മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് ശൃംഖലയായ മക്ഡൊണാള്‍ഡ്സിന്റെ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസഡറായി തെന്നിന്ത്യന്‍ നടി രശ്മിക മന്ദാനയെ നിയമിച്ചു. മക്ഡൊണാള്‍ഡ്സിന്റെ തെക്ക് പടിഞ്ഞാറന്‍ ശൃംഖലയ്ക്ക് നേതൃത്വം നല്കുന്ന വെസ്റ്റ് ലൈഫ് ഡവലെപ്പമെന്റ് ലിമിറ്റഡാണ് രശ്മികയെ ഇന്ത്യന്‍ അംബാസഡറായി നിയോഗിച്ചത്. പ്രധാനപ്പെട്ട വിപണികളില്‍ ബ്രാന്‍ഡ് നേതൃത്വത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ പ്രധാന ക്യാമ്പയിനുകളില്‍ താരം ഭാഗമാകുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

മക്ഡൊണാള്‍ഡ്സിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത് വെസ്റ്റ് ലൈഫ് ഡെവലപ്പ്മെന്റ് ലിമിറ്റഡാണ്. കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ വിപണികള്‍ കീഴടക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ പുതിയ നീക്കം. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിയാണ് രശ്മിക മന്ദാന. അതുകൊണ്ട് താരത്തെ ബ്രാന്‍ഡ് അംബാസഡറായി നിയോഗിച്ചത് ഗുണം ചെയ്യുമെന്നാണ് കമ്പനി കരുതുന്നത്.
ഗീത ഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ ദക്ഷിണേന്ത്യയില്‍ കൂടുതല്‍ ആരാധകരെ സൃഷ്ടിച്ച താരമാണ് രശ്മിക. കേരളത്തില്‍ ഉള്‍പ്പടെ ലക്ഷക്കണക്കിന് ആരാധകരാണ് ഈ താരത്തിനുള്ളത്. തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്ജുന് നായകനായി എത്തുന്ന പുഷ്പയിലാണ് രശ്മികയുടേതായി ഇനി പുറ്തിറങ്ങാനുള്ള ചിത്രം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications