തമിഴ്നാട്ടിലെ സലൂണുകൾ, ബ്യൂട്ടി പാർലറുകൾ, സ്പാകൾ എന്നിവിടങ്ങളിൽ എത്തുന്നവർക്ക് ഇനി ആധാർ കാർഡ് ആവശ്യമായി വരും. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ചൊവ്വാഴ്ച കോവിഡ് -19 നെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി സേവന ദാതാക്കളിൽ നിന്ന് ആധാർ നമ്പർ ശേഖരിക്കുന്നത് നിർബന്ധമാക്കി.
ശേഖരിക്കേണ്ട വിവരങ്ങൾ
സലൂണുകൾ, ബ്യൂട്ടി പാർലറുകൾ, സ്പാകൾ എന്നിവയ്ക്കുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമമനുസരിച്ച്, ഉപഭോക്താക്കളുടെ പേര്, ഫോൺ നമ്പർ, വിലാസം, ആധാർ നമ്പർ എന്നീ വിവരങ്ങൾ സഥാപനങ്ങൾ സൂക്ഷിക്കണം. കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനും കോൺടാക്റ്റ് ട്രെയ്‌സിംഗ് സുഗമമാക്കുന്നതിനും വേണ്ടിയാണ് ഈ നടപടി. മെയ് 24 മുതൽ സംസ്ഥാനത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലും സലൂണുകളും ബ്യൂട്ടി പാർലറുകളും പ്രവർത്തിക്കാൻ അനുവാദമുണ്ടായിരുന്നു.
ലോക്ക്ഡൌൺ
അൺലോക്ക് ഒന്നാം ഘട്ടം ആരംഭിച്ച തിങ്കളാഴ്ച മുതൽ ചെന്നൈയിലും സലൂണുകളും മറ്റും തുറന്നു പ്രവർത്തിക്കാൻ തുടങ്ങി. അടുത്തിടെ സംസ്ഥാന സർക്കാർ കോവിഡ് -19 ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടിയിരുന്നു. സലൂണുകൾ, ബ്യൂട്ടി പാർലറുകൾ, സ്പാകൾ എന്നിവയുടെ ഉടമകൾക്കും തൊഴിലാളികൾക്കുമായി തമിഴ്നാട് സർക്കാർ പുറത്തിറക്കിയിരിക്കുന്ന നിയമങ്ങളും നിർദ്ദേശങ്ങളും ഇവയാണ്.
നിർദ്ദേശങ്ങൾ
- സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സൗകര്യങ്ങൾ ഉറപ്പാക്കുക അല്ലെങ്കിൽ ഉപഭോക്താക്കൾക്കും ജീവനക്കാർക്കും ഹാൻഡ് സാനിറ്റൈസർ നൽകുക.
- ജീവനക്കാർ കൈയ്യുറകളും ഫെയ്‌സ് മാസ്കുകളും ധരിക്കുകയും ഉപഭോക്താക്കളെ സ്പർശിക്കുന്നതിന് മുമ്പ് കൈ കഴുകുകയും വേണം.
- ബ്ലേഡുകൾ വീണ്ടും ഉപയോഗിക്കരുത്, ഉപയോക്താക്കൾക്ക് നൽകുന്ന നാപ്കിനുകൾ സുരക്ഷിതമായി നീക്കംചെയ്യണം.
- ഒരു ഉപഭോക്താവിനായി ഉപയോഗിക്കുന്ന ഹെഡ്‌ബാൻഡുകളും ടവലും കഴുകാതെ മറ്റൊരാൾക്ക് ഉപയോഗിക്കരുത്.
- ജലദോഷം, ചുമ, പനി ലക്ഷണങ്ങളുള്ള ജീവനക്കാരെ ജോലി ചെയ്യാൻ ഉടമകൾ അനുവദിക്കരുത്, ഉടനെ ഒരു ഡോക്ടറെ സമീപിക്കാൻ ആവശ്യപ്പെടുക.
- ഒരു സമയം 50 ശതമാനം സീറ്റുകൾ മാത്രമേ അനുവദിക്കാവൂ. തിരക്ക് ഒഴിവാക്കാൻ അകലം പാലിച്ച് ക്യൂ നിൽക്കാൻ ആവശ്യപ്പെടുക
ഗതാഗതം
തമിഴ്നാട്ടിലെ എല്ലാ ജില്ലകളെയും എട്ട് സോണുകളായാണ് തിരിക്കുക. ആദ്യ ആറ് മേഖലകളിൽ പൊതുഗതാഗതത്തിന്റെ 50 ശതമാനം ഇളവ് നൽകിയിട്ടുണ്ട്. ഈ മേഖലകളിലെ ഗതാഗതത്തിന് ഇ-പാസും ആവശ്യമില്ല. വാടകയ്‌ക്കെടുത്ത വാഹനങ്ങൾക്കും ടാക്സികൾക്കും ഇ-പാസ് ഇല്ലാതെ സോണുകൾക്കുള്ളിൽ പ്രവർത്തിക്കാൻ കഴിയും. ഡ്രൈവറെ കൂടാതെ മൂന്ന് യാത്രക്കാരെ ഒരു വാഹനത്തിൽ അനുവദിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications