ദുബായ്ക്ക് പിന്നാലെ ഹോങ്കോങിൽ എയർ ഇന്ത്യ വിമാനങ്ങൾക്ക് വിലക്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹോങ്കോങിലെ സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്‌മെന്റ്, ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ ലിമിറ്റഡിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. എയർ ഇന്ത്യയുടെ ഹോങ്കോങിലേക്കുള്ള സർവ്വീസുകൾ ഒക്ടോബർ 3 വരെ രണ്ടാഴ്ചത്തേക്കാണ് നിർത്തിവച്ചിരിക്കുന്നത്. വിമാനങ്ങളിൽ കൊവിഡ് -19 പോസിറ്റീവ് യാത്രക്കാരെ കയറ്റുന്ന വിമാനക്കമ്പനികൾക്കെതിരെ ഹോങ്കോംഗ് സർക്കാർ നിയന്ത്രണങ്ങൾ ശക്തമാക്കിയിരുന്നുവെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.

 

കർശന നിയമം

കർശന നിയമം

സെപ്റ്റംബർ 15 ന് കർശനമാക്കിയ അടിയന്തര ആരോഗ്യ ചട്ടങ്ങൾ പ്രകാരം, അഞ്ച് കൊവിഡ് -19 യാത്രക്കാരോ അതിൽ കൂടുതലോ യാത്ര ചെയ്യുന്ന വിമാനക്കമ്പനികൾക്കും അല്ലെങ്കിൽ തുടർച്ചയായി രണ്ടോ മൂന്നോ അതിലധികമോ കൊവിഡ് രോഗികളായ യാത്രക്കാരെ വഹിച്ചെത്തുന്ന വിമാനങ്ങൾക്കും ഹോങ്കോങ്ങിൽ വിലക്ക് നേരിടേണ്ടി വരുമെന്നാണ് വിവരം.

എയർ ഇന്ത്യ ജീവനക്കാരുടെ അലവൻസുകൾ വെട്ടിക്കുറച്ചു, ഇനി ശമ്പളം ഇങ്ങനെ

എയർ ഇന്ത്യ പ്രതികരണം

എയർ ഇന്ത്യ പ്രതികരണം

എയർ ഇന്ത്യ വക്താക്കൾ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. എന്നാൽ തീരുമാനം പുന: പരിശോധിക്കാൻ എയർലൈൻ ഹോങ്കോങ്ങിലെ സിവിൽ ഏവിയേഷൻ വകുപ്പിന് കത്ത് നൽകുമെന്ന് മുതിർന്ന എയർ ഇന്ത്യ ഉദ്യോഗസ്ഥൻ പറഞ്ഞു.

ജീവനക്കാരെ പിരിച്ചുവിടില്ല, അടിസ്ഥാന ശമ്പളത്തിൽ കുറവുമുണ്ടാകില്ലെന്ന് എയർ ഇന്ത്യ

വിലക്ക് രണ്ടാം തവണ

വിലക്ക് രണ്ടാം തവണ

ഇത് രണ്ടാം തവണയാണ് ഹോങ്കോങ്ങിലേക്കുള്ള ദേശീയ വിമാന സർവീസ് താൽക്കാലികമായി നിർത്തിവയ്ക്കുന്നത്. പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ പ്രത്യേക അഡ്മിനിസ്ട്രേറ്റീവ് മേഖലയിലേക്ക് കൊവിഡ് -19 പോസിറ്റീവ് യാത്രക്കാരെ വിമാനത്തിൽ എത്തിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് ഓഗസ്റ്റിൽ രാജ്യം ദേശീയ വിമാനക്കമ്പനികളുടെ വിമാനങ്ങൾ നിർത്തിവച്ചിരുന്നു.

ദുബായിലെ വിലക്ക്

ദുബായിലെ വിലക്ക്

കഴിഞ്ഞയാഴ്ച ദുബായിലെ സിവിൽ ഏവിയേഷൻ അധികൃതർ എയർ ഇന്ത്യയുടെ സബ്സിഡിയറിയായ എയർ ഇന്ത്യ എക്സ്പ്രസിന്റെ പ്രവർത്തനം സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 2 വരെ രണ്ടാഴ്ചത്തേക്ക് നിർത്തിവച്ചിരുന്നു. ഇന്ത്യൻ വിമാനക്കമ്പനി കൊവിഡ് -19 രോഗബാധിതരായ യാത്രക്കാരെ ദുബായിൽ എത്തിച്ചതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. എന്നിരുന്നാലും, മണിക്കൂറുകൾക്ക് ശേഷം, ഗൾഫ് എമിറേറ്റിലെ വ്യോമയാന അധികൃതർ സസ്പെൻഷൻ റദ്ദാക്കി, ഇന്ത്യൻ സർക്കാർ ഉടമസ്ഥതയിലുള്ള എയർലൈൻ വിമാനങ്ങൾ പുനരാരംഭിക്കാൻ അനുവദിച്ചു.

ഇന്ത്യയിലെ കൊവിഡ് രോഗികൾ

ഇന്ത്യയിലെ കൊവിഡ് രോഗികൾ

അമേരിക്കയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും കൂടുതൽ കൊവിഡ് -19 രോഗികളുള്ള രാജ്യം ഇപ്പോൾ ഇന്ത്യയാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ആകെ കൊവിഡ് -19 ബാധിതരുടെ എണ്ണം 54 ലക്ഷത്തിലധികമാണ്. 10.1 ലക്ഷം സജീവ കേസുകളാണുള്ളത്.

കേന്ദ്ര സര്‍ക്കാര്‍ ഇ - സിഗരറ്റ് നിരോധിക്കാനൊരുങ്ങുന്നു

English summary

Air India flights bans in Hong Kong after Dubai | ദുബായ്ക്ക് പിന്നാലെ ഹോങ്കോങിൽ എയർ ഇന്ത്യ വിമാനങ്ങൾക്ക് വിലക്ക്

The Civil Aviation Department in Hong Kong has suspended Air India Limited, the national carrier. Read in malayalam.
Story first published: Monday, September 21, 2020, 8:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X