2024ൽ ലോകം ആര് ഭരിക്കും? അടുത്ത അഞ്ച് വർഷം ഈ 20 രാജ്യങ്ങൾക്ക് ഉണ്ടാകുന്ന മാറ്റങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അന്താരാഷ്ട്ര വ്യാപാര രം​ഗത്തെ അനിശ്ചിതത്വങ്ങളും പിരിമുറുക്കങ്ങളും ആ​ഗോള സമ്പദ്‍വ്യവസ്ഥയെ തന്നെ ഉലയ്ക്കുന്ന ഘടങ്ങളാണ്. അതിനാൽ ലോകത്തിലെ പ്രധാന സമ്പദ്ശക്തികളായ 20 രാജ്യങ്ങളിൽ അടുത്ത അഞ്ച് വർഷം ഉണ്ടാകാനിടയുള്ള പ്രധാന മാറ്റങ്ങളും പ്രതീക്ഷകളും ചുവടെ ചേർക്കുന്നു. പല വിശാലമായ സമ്പദ്‌വ്യവസ്ഥകളുടെയും വളർച്ച മന്ദഗതിയിലാകുമെന്നാണ് സാമ്പത്തിക വിദ​ഗ്ധരുടെ വിലയിരുത്തൽ. എന്നാൽ ഏതൊക്കെ സമ്പദ്‌വ്യവസ്ഥകളാണ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആഗോള വളർച്ചയെ മുന്നോട്ട് നയിക്കുന്നത് എന്ന് അറിയേണ്ടേ?

അന്താരാഷ്ട്ര നാണ്യനിധി

അന്താരാഷ്ട്ര നാണ്യനിധി

അന്താരാഷ്ട്ര നാണ്യനിധി ഈ ആഴ്ച പുറത്തിറക്കിയ കണക്കുകൾ പ്രകാരം ദുർബലമായ ആഗോള വളർച്ച ഈ വർഷം 3 ശതമാനമായി കുറയുമെന്നും ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള മന്ദഗതി ലോകത്തെ 90 ശതമാനത്തെയും ബാധിക്കുമെന്നും പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്.

ചൈന പിന്നോട്ട്

ചൈന പിന്നോട്ട്

ചൈനയുടെ വളർച്ചാ നിരക്ക് മന്ദഗതിയിലാകുമെന്നാണ് സാമ്പത്തിക വിദ​ഗ്ധരുടെ വിലയിരുത്തൽ. ആഗോള ജിഡിപി വളർച്ചയിൽ ചൈനയുടെ പങ്ക് 2018-2019ലെ 32.7 ശതമാനത്തിൽ നിന്ന് 2024 ഓടെ 28.3 ശതമാനമായി കുറയുമെന്നാണ് കരുതപ്പെടുന്നത്. താരതമ്യേന കുത്തനെയുള്ള 4.4 ശതമാനം പോയിന്റിന്റെ കുറവാണ് കണക്കുകൂട്ടുന്നത്.

എന്താണ് ജി 20 ഉച്ചകോടി, ലോക നേതാക്കൾ എന്തിനെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്?എന്താണ് ജി 20 ഉച്ചകോടി, ലോക നേതാക്കൾ എന്തിനെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്?

2019ലെ മുൻനിരക്കാർ

2019ലെ മുൻനിരക്കാർ

ഈ വർഷം ആ​ഗോള സാമ്പത്തിക വളർച്ചയെ സഹായിച്ച മുൻനിരക്കാർ താഴെ പറയുന്ന രാജ്യങ്ങളാണ്.

  • ചൈന -32.7%
  • യുഎസ് - 13.8%
  • ഇന്ത്യ - 13.5%
  • ഇന്തോനേഷ്യ - 3.9%
  • ജപ്പാൻ - 2.4%
  • റഷ്യ - 2%
  • ജർമ്മനി - 1.6%
  • ഫ്രാൻസ് - 1.5%
  • ഈജ്പിത് - 1.5%
  • യു.കെ - 1.5%
  • ബ്രസീൽ - 1.4%
  • മറ്റ് രാജ്യങ്ങളുടെ സമ്പദ്‍വ്യവസ്ഥകൾ ഒരുമിച്ച് ചേർന്ന് - 14.1%‌‌
2024ലെ പ്രതീക്ഷ

2024ലെ പ്രതീക്ഷ

2024ൽ ആ​ഗോള സാമ്പത്തിക വളർച്ചയെ സഹായിക്കുന്നത് താഴെ പറയുന്ന രാജ്യങ്ങൾ താഴെ പറയുന്ന ക്രമത്തിലായിരിക്കുമെന്നാണ് ബ്ലൂംബ‍ർ​ഗിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.

  • ചൈന - 28.3%
  • ഇന്ത്യ - 15.5%
  • യുഎസ് - 9.2%
  • ഇന്തോനേഷ്യ - 3.7%
  • റഷ്യ - 2%
  • ബ്രസീൽ - 1.8%
  • ജപ്പാൻ - 1.6%
  • ജർമ്മനി - 1.6%
  • തുർക്കി - 1.6%
  • ഈജ്പിത് - 1.5%
  • മറ്റ് രാജ്യങ്ങളുടെ സമ്പദ്‍വ്യവസ്ഥകൾ ഒരുമിച്ച് ചേർന്ന് - 21.5%‌‌
അമേരിക്ക പിന്നിലേയ്ക്ക്

അമേരിക്ക പിന്നിലേയ്ക്ക്

ലോകവളർച്ചയ്ക്ക് യുഎസ് വലിയൊരു പങ്ക് നൽകുമെന്ന് പ്രതീക്ഷിച്ചിരിക്കെ, ഇന്ത്യക്ക് പിന്നിലേയ്ക്ക് (മൂന്നാം സ്ഥാനത്തേക്ക്) 2024ൽ അമേരിക്ക പിന്തള്ളപ്പെടുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ആഗോള വളർച്ചയിൽ അമേരിക്കയുടെ പങ്ക് 2024 ഓടെ 13.8 ശതമാനത്തിൽ നിന്ന് 9.2 ശതമാനമായി കുറയുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

കാനഡയിൽ ഇനി ജോലി കിട്ടാൻ എന്തെളുപ്പം; ഫാസ്റ്റ് ട്രാക്ക് വിസയെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾകാനഡയിൽ ഇനി ജോലി കിട്ടാൻ എന്തെളുപ്പം; ഫാസ്റ്റ് ട്രാക്ക് വിസയെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ

ഇന്ത്യ ഉയരും

ഇന്ത്യ ഉയരും

ഇന്ത്യയുടെ വിഹിതം 15.5 ശതമാനമായി ഉയരുമെന്നും ഈ അഞ്ച് വർഷത്തെ കാലയളവിൽ യുഎസിനെ മറികടക്കുമെന്നും പ്രതീക്ഷിക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2024ലും സമ്പദ്‌വ്യവസ്ഥയ്ക്ക് 3.7 ശതമാനം വളർച്ചാ വിഹിതവുമായി ഇന്തോനേഷ്യ നാലാം സ്ഥാനത്ത് തുടരുമെന്നാണ് റിപ്പോർട്ടിലുള്ളത്.

അഞ്ച് വർഷത്തിനുള്ളിൽ കോടീശ്വരന്മാരാകും ഈ രാജ്യങ്ങളിലുള്ളവർ; സമ്പന്നരുടെ എണ്ണം കൂടുന്നുഅഞ്ച് വർഷത്തിനുള്ളിൽ കോടീശ്വരന്മാരാകും ഈ രാജ്യങ്ങളിലുള്ളവർ; സമ്പന്നരുടെ എണ്ണം കൂടുന്നു

ജപ്പാനെ പിന്നിലാക്കി റഷ്യ

ജപ്പാനെ പിന്നിലാക്കി റഷ്യ

റഷ്യയുടെ ലോക ജിഡിപി വളർച്ച ഇപ്പോൾ 2% ആണെങ്കിലും അഞ്ച് വർഷത്തിനുള്ളിൽ ഇതേ നില തന്നെ തുടരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ റഷ്യ ജപ്പാന്റെ അഞ്ചാം സ്ഥാനത്തേയക്ക് ഉയരും. 2024 ഓടെ ജപ്പാൻ ഒമ്പതാം സ്ഥാനത്തെത്തുമെന്നും അനലിസ്റ്റുകൾ വ്യക്തമാക്കുന്നു. ബ്രസീൽ 11-ാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആദ്യ 20 രാജ്യങ്ങൾ

ആദ്യ 20 രാജ്യങ്ങൾ

2024ൽ ലോക സാമ്പത്തിക വളർച്ചയെ സഹായിക്കുന്ന മികച്ച 20 രാജ്യങ്ങളുടെ പട്ടികയിൽ നിലവിലുള്ള ചില രാജ്യങ്ങളെ പിന്തള്ളി മറ്റ് ചില രാജ്യങ്ങൾ മുന്നേറാൻ സാധ്യതയുണ്ടെന്ന് ഐഎംഎഫിന്റെ റിപ്പോർട്ടിൽ പറയുന്നു. തുർക്കി, മെക്സിക്കോ, പാകിസ്ഥാൻ,സൗദി അറേബ്യ എന്നിവയാണ് ആ​ഗോള സമ്പദ്‍വ്യവസ്ഥയെ സ്വാധീനിക്കാനിടയുള്ള ചില വളർന്നു വരുന്ന രാജ്യങ്ങൾ. സ്‌പെയിൻ, പോളണ്ട്, കാനഡ, വിയറ്റ്നാം എന്നിവ ആദ്യ 20 രാജ്യങ്ങളിൽ നിന്ന് പുറത്തുപോകുമെന്നും ഐഎംഎഫ് പറയുന്നു.

malayalam.goodreturns.in

English summary

2024ൽ ലോകം ആര് ഭരിക്കും? അടുത്ത അഞ്ച് വർഷം ഈ 20 രാജ്യങ്ങൾക്ക് ഉണ്ടാകുന്ന മാറ്റങ്ങൾ

The uncertainties and tensions in the international trade are the factors that are shaping the global economy. So the following are the major changes and prospects for the next five years in the 20 major economies of the world. Read in malayalam.
Story first published: Wednesday, October 23, 2019, 11:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X