പ്രധാനമന്ത്രിയുടെ സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റ്ച്വേഷന്സ് ഫണ്ടിലേക്ക് (പിഎം-കെയേഴ്സ് ഫണ്ട്), അദാനി ഫൗണ്ടേഷന് 100 കോടി രൂപ സംഭാവന ചെയ്തു. കൊവിഡ് 19 മഹാമാരിയെ നേരിടാനാണ് ഈ സഹായം. കൊവിഡ് 19 -ന് എതിരായ ഇന്ത്യയുടെ ഈ പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് പിഎം കെയേഴ്സ് ഫണ്ടിലേക്ക് 100 കോടി രൂപ സംഭാവന ചെയ്യുന്നതായും, ഇത്തരം പരീക്ഷണ സാഹചര്യങ്ങളില്‍ സര്‍ക്കാരുകളെയും സഹ പൗരന്മാരെയും സഹായിക്കുന്നതിനും അധിക വിഭവങ്ങള്‍ സംഭാവന ചെയ്യുന്നതിനും അദാനി ഗ്രൂപ്പ് ഒരുക്കമാണെന്നും അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി, സമൂഹ മാധ്യമമായ ട്വിറ്ററില്‍ കുറിച്ചു.
ഇതിന് പുറമെ, വിവിധ സംസ്ഥാന ഫണ്ടുകളിലേക്ക് അധിക സംഭവാനകളും അദാനി ഗ്രൂപ്പ് നല്കി. ഗുജറാത്ത്, മഹാരാഷ്ട്ര മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ ഫണ്ടുകളിലേക്ക് അദാനി ഗ്രൂപ്പ് യഥാക്രമം അഞ്ച് കോടി രൂപ, ഒരു കോടി രൂപ എന്നിങ്ങനെ നല്കി. കൂടാതെ, പൊലീസിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സമൂഹത്തിനുമായി 1.2 ലക്ഷത്തിലധികം മാസ്കുകളും ഫൗണ്ടേഷന് നിര്‍മ്മിക്കുകയുണ്ടായി. അഹമ്മദാബാദിലെ ഒരജു ആശുപത്രിയിലേക്ക് സംരക്ഷണ കിറ്റുകള്‍ ഫൗണ്ടേഷന് വിതരണം ചെയ്തു. ഗുജറാത്തില്‍ പ്രവര്‍ത്തിക്കുന്ന അദാനി GAIMS ആശുപത്രി, തങ്ങള്‍ കൊവിഡ് 19 രോഗബാധിതരെ ഏറ്റെടുക്കാന്‍ സജ്ജരാണെന്ന് അറിയിച്ചു.

ഇതുപോലുള്ള അനിശ്ചിത കാലങ്ങളില്‍ ഐക്യത്തിന് ആഹ്വാനം ചെയ്യുന്നുവെന്ന് അദാനി ഫൗണ്ടേഷന് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഫൗണ്ടേഷനു കീഴില്‍ പരിശീലനം നേടിയ ഒരു സ്വാശ്രയ സംഘത്തിലെ സ്ത്രീകള്‍ മാസ്ക് നിര്‍മ്മാണത്തിലേര്‍പ്പെടുന്ന ചിത്രങ്ങള്‍ ഫൗണ്ടേഷന് പോസ്റ്റ് ചെയ്തിരുന്നു. കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഈ മാസ്കുകള്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. 'അനിശ്ചിത കാലങ്ങളില്‍ ഐക്യത്തിനും ഉത്സാഹത്തിനും ആഹ്വാനം ചെയ്യുന്നു. ഒരു ലക്ഷം മാസ്കുകള്‍ നിര്‍മ്മിക്കാന്‍ ബദല്‍ ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന ഫൂലോ ജാനോ സാക്ഷിം ആജീവികാ സഖി മണ്ഡലിലെ സ്ത്രികളെ ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നു', എന്നായിരുന്നു ഫൗണ്ടേഷന്റെ ട്വീറ്റ്.
ഈ മാസ്കുകള്‍ ജാര്‍ഖണ്ഡിലെ ഗോഡ്ഡ ജില്ലാ ഭരണകൂടത്തിന് വിതരണം ചെയ്യുമെന്നും ട്വീറ്റില്‍ അദാനി ഫൗണ്ടേഷന് കൂട്ടിച്ചേര്‍ത്തു. കൊവിഡ് 19 ലോക്ക് ഡൗണിനിടയില്‍ അവശ്യ സേവനങ്ങളുടെയും ഭക്ഷണം, മരുന്ന്, സംരക്ഷണ ഉല്‍പ്പന്നങ്ങളുടെയും തടസ്സമില്ലാത്ത വിതരണത്തിന് സഹായിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും അദാനി തുറമുഖങ്ങള്‍ എല്ലാ സുരക്ഷയും ആരോഗ്യ പ്രോട്ടോക്കോളും ഉപയോഗിച്ച് പ്രവര്‍ത്തിക്കുമെന്നും ഗ്രൂപ്പ് കൂട്ടിച്ചേര്‍ത്തു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications