നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ മൊത്തം പ്രത്യക്ഷ നികുതി പിരിവ് 31.1 ശതമാനം കുറഞ്ഞ് 1.92 ലക്ഷം കോടി രൂപയായി. ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ ലോക്സഭയിൽ നൽകിയ കണക്കുകളാണിത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ മൊത്തം പ്രത്യക്ഷ നികുതി പിരിവ് 2.79 ലക്ഷം കോടി രൂപയായിരുന്നു. അവലോകന കാലയളവിൽ അറ്റ പരോക്ഷ നികുതി പിരിവ് 11.23 ശതമാനം ഇടിഞ്ഞ് 3.42 ലക്ഷം കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ ഇത് 3.86 ലക്ഷം കോടി രൂപയായിരുന്നു.

മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2020-21 സാമ്പത്തിക വർഷത്തിലെ ശരാശരി മൊത്ത ജിഎസ്ടി വരുമാനം കുറയുന്ന പ്രവണത കാണിക്കുന്നുണ്ടെന്നും പലിശയും ലേറ്റ് ഫീസും റിട്ടേൺ ഫയലിംഗ് തീയതികളും നീട്ടിക്കൊണ്ട് കൊവിഡിനെ തുടർന്നുള്ള ലോക്ക്ഡൌൺ നികുതിദായകർക്ക് നൽകിയ ഇളവുകളാണ് ഇതിന് കാരണമെന്ന് ലോക്സഭയിലെ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ താക്കൂർ പറഞ്ഞു.
നികുതി പാലിക്കൽ മെച്ചപ്പെടുത്തുന്നതിന് സർക്കാർ സമഗ്രമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നികുതി വെട്ടിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ സിസ്റ്റം അധിഷ്ഠിത അനലിറ്റിക്കൽ ഉപകരണങ്ങളും സിസ്റ്റം ജനറേറ്റുചെയ്ത റെഡ് ഫ്ലാഗ് റിപ്പോർട്ടുകളും കേന്ദ്ര, സംസ്ഥാന നികുതി അധികാരികളുമായി പങ്കിടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
