എയർ ഇന്ത്യ വന്ദേ ഭാരത് വിമാന ടിക്കറ്റ് കൊള്ള; അമേരിക്കൻ വിമാന കമ്പനിയുടെ നിരക്ക് പകുതി മാത്രം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമേരിക്കൻ വിമാന കമ്പനിയായ യുണൈറ്റഡ് എയർലൈൻസിന്റെ ഡൽഹിയിൽ നിന്ന് അമേരിക്കയിലേയ്ക്കുള്ള വിമാനങ്ങൾ അടുത്ത ദിവസം മുതൽ സർവ്വീസ് ആരംഭിക്കും. ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്കകം തന്നെ ടിക്കറ്റുകൾ വിറ്റഴിഞ്ഞു. ഇത് ഇന്ത്യയ്ക്ക് പുറത്തേക്ക് പോകാനുള്ളവരുടെ ആവശ്യകതയെ സൂചിപ്പിക്കുന്നു. ജൂലൈ 10, 12, 15 തീയതികളിൽ യുണൈറ്റഡ് ഡൽഹിക്കും നെവാർക്കിനുമിടയിൽ സർവീസുകൾ നടത്തും.

 

നിരക്കിലെ വ്യത്യാസം

നിരക്കിലെ വ്യത്യാസം

യുണൈറ്റഡ് വിമാനങ്ങളുടെ നിരക്കുകളാണ് ഇപ്പോൾ ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ഡൽഹിയിൽ നിന്ന് യുഎസിലേക്കുള്ള ഒരു എയർ ഇന്ത്യ വിമാനത്തിന്റെ നിരക്ക് ഒരു ലക്ഷം രൂപയിൽ കൂടുതലാണ്. നിരക്ക് വളരെ കൂടുതലാണെന്ന ആക്ഷേപം യാത്രക്കാരിൽ നിന്ന് ശക്തമായപ്പോൾ മറ്റ് വിമാനക്കമ്പനികൾ ചാർട്ടേഡ് വിമാനങ്ങൾക്ക് ഈടാക്കുന്ന നിരക്കിനേക്കാൾ വളരെ കുറവാണ് എയർ ഇന്ത്യ ഈടാക്കുന്നതെന്ന് സർക്കാർ അറിയിച്ചു. യുണൈറ്റഡ് എയർലൈനിന്റെ നിരക്ക് എയർ ഇന്ത്യ ഈടാക്കുന്നതിന്റെ പകുതി മാത്രമാണ്.

വന്ദേ ഭാരത് മൂന്നാം ഘട്ടം: പ്രവാസികൾക്കായി യുഎസിലേക്കും കാനഡയിലേക്കും 70 വിമാനങ്ങൾ പറക്കും

യുണൈറ്റഡ് എയർലൈനിന്റെ നിരക്ക്

യുണൈറ്റഡ് എയർലൈനിന്റെ നിരക്ക്

ജൂലൈ 12ന് അമേരിക്കയിലേയ്ക്കുള്ള യുണൈറ്റഡിന്റെ നിരക്ക് 57,498 രൂപ മുതൽ 60,648 രൂപ വരെയാണ് നിരക്ക്. മണികൺട്രോൾ മറ്റ് നിരക്കുകൾ പരിശോധിക്കുമ്പോഴേക്കും സീറ്റുകൾ വിറ്റുപോയതായി റിപ്പോർട്ട് ചെയ്തു. ഇൻകമിംഗ് ഫ്ലൈറ്റിൽ ആളില്ലാതിരുന്നിട്ടും നിരക്കുകൾ വളരെ കുറവാണെന്ന് വ്യോമയാന മേഖലയിലെ ചില മുതിർന്ന എക്സിക്യൂട്ടീവുകൾ ചൂണ്ടിക്കാട്ടി.

ലോക്ക്‌ഡൗണില്‍ റദ്ദാക്കിയ വിമാനങ്ങളുടെ യാത്ര ടിക്കറ്റ് തുക തിരികെ‌ നല്‍കുമെന്ന് എയര്‍ ഇന്ത്യ

മൂന്ന് സർവ്വീസുകൾ

മൂന്ന് സർവ്വീസുകൾ

യുണൈറ്റഡ് വിമാനങ്ങളിൽ യാത്രക്കാരെ ഇന്ത്യയിലേക്ക് കൊണ്ടുവരുമോ എന്ന് മണികൺട്രോൾ ചോദിച്ചതിനെ തുടർന്ന്, എയർലൈൻ 10, 12, 15 തീയതികളിൽ ഡൽഹിയിൽ നിന്ന് നെവാർക്കിലേക്ക് മൂന്ന് സർവ്വീസുകൾ നടത്തുമെന്ന മറുപടിയാണ് നൽകിയത്. കൂടാതെ ഇന്ത്യയിൽ നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര വിമാനങ്ങളിൽ നിലവിലുള്ള ഇന്ത്യൻ നിയന്ത്രണങ്ങൾ ബാധകമായിരിക്കുമെന്നും കമ്പനി അറിയിച്ചു. ഉപയോക്താക്കൾക്ക് യുണൈറ്റഡ്.കോം വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്നും കമ്പനി വ്യക്തമാക്കി.

എയർ ഇന്ത്യ അന്താരാഷ്ട്ര വിമാന ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു, ഈ സ്ഥലങ്ങളിലേയ്ക്ക് മാത്രം

എയർ ഇന്ത്യ നിരക്ക് കുറച്ചു

എയർ ഇന്ത്യ നിരക്ക് കുറച്ചു

ഡൽഹിയിൽ നിന്നുള്ള യുണൈറ്റഡ് വിമാനങ്ങളെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവരുന്നതിന് തൊട്ടുമുമ്പ്, എയർ ഇന്ത്യ തങ്ങളുടെ വന്ദേ ഭാരത് മിഷൻ വിമാനങ്ങളിലെ നിരക്ക് 25 മുതൽ 45 ശതമാനം വരെ കുറയ്ക്കാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ന്യൂയോർക്ക്-ഡൽഹി വിമാനത്തിലെ ഇക്കോണമി സീറ്റിന് ഇപ്പോൾ 75,461 രൂപയും ടൊറന്റോ-ഡൽഹി ഇക്കോണമി ടിക്കറ്റിന് 75,321 രൂപയുമാണ് നിരക്കെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ടിക്കറ്റുകൾ വിറ്റഴിഞ്ഞു

ടിക്കറ്റുകൾ വിറ്റഴിഞ്ഞു

എയർ ഇന്ത്യയുടെ വെബ്‌സൈറ്റ് അനുസരിച്ച് നിരക്ക് യുണൈറ്റഡിനേക്കാൾ ഉയർന്നതാണെങ്കിലും നിരക്ക് കുറച്ചിട്ടുണ്ട്. ജൂലൈ 9 നുള്ള എയർ ഇന്ത്യയുടെ ന്യൂയോർക്ക്-ഡൽഹി വിമാനത്തിന് 1,120 ഡോളർ അഥവാ 83,493 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. ജൂലൈ 10 മുതൽ സെപ്റ്റംബർ വരെയുള്ള വിമാന ടിക്കറ്റുകളും വിറ്റുപോയി. അതുപോലെ, ടൊറന്റോ-ഡൽഹി വിമാനത്തിന്റെ നിരക്ക് 84,901 രൂപയായിരുന്നു. ഈ ഫ്ലൈറ്റുകളിലെയും ജൂലൈ 10 മുതലുള്ള ടിക്കറ്റുകൾ വിറ്റുപോയി. ഡൽഹിയിൽ നിന്ന് ലണ്ടൻ, ടൊറന്റോ, ന്യൂയോർക്ക് എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യയുടെ എല്ലാ വിമാനങ്ങളും വിറ്റഴിഞ്ഞു.

English summary

Air India Vande Bharat plane ticket Vs United airlines ticket rate | എയർ ഇന്ത്യ വന്ദേ ഭാരത് വിമാന ടിക്കറ്റ് കൊള്ള; അമേരിക്കൻ വിമാന കമ്പനിയുടെ നിരക്ക് പകുതി മാത്രം

United airlines will operate services between New Delhi and Newark on July 10, 12 and 15. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X