ഇന്ത്യയിൽ 21 ദിവസത്തെ ലോക്ക്ഡൗൺ ആരംഭിച്ചു; എന്തൊക്കെ തുറക്കും? എന്തൊക്കെ അടയ്ക്കും?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് -19 വ്യാപനം തടയാൻ കേന്ദ്ര - സംസ്ഥാന തലത്തിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ച വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതൽ മൂന്നാഴ്ച രാജ്യവ്യാപകമായി ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിന് ശേഷമാണ് മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തു വന്നിരിക്കുന്നത്. പലചരക്ക്, പാൽ, പച്ചക്കറികൾ, പഴം, മാംസം, മത്സ്യം, എടിഎമ്മുകൾ, ബാങ്കുകൾ, ഗ്യാസ്, പെട്രോൾ പമ്പുകൾ തുടങ്ങിയ അവശ്യവസ്തുക്കൾ വിൽക്കുന്നതും അവശ്യ സേവനങ്ങൾ നൽകുന്നതുമായ കടകളും സ്ഥാപനങ്ങളും മാത്രമേ 21 ദിവസത്തെ ലോക്ക്ഡൌൺ സമയത്ത് തുറന്നു പ്രവർത്തിക്കുകയുള്ളൂ.

അറിയേണ്ട കാര്യങ്ങൾ

അറിയേണ്ട കാര്യങ്ങൾ

പൊലീസ്, ഫയർ ആൻഡ് എമർജൻസി സർവീസസ്, ജയിലുകൾ, മുനിസിപ്പൽ സ്ഥാപനങ്ങൾ എന്നിവ ഒഴികെയുള്ള എല്ലാ സംസ്ഥാന, കേന്ദ്രസർക്കാർ ഓഫീസുകളും പൊതു കോർപ്പറേഷനുകളും അടച്ചുപൂട്ടാൻ കേന്ദ്രം തീരുമാനിച്ചു. ഡിസ്പെൻസറികൾ, മെഡിക്കൽ ഉപകരണ ഷോപ്പുകൾ, ലബോറട്ടറികൾ, ക്ലിനിക്കുകൾ, ആംബുലൻസ് മുതലായ പൊതു-സ്വകാര്യ മേഖലകളിലെ ആശുപത്രികളും അവയുടെ ഉത്പാദന വിതരണ യൂണിറ്റുകളും ഉൾപ്പെടെ അനുബന്ധ മെഡിക്കൽ സ്ഥാപനങ്ങളും പ്രവർത്തിക്കും. 21 ദിവസത്തെ ലോക്ക്ഡൌൺ സമയത്ത് അവശ്യവസ്തുക്കളുടെ കുറവുണ്ടാകില്ല. കേന്ദ്ര സർക്കാരും എല്ലാ സംസ്ഥാന സർക്കാരുകളും ഈ സാഹചര്യത്തെ നേരിടാൻ വേണ്ടത്ര ശ്രമം നടത്തുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

കൊറോണ വൈറസ് ഭീതി; ഏത് തരം നിക്ഷേപം നിങ്ങളെ തുണയ്ക്കുംകൊറോണ വൈറസ് ഭീതി; ഏത് തരം നിക്ഷേപം നിങ്ങളെ തുണയ്ക്കും

തുറക്കുന്നത് എന്തൊക്കെ?

തുറക്കുന്നത് എന്തൊക്കെ?

  • പെട്രോൾ പമ്പുകൾ, സി‌എൻ‌ജി, എൽ‌പി‌ജി, പി‌എൻ‌ജി
  • ബാങ്കുകൾ, ഇൻഷുറൻസ് ഓഫീസുകൾ, പ്രിന്റ്, ഇലക്ട്രോണിക് മീഡിയ എന്നിവ തുറന്ന് പ്രവർത്തിക്കും
  • ഡിസാസ്റ്റർ മാനേജ്മെന്റ്, പവർ ട്രാൻസ്മിഷൻ യൂണിറ്റുകൾ
  • പോളിസ്, ഹോം ഗാർഡുകൾ, പ്രതിരോധ, സായുധ സേന
  • ഇലക്ട്രിസിറ്റി, ജലം, ശുചിത്വം
  • ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ, ഫയർ സ്റ്റേഷനുകൾ, എടിഎമ്മുകൾ പ്രവർത്തിക്കുന്നത് തുടരും:
  • ഭക്ഷണം, പലചരക്ക് സാധനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പാൽ, മാംസം, മത്സ്യം, മൃഗങ്ങളുടെ കാലിത്തീറ്റ എന്നിവ കൈകാര്യം വിൽക്കുന്ന കടകൾ
  • സെബി നിർദ്ദേശമനുസരിച്ചുള്ള മൂലധന, ഡെറ്റ് മാർക്കറ്റ് സേവനങ്ങൾ

രാജ്യത്തെ സമ്പദ്ഘടന ഉത്തേജിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ചെയ്യേണ്ടതെന്ത്? രഘുറാം രാജന്‍ പറയുന്നുരാജ്യത്തെ സമ്പദ്ഘടന ഉത്തേജിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ചെയ്യേണ്ടതെന്ത്? രഘുറാം രാജന്‍ പറയുന്നു

അടയ്ക്കുന്നത് എന്തൊക്കെ?

അടയ്ക്കുന്നത് എന്തൊക്കെ?

  • എല്ലാ ഗതാഗത സേവനങ്ങളും - റോഡ്, റെയിൽ, വ്യോമ ഗതാഗതം - ലോക്ക്ഡൌൺ കാലയളവിൽ താൽക്കാലികമായി നിർത്തിവയ്ക്കും
  • ഹോസ്പിറ്റാലിറ്റി സേവനങ്ങൾ
  • റെയിൽവേ സർവീസുകളുടെ ഏപ്രിൽ 14 വരെ ഉണ്ടായിരിക്കില്ല
  • വിദ്യാഭ്യാസ, സാമൂഹിക, രാഷ്ട്രീയ സ്ഥാപനങ്ങൾ
  • ശവസംസ്കാര വേളയിൽ 20 ൽ കൂടുതൽ ആളുകളെ അനുവദിച്ചിട്ടില്ല
  • എല്ലാ സ്വകാര്യ ഓഫീസുകളും
  • സംസ്ഥാന / കേന്ദ്രഭരണ പ്രദേശ സർക്കാരിന്റെയും സ്വയംഭരണ സ്ഥാപനങ്ങളുടെയും ഓഫീസുകൾ
  • ഇന്ത്യാ ഗവൺമെന്റിന്റെയും പബ്ലിക് കോർപ്പറേഷന്റെയും ഓഫീസുകൾ

ആയുഷ്മാൻ ഭാരത് ഗുണഭോക്താക്കൾക്ക് സ്വകാര്യ ആശുപത്രികളിലും കോവിഡ് -19 ചികിത്സ സൗജന്യംആയുഷ്മാൻ ഭാരത് ഗുണഭോക്താക്കൾക്ക് സ്വകാര്യ ആശുപത്രികളിലും കോവിഡ് -19 ചികിത്സ സൗജന്യം

Read more about: coronavirus shop കട
English summary

21-day lockdown started; What will open? what will close?| ഇന്ത്യയിൽ 21 ദിവസത്തെ ലോക്ക്ഡൗൺ ആരംഭിച്ചു; എന്തൊക്കെ തുറക്കും? എന്തൊക്കെ അടയ്ക്കും?

The Home Ministry on Tuesday released detailed guidelines on measures to be taken at the Center and State level to prevent the spread of Covid-19. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X