സൗരോർജ്ജ പ്ലാന്റ് നിർമ്മിക്കുന്നതിനായുള്ള 45,000 കോടി രൂപയുടെ കരാർ അദാനി ഗ്രീൻ എനർജിക്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗരോർജ്ജ പ്ലാന്റ് നിർമ്മിക്കുന്നതിനുള്ള 45000 കോടി രൂപയുടെ കരാർ അദാനി ഗ്രീൻ എനർജിക്ക് ലഭിച്ചു. ലോകത്തെ ഏറ്റവും വലിയ സൗരോർജ്ജ പദ്ധതിക്കുള്ള കരാറാണിത്. 8 ഗിഗാവാട്ട് പിവി സോളാർ ഊർജ്ജ പ്ലാന്റ് നിർമ്മിക്കുന്നതിനുള്ള കരാറാണ് 45000 കോടി രൂപയ്‌ക്ക് അദാനി ഗ്രൂപ്പ് നേടിയത്. ഓര്‍ഡറിന്റെ ഭാഗമായി അദാനി എനർജി ഗ്രൂപ്പ് തദ്ദേശീയമായി സോളാർ പാനൽ നിർമ്മിക്കാനുള്ള പ്ലാന്റും എട്ട് ഗിഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള പദ്ധതിയും സ്ഥാപിക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിലാണ് 8 ജിഗാവാട്ട് ശേഷിയുള്ള ഊർജ്ജ പ്ലാന്റ് നിർമ്മിക്കേണ്ടത്.

1

സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയെന്ന പൊതുമേഖലാ സ്ഥാപനമാണ് കരാര്‍ നല്‍കിയത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ 1.12 ട്രില്യണ്‍ ഡോളര്‍ അഥവാ 15 ബില്യണ്‍ ഡോളര്‍ മുതല്‍ മുടക്കില്‍ 2025 ഓടെ 25 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജം സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കരാര്‍ പ്രകാരം അദാനി ഗ്രീൻ 15 ജിഗാവാട്ട് ശേഷി പ്രവര്‍ത്തനത്തിലോ നിര്‍മ്മാണത്തിലോ കരാര്‍ പ്രകാരമോ ഉണ്ടായിരിക്കും. പ്ലാന്റിൽ നിന്ന് ഒരു കിലോവാട്ട് വൈദ്യുതിക്ക് 2.92 രൂപ 25 വർഷത്തേക്ക് അദാനി ഗ്രീൻ എനർജിക്ക് നേടാം.

 മാസം വെറും 55 രൂപ എടുക്കാനുണ്ടോ? 3000 രൂപയുടെ സർക്കാർ പെൻഷൻ ഉറപ്പ്, കൂടുതൽ അറിയാം മാസം വെറും 55 രൂപ എടുക്കാനുണ്ടോ? 3000 രൂപയുടെ സർക്കാർ പെൻഷൻ ഉറപ്പ്, കൂടുതൽ അറിയാം

2

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായിട്ടായിരിക്കും പ്ലാന്റുകൾ സ്ഥാപിക്കുക. 2022 ഓടെ സോളാർ പാനൽ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 2025 ഓടെ ലോകത്തെ ഏറ്റവും വലിയ റിന്യൂവബിൾ എനർജി കമ്പനിയാവുക എന്ന ലക്ഷ്യത്തിലേക്ക് ഇതോടെ കൂടുതൽ അടുക്കാൻ കമ്പനിക്ക് സാധിക്കും. ഇന്ത്യ നിലവിൽ 90% സോളാർ സെല്ലും മൊഡ്യൂൾ റിക്വയർമെന്റുകളും ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ആഭ്യന്തര നിർമ്മാതാക്കൾ വിലകുറഞ്ഞ ചൈനീസ് മൊഡ്യൂളുകളുമായി മത്സരിച്ച് പിടിച്ചുനിൽക്കാൻ പാടുപെടുന്നുണ്ട്.

3

ഈ വർഷം തുടക്കം മുതൽ ഇരട്ടിയായ അദാനി ഗ്രീനിന്റെ ഓഹരികൾ ചൊവ്വാഴ്ച 5 ശതമാനം ഉയർന്ന് 312.60 രൂപ (4.14 ഡോളർ) എന്ന റെക്കോഡിലെത്തിയിരുന്നു. ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജമേഖലയിൽ നിക്ഷേപം നടത്താൻ പ്രാദേശിക നിക്ഷേപകരുമായി സഖ്യമുണ്ടാക്കാൻ വിദേശ നിക്ഷേപകർക്ക് താൽപ്പര്യമുണ്ടെന്നും അദാനി ഗ്രീനിൽ 10-15 ശതമാനം ഓഹരി ഡിലൂഷന് ഇടമുണ്ടെന്നും ഗൗതം അദാനി പറഞ്ഞു. അദാനി ഗ്രീനുമായുള്ള സംയുക്ത സംരംഭത്തിലെ 50% ഓഹരികൾക്കായി ഫ്രാൻസിന്റെ ടോട്ടൽ എസ്‌എ ഈ വർഷം 500 മില്യൺ ഡോളർ നൽകിട്ടുണ്ട്.

വെറും 4 ദിവസത്തിനുള്ളിൽ പെട്രോൾ, ഡീസൽ വിലയിൽ 2 രൂപ വർദ്ധനവ്, ഇന്നത്തെ നിരക്ക് അറിയാംവെറും 4 ദിവസത്തിനുള്ളിൽ പെട്രോൾ, ഡീസൽ വിലയിൽ 2 രൂപ വർദ്ധനവ്, ഇന്നത്തെ നിരക്ക് അറിയാം

English summary

Adani Green Energy has signed a contract worth Rs 45,000 crore to build a solar power plant | സൗരോർജ്ജ പ്ലാന്റ് നിർമ്മിക്കുന്നതിനായുള്ള 45,000 കോടി രൂപയുടെ കരാർ അദാനി ഗ്രീൻ എനർജിക്ക്

Adani Green Energy has signed a contract worth Rs 45,000 crore to build a solar power plant
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X