ്ണ വിതരണം വർദ്ധിപ്പിച്ചും ഇന്ത്യ മലേഷ്യൻ പാം ഓയിൽ ഇറക്കുമതിയെ പുന:സ്ഥാപിക്കുമെന്ന് "ജയ്പൂരിലെ കട്ട്സ് സെന്റർ ഫോർ ഇന്റർനാഷണൽ ട്രേഡ്, ഇക്കണോമിക്സ് ആൻഡ് എൻവയോൺമെന്റ് മേധാവി ബിപുൽ ചാറ്റർജി പറഞ്ഞു. ഒരു രാഷ്ട്രീയ പ്രസ്താവനയെക്കുറിച്ചുള്ള അതൃപ്തി പ്രകടിപ്പിക്കാൻ വ്യാപാര പങ്കാളിയെന്ന നിലയിൽ ഇന്ത്യ ആദ്യമായാണ് ഇങ്ങനെ ഒരു നയം സ്വീകരിക്കുന്നത്.
മലേഷ്യയ്ക്ക് തിരിച്ചടി
മലേഷ്യയിൽ നിന്നുള്ള പാം ഓയിൽ വാങ്ങൽ തടയുന്നതിനുള്ള ഇന്ത്യയുടെ നടപടികൾ മലേഷ്യയ്ക്ക് തിരിച്ചടിയാകും. കാരണം പാം ഓയിൽ മലേഷ്യയിലെ ഏറ്റവും വലിയ കാർഷിക കയറ്റുമതിയാണ്. കൂടാതെ ഇന്ത്യ ഏറ്റവും കൂടുതൽ പാം ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യം കൂടിയാണ്. ജനുവരി മുതൽ സെപ്റ്റംബർ വരെ ഇന്ത്യ 3.9 ദശലക്ഷം ടൺ പാം ഓയിൽ വാങ്ങിയിട്ടുണ്ട്. 2019 ജനുവരിയിൽ ചരക്കുകളുടെ ഇറക്കുമതി തീരുവ കുറച്ചതിനുശേഷം കഴിഞ്ഞ വർഷത്തെ കയറ്റുമതിയുടെ ഇരട്ടിയിലധികം വരും ഇത്തവണത്തേത്.
വിവാദ അഭിപ്രായം
BoycottMalaysia ഹാഷ്‌ടാഗ് ട്വിറ്ററിൽ ട്രെൻഡ് ആയാതോടെ മലേഷ്യയിലേക്ക് യാത്ര ചെയ്യരുതെന്നും രാജ്യവുമായുള്ള വ്യാപാരം ഒഴിവാക്കണമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങി. കശ്മീരിനെക്കുറിച്ചുള്ള മഹാതിറിന്റെ അഭിപ്രായങ്ങൾ ഇന്ത്യയിലെ പൗരന്മാരിൽ രോഷം ജനിപ്പിക്കുകയും ചെയ്തു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
