ഇനി 2 വ്യാപാരദിനം; ബജറ്റിന് മുന്നോടിയായി 7 പ്രധാന സൂചികകളുടെ സാധ്യതകള്‍ ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള പൊതുബജറ്റ് ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുക. നിലവില്‍ പ്രതികൂല ആഗോള സൂചനകളുടെ സ്വാധീനത്തില്‍ ഉഴലുകയാണ് ആഭ്യന്തര വിപണി. ഇതിന് പുറമെയാണ് വിദേശ നിക്ഷേപകരുടെ ഭാഗത്തു നിന്നുള്ള തുടര്‍ച്ചായ വില്‍പ്പന സമ്മര്‍ദം. അതിനാല്‍ വിപണിയുടെ ഭാവി ഭാഗധേയം വരുന്ന ചൊവ്വാഴ്ച അവതരിപ്പിക്കുന്ന പൊതുബജറ്റിന്റെ സ്വഭാവത്തെ ആശ്രയിച്ചിരിക്കും. ഈയൊരു പശ്ചാത്തലത്തില്‍ ബജറ്റിന് മുന്നോടിയായുള്ള 7 പ്രധാന സൂചികകളുടെ സാധ്യതകള്‍ പരിശോധിക്കുകയാണ് ഈ ലേഖനം.

സെന്‍സെക്‌സ്

സെന്‍സെക്‌സ്

ബിഎസ്ഇയുടെ പൊതുസൂചികയായ സെന്‍സെക്‌സ്, 834 പോയിന്റ് നേട്ടം കൈവിട്ട് 57,200-ലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. നിലവില്‍ നിര്‍ണായക നിലവാരമായ 57,000 കടുത്ത ചാഞ്ചാട്ടം അനുഭവപ്പെട്ട കഴിഞ്ഞ 3 ദിവസങ്ങളിലും ദിനാന്ത്യ അടിസ്ഥാനത്തില്‍ കാത്തുസൂക്ഷിച്ചു. 56,400 നിലവാരങ്ങളില്‍ നിന്നാണ് പിന്തുണയാര്‍ജിച്ച് തിരിച്ചു വരവിനുള്ള ശ്രമം നടത്തിയത്. തുടര്‍ന്നും ഈ നിലവാരം സപ്പോര്‍ട്ട് മേഖലയായി വര്‍ത്തിക്കുന്നിടത്തോളം വലിയ വീഴ്ചയുണ്ടാകില്ലെന്നാണ് അനുമാനം. നിലവിലെ സൂചനകള്‍ പ്രകാരം 59,000 വരെ ബജറ്റിന് മുന്നോടിയായി നീങ്ങാനുള്ള സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു.

നിഫ്റ്റി-50

നിഫ്റ്റി-50

കഴിഞ്ഞ രണ്ട് വ്യാപാരദിനങ്ങളുടെ ഇടവേളകളിലും എന്‍എസ്ഇയുടെ പൊതുസൂചികയായ നിഫ്റ്റി-50, നിര്‍ണായകമായ 16,800 നിലവാരത്തിലേക്ക് വീണിരുന്നു. എങ്കിലും അവിടുന്ന് തിരികെക്കയറി 17,000-ന് മുകളിലായിരുന്നു ദിനാന്ത്യം സൂചിക നിന്നത്. തൊട്ടടുത്ത പ്രധാന സപ്പോര്‍ട്ട് 17,100- 17,000 മേഖലയിലാണ്. നിലവില്‍ ലഭിക്കുന്ന സൂചനകള്‍ പ്രകാരം 17,700 വരെ നീങ്ങാം. അതിന് മുകളിലേക്ക് കാര്യമായ പിന്തുണയില്ലാതെ കടക്കാനാവില്ലെന്നാണ് ലഭ്യമായ സൂചനകളെന്നും വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു. ഇന്ന് നിഫ്റ്റി-50 സൂചിക 17,101-ലാണ് ക്ലോസ് ചെയ്തത്.

നിഫ്റ്റി ബാങ്ക്

നിഫ്റ്റി ബാങ്ക്

എൻഎസ്‌ഇ-യിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി ബാങ്ക് 39,000-ന് മുകളിലേക്ക് കടക്കാനായാല്‍, 'ഇന്‍വേഴ്‌സ് ഹെഡ് & ഷോള്‍ഡര്‍' പാറ്റേണിലുള്ള ഒരു ബ്രേക്ക് ഔട്ടിനുള്ള സാധ്യത തുറന്നിടുന്നു. ഇത് ബുള്ളിഷ് സൂചനയാണ് നല്‍കുന്നത്. ഇടക്കാലയളവിലേക്ക് സൂചികയുടെ പ്രധാന സപ്പോര്‍ട്ട് മേഖല 35,500 നിലവാരത്തിലാണ്. അതിന് തൊട്ടുമുകളിലായി 37,000- 36,400 നിലവാരങ്ങളില്‍ നിന്നും പിന്തുണ ലഭിക്കാം. സൂചികയുടെ 200-ഡിഎംഎ 36,100 നിലവാരത്തിലാണ്. ഇന്ന് നിഫ്റ്റി ബാങ്ക് 37,689-ലാണ് ക്ലോസ് ചെയ്തത്.

നിഫ്റ്റി റിയാല്‍റ്റി

നിഫ്റ്റി റിയാല്‍റ്റി

അടുത്തിടെ നേരിട്ട ഇടിവില്‍ നിര്‍ണായകമായ 440 നിലവാരം എൻഎസ്‌ഇ-യിലെ റിയാല്‍റ്റി ഓഹരികളുടെ സൂചികയായ നിഫ്റ്റി റിയാല്‍റ്റി തകര്‍ത്തിരുന്നു. ഇതോടെ ഡെയ്‌ലി ചാര്‍ട്ടില്‍ 'ഹെഡ് & ഷോള്‍ഡര്‍' പാറ്റേണ്‍ ദൃശ്യമായി. ഇതൊരു ബെയറിഷ് സൂചനയാണ്. നിലവില്‍ പ്രധാന സപ്പോര്‍ട്ട് മേഖലയായ 440 വീണ്ടും തകര്‍ക്കപ്പെടാതിരുന്നാല്‍ തിരിച്ചുവരവിനുള്ള സാധ്യത അവശേഷിക്കും. തൊട്ടടുത്ത റെസിസ്റ്റന്‍സ് മേഖല 500-ഉം സപ്പോര്‍ട്ട് 460-മാണ്. വെള്ളിയാഴ്ച സൂചിക 465-ലാണ് ക്ലോസ് ചെയ്തിരിക്കുന്നത്.

Also Read: സൊമാറ്റോയില്‍ 'കൈ പൊള്ളി' നിക്ഷേപകര്‍, ഓഹരി വില ഇരട്ടിയോളം വര്‍ധിക്കുമെന്ന് ജെഫറീസ് - കാരണമറിയാംAlso Read: സൊമാറ്റോയില്‍ 'കൈ പൊള്ളി' നിക്ഷേപകര്‍, ഓഹരി വില ഇരട്ടിയോളം വര്‍ധിക്കുമെന്ന് ജെഫറീസ് - കാരണമറിയാം

നിഫ്റ്റി ഓട്ടോ

നിഫ്റ്റി ഓട്ടോ

നിലവില്‍ പ്രകടമാകുന്ന ദുര്‍ബലാവസ്ഥ, എൻഎസ്‌ഇ-യിലെ ഓട്ടോ സ്‌റ്റോക്കുകളുടെ സൂചികയായ നിഫ്റ്റി ഓട്ടോയെ നിര്‍ണായകമായ 11,100 നിലവാരങ്ങളിലേക്ക് എത്തിച്ചിരുന്നെങ്കിലും അവിടെ നിന്നും അതിവേഗത്തില്‍ സൂചികയ്ക്ക് കരകയറാന്‍ സാധിച്ചിരുന്നു. ആ കുതിപ്പ് നിലനിര്‍ത്താന്‍ സാധിച്ചാല്‍ 12,139 നിലവാരം ഭേദിച്ച് പുതിയ ഉയരം കുറിക്കാനും സാധിക്കാം. തൊട്ടടുത്ത പ്രധാന സപ്പോര്‍ട്ട് 11,400-ലും 11,100-ലുമാണ്. നിലവിലുള്ള പിന്തുണ മേഖലകള്‍ തുണയ്ക്കുന്നിടത്തോളം സൂചികയുടെ ട്രെന്‍ഡ് ബുള്ളിഷ് തന്നെയാണ്. വെള്ളിയാഴ്ച സൂചിക 11,493-ലാണ് ക്ലോസ് ചെയ്തത്.

നിഫ്റ്റി ഐടി

നിഫ്റ്റി ഐടി

അടുത്തിടെയുണ്ടായ തിരുത്തലില്‍ ഏറ്റവും പരുക്കേറ്റത് എൻഎസ്‌ഇ-യിലെ ഐടി ഓഹരികളുടെ സൂചികയായ നിഫ്റ്റി ഐടിക്കായിരുന്നു. ആ വീഴ്ചയില്‍ 2020 പകുതി മുതല്‍ നിലനിര്‍ത്തിയിരുന്ന ഏറ്റവും നിര്‍ണായകമായ 100-ഡിഎംഎ നിലവാരം തകര്‍ന്നിരുന്നു. നിലവിലെ 100-ഡിഎംഎ നിലവാരം 36,160-ലാണ്. ഇനിയുള്ള പ്രധാന സപ്പോര്‍ട്ട് മേഖല 200-ഡിഎംഎ 32,500-ലാണ്. ഇതും തകര്‍ന്നാല്‍ ഇടക്കാലയളവിലേക്കുള്ള സൂചികയുടെ ട്രെന്‍ഡ് ബെയറിഷാവും. ഇന്ന് സൂചിക 33,851-ലാണ് ക്ലോസ് ചെയ്തത്.

Also Read: കാശ് വാരണോ? മോണോപോളി ബിസിനസില്‍ നിക്ഷേപിക്കൂ; എതിരാളിയില്ലാത്ത 4 സ്‌മോള്‍ കാപ് ഓഹരികളിതാAlso Read: കാശ് വാരണോ? മോണോപോളി ബിസിനസില്‍ നിക്ഷേപിക്കൂ; എതിരാളിയില്ലാത്ത 4 സ്‌മോള്‍ കാപ് ഓഹരികളിതാ

നിഫ്റ്റി എഫ്എംസിജി

നിഫ്റ്റി എഫ്എംസിജി

എൻഎസ്‌ഇ-യിലെ എഫ്എംസിജി ഓഹരികളുടെ സൂചികയായ നിഫ്റ്റി എഫ്എംസിജി, ബെയറിഷ് മേഖലയിലേക്കുളള പടിവാതില്‍ക്കലാണ്. ഇപ്പോഴുള്ള ചാര്‍ട്ട്, 'ഡെത്ത് ക്രോസ്' എനന്നറിയപ്പെടുന്ന ഒരു നെഗറ്റീവ് ക്ലോസ്ഓവര്‍ പാറ്റേണ്‍ സൃഷ്ടിക്കുന്നതിന്റെ സമീപത്താണ്. 50-ഡിഎംഎ നിലവാരം 200-ഡിഎംഎയുടെ താഴെ വരുമ്പോളാണിത് സംഭവിക്കുക. നിലവില്‍ ജാഗ്രത പുലര്‍ത്തുകയും ഈ നിലവാരങ്ങള്‍ നിലനിര്‍ത്തുന്നുണ്ടോയെന്ന് കൃത്യമായി നിരീക്ഷിക്കുകയും വേണം. ഏറ്റവും പ്രധാന കടമ്പ 200-ഡിഎംഎ ആയ 37,300 നിലവാരം മറികടക്കുക എന്നുള്ളതാകുന്നു. വെള്ളിയാഴ്ച നിഫ്റ്റി എഫ്എംസിജി സൂചിക 36,188-ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Ahead Budget 2022 Analysis On Nifty Sensex IT Realty FMCG Auto Bank Indices

Ahead Budget 2022 Analysis On Nifty Sensex IT Realty FMCG Auto Bank Indices
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X