തിരുവനന്തപുരം: വ്യവസായ എസ്റ്റേറ്റുകളിലെ യൂണിറ്റുകൾക്ക് 500 കോടി കെ എഫ് സി വായ്പ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഉണ്ടായ പ്രതിസന്ധി കണക്കിലെടുത്ത് 2021 ജൂലൈ 30ന് സഭയിൽ 5650 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി സ്റ്റാർട്ടപ്പുകൾക്ക് വേണ്ടി ഒരു പ്രത്യേക പദ്ധതിയും നടപ്പിലാക്കിയിരുന്നു. ഇപ്പോൾ കെ എഫ് സി മുഖേന വ്യവസായ എസ്റ്റേറ്റുകളിലെ സംരംഭങ്ങൾക്കായുള്ള പുതിയ വായ്പാ പദ്ധതിക്ക് രൂപമായെന്നും സംസ്ഥാന ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
ഉത്പ്പാദന - സേവന മേഖലകളിലെ സംരംഭകർക്ക് പുതിയ യൂണിറ്റുകൾ തുടങ്ങുവാനും, നിലവിലുള്ള യൂണിറ്റുകൾ വിപുലീകരിക്കാനും സഹായം ലഭിക്കും. ദീർഘകാല വായ്പകൾ, ഹ്രസ്വകാല വായ്പകൾ, പ്രവർത്തന മൂലധന വായ്പകൾ എന്നിവക്ക് പുറമെ ബാങ്ക് ഗ്യാരന്റിയും പദ്ധതിയിൽ നൽകുന്നതാണ്. ഇതിലേക്കായി 500 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കേരളത്തിലെ മികച്ച വ്യവസായിക സ്ഥാപനങ്ങൾ കൂടുതലും വ്യവസായ എസ്റ്റേറ്റുകൾ അടിസ്ഥാനമായി പ്രവർത്തിക്കുന്നതിനാലാണ് ഇത്തരമൊരു പദ്ധതിയുമായി കെ എഫ് സി മുന്നോട്ട് വന്നിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

കമ്പനികൾക്ക് 20 കോടിയും, പ്രോപ്രെയ്‌റ്റർഷിപ്, പാർട്ണർഷിപ് എന്നിവക്ക് 8 കൊടിയുമാണ് പരമാവധി വായ്പ ലഭിക്കുക. 50 കോടി രൂപ വരെ ബാങ്ക് ഗ്യാരന്റി ലഭിക്കും. പദ്ധതിയിലെ ദീർഘകാല വായ്പകൾക്ക് പ്രൊജക്റ്റ് തുകയുടെ 66% ലോൺ ലഭിക്കും. ബാക്കി 34% പ്രൊമോട്ടർമാർ കൊണ്ട് വരേണ്ടതാണ്. എന്നാൽ പ്രൊജക്റ്റ് തുകയിൽ ലാൻഡ് കോസ്ററ് ഉൾപെടുത്തിയിട്ടില്ലെങ്കിൽ 75% വരെ ലോൺ ലഭിക്കും. നിലവിലുള്ള യൂണിറ്റുകളുടെ നവീകരണത്തിനായി പ്രൊജക്റ്റ് കോസ്റ്റിന്റെ 90 ശതമാനം വരെ ആയിരിക്കും വായ്പക്കുള്ള അർഹത.
പ്രാഥമിക ജാമ്യവസ്തു പര്യാപ്തമാണെങ്കിൽ ഹയർ പർച്ചേസ് ഒഴികെയുള്ള ലോണുകൾക്ക് അധിക ഈട് നൽകേണ്ടതില്ല. മാത്രമല്ല 50 ലക്ഷം വരെയുള്ള വായ്പകൾക്ക് CGTMSE സൗകര്യവും നൽകുന്നതാണ്. കേരളത്തിലെ എല്ലാ വ്യാവസായിക എസ്റ്റേറ്റുകളുടെയും പ്രവർത്തനം വിശദമായി വിശകലനം ചെയ്തതിനു ശേഷമാണു ഈ പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. പദ്ധതിയുടെ പൂർണരൂപം കെ എഫ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kfc.org ൽ ലഭ്യമാക്കിയിട്ടുണ്ട്. സംരംഭകർക്ക് ഈ വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാവുന്നതാണെന്നും ധനകാര്യ മന്ത്രി പറഞ്ഞു.
എന്താണ് കെ എഫ് സി
1951- ലെ സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപറേഷൻസ് ആക്ടിൻ പ്രകാരം രൂപവത്കൃതമായ ധനകാര്യം സ്ഥാപനമാണ് കേരളാ ഫിനാൻഷ്യൽ കോർപറേഷൻ അഥവാ കെ എഫ് സി (KFC). 01/12/1953-ൽ ആരംഭിച്ച ഈ സ്ഥാപനത്തിന്റെ പേര് തുടക്കത്തിൽ ട്രാവൻകൂർ കൊച്ചിൻ ഫിനാൻഷ്യൽ കോർപറേഷൻ എന്നായിരുന്നു. 1956-ൽ കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ സ്ഥാപനത്തിന്റെ പേര് കേരളാ ഫിനാൻഷ്യൽ കോർപറേഷൻ എന്ന് പുന:നാമകരണം ചെയ്തു. തിരുവനന്തപുരം വെള്ളയമ്പലമാണ് കെ എഫ് സിയുടെ ആസ്ഥാനം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications