ലാഭം കൂട്ടാൻ കൃത്രിമം; ഇൻഫോസിസ് ഓഹരി വിലയിൽ വൻ ഇടിവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐടി കമ്പനിയായ ഇന്‍ഫോസിസ് ലാഭം പെരുപ്പിച്ച് കാണിക്കുന്നതിനായി അനിധികൃത നടപടി സ്വീകരിച്ചതായി ആരോപണമുയര്‍ന്നതിനെതുടര്‍ന്ന് കമ്പനിയുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. സി‌ഇ‌ഒ സലീൽ പരേഖും സി‌എഫ്‌ഒ നിലഞ്ചൻ റോയിയും ചേർന്ന് ഹ്രസ്വകാല വരുമാനവും ലാഭവും വർദ്ധിപ്പിക്കുന്നതിന് അനധികൃത നടപടികൾ സ്വീകരിച്ചതായാണ് അജ്ഞാതരായ ഒരുകൂട്ടം ജീവനക്കാരുടെ ആരോപണം.

ഇതിനെ തുടർന്ന് ഇൻ‌ഫോസിസ് ഓഹരി വില 16 ശതമാനം ഇടിഞ്ഞു. ആറ് വർഷത്തിനിടയിലെ ഏറ്റവും മോശമാണ് ഇൻട്രാഡേ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. എൻഎസ്ഇയിലെ ഓഹരി വില 10 ശതമാനം ഇടിഞ്ഞ് 691.10 രൂപയായി. കമ്പനിയ്ക്കെതിരെയുള്ള ആരോപണം ഇൻഫോസിസിന്റെ ഓഹരികളിൽ അനിശ്ചിതത്വത്തിന് ഇടയാക്കുമെന്നും ഓഹരികളിൽ സമ്മർദ്ദം വർദ്ധിക്കുമെന്നും അനലിസ്റ്റുകൾ വ്യക്തമാക്കി.

ഇൻഫോസിസിന്റെ പുതിയ ടെക്ക് ഹബ് അമേരിക്കയിൽ; 1000ഓളം തൊഴിലവസരങ്ങൾഇൻഫോസിസിന്റെ പുതിയ ടെക്ക് ഹബ് അമേരിക്കയിൽ; 1000ഓളം തൊഴിലവസരങ്ങൾ

ലാഭം കൂട്ടാൻ കൃത്രിമം; ഇൻഫോസിസ് ഓഹരി വിലയിൽ വൻ ഇടിവ്

ഇൻഫോസിസ് ബോർഡിനും എസ്ഇസിക്കും അയച്ച കത്തുകളിൽ, സിഇഒ സലീൽ പരേഖ് വലിയ ഡീലുകൾക്കുള്ള അവലോകനങ്ങളും അംഗീകാരങ്ങളും അനധികൃതമായി നേടുകയായിരുന്നുവെന്നാണ് ആരോപിച്ചിരിക്കുന്നത്. സി‌ഇ‌ഒ സലീൽ പരേഖും സി‌എഫ്‌ഒ നിലഞ്ചൻ റോയിയും തങ്ങളുടെ ട്രഷറി മാനേജ്‌മെന്റിൽ കൂടുതൽ ലാഭം കാണിക്കാൻ ധനകാര്യ സംഘത്തെ സമ്മർദ്ദത്തിലാക്കുകയായിരുന്നുവെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

കമ്പനിയുടെ നിലവിലെ രീതി അനുസരിച്ച് അജ്ഞാതരുടെ ഈ പരാതി ഓഡിറ്റ് കമ്മിറ്റിക്ക് മുന്നിൽ വച്ചിട്ടുണ്ടെന്നും ഇത് കമ്പനിയുടെ നയത്തിന് അനുസൃതമായി കൈകാര്യം ചെയ്യപ്പെടുമെന്നുമാണ് ഇൻഫോസിസ് വ്യക്തമാക്കിയിരിക്കുന്നത്. ന്യൂയോർക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ തിങ്കളാഴ്ച ഇൻഫോസിസ് അമേരിക്ക ഡിപോസിറ്ററി ഓഹരികൾ 12.11 ശതമാനം ഇടിഞ്ഞ് 9.29 ഡോളറിലെത്തി.  

സിഇഒമാരുടെ ശമ്പളം കേട്ട് ഞെട്ടേണ്ട; ഇൻഫോസിസ് സിഇഒയുടെ ശമ്പളം 26.67 കോടിസിഇഒമാരുടെ ശമ്പളം കേട്ട് ഞെട്ടേണ്ട; ഇൻഫോസിസ് സിഇഒയുടെ ശമ്പളം 26.67 കോടി

malayalam.goodreturns.in 

English summary

ലാഭം കൂട്ടാൻ കൃത്രിമം; ഇൻഫോസിസ് ഓഹരി വിലയിൽ വൻ ഇടിവ്

IT company Infosys plunged sharply in the wake of allegations that it took unfair practices to exaggerate profits. Read in malayalam.
Story first published: Tuesday, October 22, 2019, 14:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X