എസി, ടിവി, ഫ്രിഡ്ജ് തുടങ്ങിയ വീട്ടുപകരണങ്ങളുടെ വില ഈ മാസം മുതൽ കുതിച്ചുയരും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2020-21 ബജറ്റിൽ പ്രഖ്യാപിച്ച കസ്റ്റംസ് ഡ്യൂട്ടി വർദ്ധനവ് ഉപയോക്താക്കളിലേയ്ക്ക് കൈമാറാൻ കമ്പനികൾ തയ്യാറായതിനാൽ എയർ കണ്ടീഷണറുകൾ, ടെലിവിഷൻ സെറ്റുകൾ, റഫ്രിജറേറ്ററുകൾ എന്നിവയുടെ ഉടൻ കുതിച്ചുയരും. ഇതിന്റെ ഭാഗമായി ചില ഐഫോൺ മോഡലുകളായ ഐഫോൺ 11 പ്രോ, 11 പ്രോ മാക്‌സ്, ഐഫോൺ 8 എന്നിവയുടെ വില 600 മുതൽ 1,300 രൂപ വരെ ആപ്പിൾ ഇതിനകം തന്നെ ഉയർത്തിയിരുന്നു.

വില കൂടുന്നവ

വില കൂടുന്നവ

വാഷിംഗ് മെഷീനുകൾ, എയർകണ്ടീഷണറുകൾ, റഫ്രിജറേറ്ററുകൾ എന്നിവയുടെ വില ഈ മാസം മുതൽ 3 മുതൽ 6 ശതമാനം വരെ വർദ്ധിക്കും. കാരണം ഇവയുടെ കംപ്രസ്സറുകളുടെയും എസികളുടെ മോട്ടോറുകളുടെയും അടിസ്ഥാന കസ്റ്റംസ് തീരുവ 2.5 ശതമാനം വർദ്ധിപ്പിച്ചിരുന്നു. കൂടാതെ കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് പല ഘടകങ്ങളുടെയും ലോജിസ്റ്റിക് ചെലവുകളും വർദ്ധിച്ചിട്ടുണ്ട്. വെണ്ണ, ചീസ്, ഫുഡ് ഗ്രൈൻഡറുകൾ, റൂം ഹീറ്ററുകൾ, ചായ, കോഫി മേക്കറുകൾ, അടുക്കള ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെയുള്ളവയുടെ ചെറുകിട കസ്റ്റം തീരുവ 20 ശതമാനമായി വർധിപ്പിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ രണ്ടാം ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

ഷൂവിനും വില കൂടും

ഷൂവിനും വില കൂടും

സ്‌പോർട്‌സ് വെയർ ബ്രാൻഡായ പ്യൂമ ഇന്ത്യ ഏപ്രിൽ മുതൽ വില 10 ശതമാനം ഉയർത്തും. അതുവരെ നിലവിലെ വില തുടരും. കാരണം ഇതുവരെ ഇറക്കുമതി ചെയ്ത ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ നൽകിയിട്ടില്ലെന്ന് പ്യൂമ ഇന്ത്യ മാനേജിംഗ് ഡയറക്ടർ അഭിഷേക് ഗാംഗുലി പറഞ്ഞു. ജർമ്മൻ ബ്രാൻഡായ പ്യൂമ അതിന്റെ 70 ശതമാനം ഇനങ്ങളും ഇറക്കുമതി ചെയ്യുകയാണ്. ജൂൺ മാസം മുതൽ ചില ഷൂ ഇനങ്ങളുടെ വില 5 മുതൽ 6 ശതമാനം വരെ ഉയർത്തുമെന്ന് അഡിഡാസും അറിയിച്ചിട്ടുണ്ട്.

വില കൂട്ടിയ മറ്റ ഉത്പന്നങ്ങൾ

വില കൂട്ടിയ മറ്റ ഉത്പന്നങ്ങൾ

ഗോദ്‌റെജ് കൺസ്യൂമർ പ്രൊഡക്ട്സ് ഇതിനകം സോപ്പുകളുടെ വില 5 ശതമാനം വർദ്ധിപ്പിച്ചു. ശീതളപാനീയ നിർമാതാക്കളായ പെപ്സികോ ചില ഇനങ്ങളുടെ വില നേരത്തെ തന്നെ പരിഷ്കരിച്ചിരുന്നു. ഉദാഹരണത്തിന് ചില പാനീയങ്ങളുടെ വില ഉത്തർപ്രദേശിൽ കമ്പനി 38 രൂപയിൽ നിന്ന് ല 40 രൂപയായി ഉയർത്തി. കർണാടകയിൽ 1.25 ലിറ്റർ പായ്ക്കുകളുടെ വില 60 രൂപയിൽ നിന്ന് 65 രൂപയായി ഉയർത്തി.

ചില്ലറ പണപ്പെരുപ്പം

ചില്ലറ പണപ്പെരുപ്പം

എഫ്എം‌സി‌ജി മേജർമാരായ പാർലെ പ്രൊഡക്ട്സ്, നെസ്‌ലെ എന്നിവ അസംസ്കൃത വസ്തുക്കളുടെ വില വർദ്ധനവിന് അനുസരിച്ച് വിലയിൽ മാറ്റം വരുത്തുമെന്നാണ് വിവരം. കഴിഞ്ഞ മൂന്ന് മാസങ്ങളിൽ, ഗോതമ്പ്, പഞ്ചസാര, ഭക്ഷ്യ എണ്ണ എന്നിവ ഉൾപ്പെടെയുള്ളവയുടെ വില 10 മുതൽ 20 ശതമാനം വരെ വർദ്ധിച്ചിട്ടുണ്ട്. ജനുവരിയിൽ ചില്ലറ പണപ്പെരുപ്പം 7.59 ശതമാനമായി ഉയർന്നു - 2014 മെയ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണിത്.

Read more about: ac tv എസി ടിവി
English summary

AC, TV and refrigerators price will increase this month | എസി, ടിവി, ഫ്രിഡ്ജ് തുടങ്ങിയ വീട്ടുപകരണങ്ങളുടെ വില ഈ മാസം മുതൽ കുതിച്ചുയരും

Air conditioners, television sets and refrigerators price will increase soon. Read in malayalam.
Story first published: Tuesday, March 3, 2020, 16:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X