എച്ച് 1 ബി വിസയിൽ അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ടെക്കികൾക്ക് സന്തോഷ വാർത്ത. യുഎസിലെ രണ്ട് നിയമനിർമ്മാതാക്കൾ ചേർന്ന് എല്ലാ വർഷവും ഇഷ്യു ചെയ്യുന്ന ഗ്രീൻ കാർഡുകളുടെ എണ്ണം വർദ്ധിപ്പിക്കാനും നിലവിലെ ഇമിഗ്രേഷൻ നയത്തിൽ മാറ്റങ്ങൾ വരുത്താനുമുള്ള ബിൽ അവതരിപ്പിച്ചു കഴിഞ്ഞു. ഉദാരവൽക്കരിക്കപ്പെട്ട ഗ്രീൻ കാർഡ് ഭരണം നടപ്പാക്കാൻ ശ്രമിക്കുന്ന എസ് 386 ഇമിഗ്രേഷൻ ബിൽ വ്യാഴാഴ്ച രാത്രി (ഇന്ത്യൻ സമയം) യുഎസ് സെനറ്റിൽ വോട്ടെടുപ്പിനായി ഒരുങ്ങുന്നതിനിടെയാണ് പുതിയ ബിൽ അവതരിപ്പിച്ചത്.
ബിൽ അവതരിപ്പിച്ചത് ആര്?
ഡെമോക്രാറ്റിക് പാർട്ടി സെനറ്റർമാരായ ഡിക്ക് ഡർബിൻ, പാട്രിക് ലേഹി എന്നിവർ ചേർന്നാണ് ബുധനാഴ്ച കുടിയേറ്റ ജീവനക്കാർക്കും കുടുംബങ്ങൾക്കുമായി റിസോൾവിംഗ് എക്സ്റ്റെൻഡഡ് ലിംബോ (റിലീഫ്) ആക്റ്റ് അവതരിപ്പിച്ചത്. ഇത് പ്രധാനമായും 10 നും 150 വർഷത്തിനുമിടയിൽ പഴക്കമുള്ള ഗ്രീൻ കാർഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇല്ലാതാക്കുമെന്ന് ഇവർ വ്യക്തമാക്കി.
നേട്ടം ഇന്ത്യക്കാർക്ക്
ബിൽ പാസാകുകയാണെങ്കിൽ ഇന്ത്യൻ പൗരന്മാരായിരിക്കും ഏറ്റവും വലിയ ഗുണഭോക്താക്കൾ. എന്നിരുന്നാലും, എതിരാളികൾ റിപ്പബ്ലിക്കൻ പാർട്ടിയാണ്. സെനറ്റിനെ നിയന്ത്രിക്കുന്നത്ഇവരായതിനാൽ ബിൽ പാസാകാനുള്ള സാധ്യത വളരെ കുറവാണ്. ഗ്രീൻ കാർഡുകൾക്കായി കാത്തിരിക്കുന്ന അമേരിക്കയിലെ ലക്ഷക്കണക്കിന് കുടിയേറ്റക്കാർക്ക് പുറമെ ഏകദേശം നാല് മില്യണിലധികം ആളുകൾ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഇമിഗ്രന്റ് വിസ വെയിറ്റിംഗ് ലിസ്റ്റിലുണ്ടെന്ന് ബിൽ വ്യക്തമാക്കുന്നു.
നിലവിലെ നിയമം
യുഎസിൽ നിലവിലുള്ള നിയമമനുസരിച്ച്, പ്രതിവർഷം 2,26,000 ഫാമിലി ഗ്രീൻ കാർഡുകളും 1,40,000 എംപ്ലോയ്‌മെന്റ് ഗ്രീൻ കാർഡുകളും മാത്രമാണ് വിതരണം ചെയ്യുന്നത്. ഇവയിൽ പലതും കുട്ടികളിലേക്കും താമസക്കാരുടെ ജീവിത പങ്കാളികളിലേക്കും പോകുന്നു.
കെട്ടിക്കിടക്കുന്ന ലിസ്റ്റ്
അമേരിക്കയും ഇമിഗ്രേഷൻ സംവിധാനത്തിലെ ഏറ്റവും ഗുരുതരമായ ഒരു പ്രശ്നം, ഓരോ വർഷവും ആവശ്യത്തിന് ഗ്രീൻകാർഡുകൾ ലഭ്യമല്ല എന്നതാണ്. തൽഫലമായി, കുടിയേറ്റക്കാർ വർഷങ്ങളായി വെയിറ്റിംഗ് ലിസ്റ്റിൽ കെട്ടിക്കിടക്കുകയാണ് സെനറ്ററായ ഡിക്ക് ഡർബിൻ പറഞ്ഞു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
