ടെലികോം നിരക്ക് വര്‍ധന വരിക്കാരുടെ കൊഴിഞ്ഞുപോക്കിന് കാരണമായി; ട്രായ് റിപ്പോര്‍ട്ട്‌

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിംസബര്‍ മാസത്തെ താരിഫ് വര്‍ധനവ്, വിപണിയില്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് മികച്ച നേട്ടം കൊയ്യാന്‍ കാരണമായിട്ടുണ്ട്. മാത്രമല്ല, ഉപഭോക്താക്കള്‍ വില വര്‍ധനവില്‍ എത്രത്തോളം ശ്രദ്ധിക്കുന്നുവെന്നത് വെളിപ്പെടുത്താനും ഇതിനായി. 2016 -ലെ ലോഞ്ചിന് ശേഷം 82,308 അധിക വരിക്കാരെ ലഭിച്ചെന്ന് റിലയന്‍സ് ജിയോ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിമാസം 8 ദശലക്ഷം വരിക്കാരെയപേക്ഷിച്ചുള്ള കണക്കാണിത്.

 

1

ഭാരതി എയര്‍ടെല്ലിന് 11,050 വരിക്കാരെ നഷ്ടമായിട്ടുണ്ടെന്നാണ് കണക്കുകള്‍. മറുഭാഗത്ത് 3.6 ദശലക്ഷം വരിക്കാര്‍ വോഡഫോണ്‍ ഐഡിയ വിട്ടു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, നവംബറില്‍ വയര്‍ലെസ് ടെലികോം വരിക്കാരുടെ എണ്ണം 28.8 ദശലക്ഷമായി കുറഞ്ഞിട്ടുണ്ട്. നവംബറില്‍ 36.41 ദശലക്ഷം വരിക്കാരെ നഷ്ടപ്പെട്ട വോഡഫോണ്‍ ഐഡിയയാണ് ഇതില്‍ പ്രധാനി. ഡിസംബര്‍ മാസത്തില്‍ വയര്‍ലെസ് നിരയിലുള്ള എല്ലാ ഓപ്പറേറ്റര്‍മാരുടെയും വരിക്കാരില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. എന്നാല്‍, മെട്രോ സര്‍ക്കിളുകളില്‍ ഇവരുടെ വരിക്കാരുടെ എണ്ണം വര്‍ധിച്ചിരിക്കുന്നു. ഒക്ടോബറില്‍, നെറ്റ്‌വര്‍ക്കിന് പുറത്തുള്ള കോളുകള്‍ക്ക് ജിയോ ചാര്‍ജുകള്‍ ചുമത്തിയിരുന്നു.

2

ജിയോ മൊബൈല്‍ ഫോണ്‍ വരിക്കാര്‍ക്ക് ജിയോ ഇതര നെറ്റ്‌വര്‍ക്കുകളിലേക്ക് (എയര്‍ടെല്‍, വോഡഫോണ്‍ പോലുള്ളവ) വോയ്‌സ് കോളുകള്‍ ചെയ്യണമെങ്കില്‍ ടോപ്പ്-അപ് വൗച്ചറുകള്‍ വാങ്ങേണ്ടി വരും. രാജ്യത്തെ ടെലിഫോണ്‍ വരിക്കാരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2019 നവംബറില്‍ 1,175.88 മില്യണ്‍ വരിക്കാരുണ്ടായിരുന്നത് ഒരു മാസത്തിനിപ്പുറം 2019 ഡിസംബര്‍ അവസാനത്തില്‍ 1,172.44 മില്യണായി കുറഞ്ഞു. അതായത്, 0.29 ശതമാനത്തിന്റെ ഇടിവ്. ഗ്രാമപരിധിയില്‍ 43.50 ശതമാനം പേരും നഗരപരിധിയില്‍ 56.50 ശതമാനം പേരും ടെലിഫോണ്‍ വരിക്കാരാണ്.

3

ഡിസംബറിലേ കണക്കുകള്‍ പ്രകാരം നഗരപരിധിയിലെ വയര്‍ലെസ് വരിക്കാരില്‍ 3.36 ദശലക്ഷത്തിന്റെ കുറവ് വന്നിട്ടുണ്ട്. ഗ്രാമപരിധിയിലിത് ചെറിയ തോതില്‍ വര്‍ധിച്ചു. ഏതാനും മാസങ്ങളുടെ നിരോധനത്തിന് ശേഷം വാര്‍ത്താ വിനിമയ ബന്ധം പുനസ്ഥാപിച്ച ജമ്മു& കശ്മീരില്‍ 4.99 ശതമാനം വളര്‍ച്ചയാണ് വയര്‍ലെസ് വരിക്കാരുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. ഇന്ത്യയിലെ ടെലിഫോണ്‍ ഓപ്പറേറ്റര്‍മാരുടെ നിരിയില്‍ റിലയന്‍സ് ജിയോയാണ് മുന്നില്‍. 28.89 ശതമാനവുമായി വോഡഫോണ്‍ ഐഡിയ രണ്ടാമതും 28.43 ശതമാനം വരിക്കാരുമായി ഭാരതി എയര്‍ടെല്‍ മൂന്നാമതും ഉണ്ട്. 10.26 ശതമാനവുമായി ബിഎസ്എന്‍എല്‍ ആണ് നാലാം സ്ഥാനത്ത്.

English summary

ടെലികോം നിരക്ക് വര്‍ധന വരിക്കാരുടെ കൊഴിഞ്ഞുപോക്കിന് കാരണമായി; ട്രായ് റിപ്പോര്‍ട്ട്‌

According to trai report The rise in telecom rates has resulted in subscriber dropouts.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X