എയർ ഇന്ത്യയ്ക്ക് അഞ്ചാം തവണയും ഹോങ്കോംഗിൽ വിലക്ക്, കാരണമെന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടർച്ചയായി രണ്ട് വിമാനങ്ങളിൽ ഒന്നിലധികം കൊറോണ പോസിറ്റീവ് യാത്രക്കാരുമായി ഹോങ്കോങ്ങിലേക്ക് പറന്നതിനെ തുട‍ർന്ന് എയർ ഇന്ത്യയ്ക്ക് അഞ്ചാം തവണയും വിലക്ക്. നവംബർ 20 മുതൽ ഡിസംബർ 3 വരെയാണ് ഡൽഹിയിൽ നിന്ന് ഹോങ്കോങ്ങിലേക്ക് പറക്കുന്നതിന് എയർ ഇന്ത്യയ്ക്ക് വിലക്ക് ഏ‍ർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ കൊറോണ കേസുകൾ നിലവിൽ കൂടുതലായി നിലനിൽക്കുന്നതിനാൽ മറ്റ് രാജ്യങ്ങളിലും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

 

വിലക്ക്

വിലക്ക്

നവംബർ 10, 17 തീയതികളിൽ രണ്ട് വിമാനങ്ങൾ നഗരത്തിന്റെ കൊവിഡ് -19 നിയമങ്ങൾ ലംഘിച്ചതിനെത്തുടർാണ് ഈ ആഴ്ച എയർ ഇന്ത്യയ്ക്ക് വിലക്ക് ലഭിച്ചത്. രണ്ട് ഫ്ലൈറ്റുകളിലുമായി മൂന്ന് കൊറോണ പോസിറ്റീവ് യാത്രക്കാരുണ്ടായിരുന്നു. ‌ഇതാണ് യാത്ര നിരോധനത്തിന് കാരണമായത്. മെയ് മാസത്തിൽ വിമാന സ‍ർവ്വീസുകൾ പുനരാരംഭിച്ചതിന് ശേഷം ആറുമാസത്തിനുള്ളിൽ ഹോങ്കോങ്ങിൽ നിന്ന് എയർ ഇന്ത്യയ്ക്ക് ലഭിക്കുന്ന അഞ്ചാമത്തെ നിരോധനമാണിത്.

കൊവിഡ് 19 പ്രതിസന്ധി: ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്‌

യാത്രാ വിലക്ക്

യാത്രാ വിലക്ക്

വിമാനങ്ങളിൽ കൊവിഡ്-19 യാത്രക്കാരെ കയറ്റിയതിനാൽ കഴിഞ്ഞ 30 ആഴ്‌ചയ്ക്കിടെ നിരവധി യാത്ര നിരോധനങ്ങൾ എയ‍‍ർലൈന് നേരിടേണ്ടി വന്നിട്ടുണ്ട്. മൊത്തം 87 കൊറോണ രോ​ഗികൾ എയർ ഇന്ത്യ വഴി ഹോങ്കോങ്ങിലെത്തിയിരുന്നു. ഇതിനെ തുട‍ർന്ന് ഓഗസ്റ്റ് 18 ന് എയർലൈനിന് ആദ്യ വിലക്ക് ലഭിച്ചു.

വന്ദേ ഭാരത് മിഷൻ അഞ്ചാം ഘട്ടം; ആഗസ്റ്റ് ഒന്ന് മുതൽ, സർവ്വീസുകൾ എവിടേയ്ക്ക്?

ഹോങ്കോങ് നിയമങ്ങൾ കർശനമാക്കുമോ?

ഹോങ്കോങ് നിയമങ്ങൾ കർശനമാക്കുമോ?

നിരോധനത്തിന്റെ ആവർത്തനം കണക്കിലെടുക്കുമ്പോൾ, ഹോങ്കോംഗ് കർശനമായ പ്രീ-ഫ്ലൈറ്റ് പരിശോധന നിയമങ്ങൾ പരിഗണിച്ചേക്കാം. നിലവിൽ, ഇന്ത്യയിൽ നിന്ന് പറക്കുന്ന യാത്രക്കാർ 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് ആർടി-പിസിആർ പരിശോധന ഫലം കാണിക്കണം.

പബ്ജിയെ തിരികെ കൊണ്ടുവരാൻ ഒരുങ്ങി മുകേഷ് അംബാനി, പബ്ജി കളിക്കാർക്ക് സന്തോഷ വാർത്ത

ദുബായ് ആരോപണം

ദുബായ് ആരോപണം

നിർദ്ദിഷ്ട ഇന്ത്യൻ ലബോറട്ടറികളിൽ നിന്നുള്ള പരിശോധനകൾ കൃത്യമല്ലെന്ന് ചൂണ്ടിക്കാട്ടി ദുബായ് അടുത്തിടെ രം​ഗത്തെത്തിയിരുന്നു. എല്ലാ യാത്രക്കാർക്കും ഒരു പ്രീ-ഫ്ലൈറ്റ് സ്ക്രീനിംഗ് അവതരിപ്പിക്കുന്നതാണ് കൂടുതൽ മികച്ച പരിഹാരം. വേഗത്തിലുള്ളതും പതിവായതുമായ ടെസ്റ്റുകൾ ഉപയോഗിച്ച് വിമാനത്തിൽ കയറുന്നതിന് മുമ്പ് യാത്രക്കാരെ വിമാനത്താവളത്തിൽ ‍ടെസ്റ്റ് ചെയ്യുന്ന രീതിയാണിത്. നിലവിൽ ഡൽഹി, മുംബൈ എയർപോർട്ടുകൾ കൊവിഡ്-19 ടെസ്റ്റിംഗ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

English summary

Air India Services Banned Fifth Time In Hong Kong, Why? | എയർ ഇന്ത്യയ്ക്ക് അഞ്ചാം തവണയും ഹോങ്കോംഗിൽ വിലക്ക്, കാരണമെന്ത്?

Air India has been banned from flying from Delhi to Hong Kong from November 20 to December 3. Read in malayalam.
Story first published: Sunday, November 22, 2020, 17:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X