പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) കണ്ടെത്തിയത് 41 ശതമാനം പാൽ സാമ്പിളുകളും ഏതെങ്കിലും തരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവയാണെന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. പായ്ക്കറ്റ് പാലുകളിൽ ഏഴ് ശതമാനം പാൽ സാമ്പിളുകളിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന രാസവസ്തുക്കൾ ഉണ്ടെന്നും കേന്ദ്ര ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി.
രാജ്യത്തെ പാലിന്റെ സുരക്ഷയും ഗുണനിലവാരവും നിരീക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഉൾപ്പെടുത്തി 2018 മെയ് മുതൽ 2019 വരെ നടത്തിയ സർവേയാണിത്. 6,432 പാൽ സാമ്പിളുകളിലാണ് പരിശോധനകൾ നടത്തിയത്. ഇതാദ്യമായാണ് രാജ്യത്ത് പാലിൽ അഫ്‌ലാടോക്സിൻ എം 1 രാസവസ്തു ഉണ്ടെന്ന് കണ്ടെത്തുന്നത്.

ഒരു തരം ഫംഗസ് ആണ് അഫ്‌ലാടോക്സിൻ എം 1. തീറ്റയിലൂടെയും കാലിത്തീറ്റയിലൂടെയുമാണ് ഇവ പാലിൽ കലരുന്നത്. ഡൽഹി, തമിഴ്‌നാട്, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ പായ്ക്കറ്റ് പാൽ ഉൽപന്നങ്ങളിലാണ് ഇവ പ്രധാനമായും കണ്ടെത്തിയതെന്ന് എഫ്എസ്എസ്എഐ സിഇഒ പവൻ അഗർവാൾ പറഞ്ഞു.
പാലിൽ ആൻറിബയോട്ടിക്കുകളുടെ സാന്നിധ്യമാണ് മറ്റൊരു പ്രധാന പ്രശ്നം. 1.2 ശതമാനം പാൽ സാമ്പിളുകളിൽ നിന്ന് ആൻറിബയോട്ടിക്കുകളുടെ അംശം ലഭിച്ചതായി സർവേയിൽ പറയുന്നു. മൊത്തത്തിൽ, പാൽ സാമ്പിളുകളിൽ ഏഴ് ശതമാനവും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നതാണെന്നും കണ്ടെത്തി. 41 ശതമാനം സാമ്പിളുകളിലും ചിലതരം ഗുണനിലവാര പ്രശ്‌നങ്ങളുണ്ടെന്നും സർവേ വ്യക്തമാക്കുന്നു. കുറഞ്ഞ കൊഴുപ്പ് അല്ലെങ്കിൽ കുറഞ്ഞ എസ്‌എൻഎഫ് (സോളിഡുകൾ) തുടങ്ങിയവ ഇതിൽപ്പെടുന്നു. 6,432 സാമ്പിളുകളിൽ 77 ഓളം സാമ്പിളുകളിൽ അനുവദനീയമായ പരിധിക്കപ്പുറം ആൻറിബയോട്ടിക്കുകളുടെ അംശം കണ്ടെത്തിയിട്ടുണ്ട്. യുപി, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പാൽ സാമ്പിളുകളിലാണ് ഇവ കണ്ടെത്തിയത്. കേരളത്തിലെ ഒരു പാൽ സാമ്പിളിൽ കീടനാശിനികളുടെ അംശവും കണ്ടെത്തിയിട്ടുണ്ടെന്ന് പവൻ അഗർവാൾ പറഞ്ഞു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
