കൊവിഡ് രണ്ടാം തരംഗം; വ്യോമ ഗതാഗത മേഖലയും പ്രതിസന്ധിയിൽ..യാത്രക്കാർ കുത്തനെ ഇടിഞ്ഞു

By Rakhi
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ വ്യോമ ഗതാഗതത്തേയും പ്രതികൂലമായി ബാധിച്ച് തുടങ്ങിയതായി റേറ്റിംഗ് ഏജൻസിയായ ഇക്ര. ഈ വർഷം ഏപ്രിൽ മാസത്തിൽ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ 29 ശതമാനത്തിന്റെ ഇടിവുണ്ടായെന്നാണ് കണക്കാക്കപ്പെടുന്നത് ഇക്ര വ്യക്തമാക്കി. 2020 ഒക്ടോബറിനെക്കാൾ വലിയ ഇടിവാണ് ഏപ്രിലിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

 

കൊവിഡ് രണ്ടാം തരംഗം; വ്യോമ ഗതാഗത മേഖലയും പ്രതിസന്ധിയിൽ..യാത്രക്കാർ കുത്തനെ ഇടിഞ്ഞു

മാർച്ചിൽ 78 ലക്ഷം പേരായിരുന്നു യാത്ര ചെയ്തിരുന്നത്. എന്നാൽ ഏപ്രിൽ മാസത്തിൽ അത് 55 ലക്ഷത്തിനും 56 ലക്ഷത്തിനും ഇടയിൽ യാത്രക്കാരാണ് ഉണഅടായത്. വിവിധ സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും നിർബന്ധിത ആർടി-പിസിആർ പരിശോധനയും യാത്രക്കാരുടെ എണ്ണം കുറയാൻ കാരണമായി. അതേസമയം കൊവിഡ് രണ്ടാം തരംഗം സ്ഥിതി കൂടതൽ വഷളാക്കിയതായും ഏജൻസി വ്യക്തമാക്കുന്നു.

കേരളത്തില്‍ ജിയോ വേഗത വര്‍ധിപ്പിച്ചു; 20 മെഗാഹെട്‌സ് സ്‌പെക്ട്രം വിന്യസിച്ചുകേരളത്തില്‍ ജിയോ വേഗത വര്‍ധിപ്പിച്ചു; 20 മെഗാഹെട്‌സ് സ്‌പെക്ട്രം വിന്യസിച്ചു

മെയ് 3 ന് കഴിഞ്ഞ സെപ്റ്റംബറിന് ശേഷം ആദ്യമായി ദിവസേനയുള്ള യാത്രക്കാരുടെ എണ്ണം 100,000 ൽ താഴെയായി.2021 ഫെബ്രുവരിക്ക് ശേഷം വിമാനങ്ങളുടെ എണ്ണവും കുറഞ്ഞതായി ഇക്ര വ്യക്തമാക്കുന്നു. മാർച്ചിൽ 2300 വിമാനങ്ങളായിരുന്നു സർവ്വീസ് നടത്തിയത്. എന്നാൽ ഏപ്രിലിൽ ഇത് 2000 ആയി. 2021 ഏപ്രിലിൽ ഒരു ഫ്ലൈറ്റിലോ ശരാശരി യാത്രക്കാരുടെ എണ്ണം 93 ആയിരുന്നു.അതേസമയം മാർച്ചിൽ ഇത് 109 ആയിരുന്നു.അതേസമയം ഈ സമയങ്ങളിൽ ഇന്ധന വില ഉയർന്നത് വിമാനക്കമ്പനികളുടെ സാമ്പത്തിക സമ്മർദ്ദം വർദ്ധിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

യുഡിഐഡി പോർട്ടൽ വഴി ഭിന്നശേഷിയ്ക്കുള്ള ഓൺലൈൻ സർട്ടിഫിക്കേഷൻ നിർബന്ധമാക്കിയുഡിഐഡി പോർട്ടൽ വഴി ഭിന്നശേഷിയ്ക്കുള്ള ഓൺലൈൻ സർട്ടിഫിക്കേഷൻ നിർബന്ധമാക്കി

ക്രെഡിറ്റ് ബ്യൂറോകള്‍ മാറുമ്പോള്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ വ്യത്യാസപ്പെടുമോ?ക്രെഡിറ്റ് ബ്യൂറോകള്‍ മാറുമ്പോള്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ വ്യത്യാസപ്പെടുമോ?

English summary

air traffic passenger declined 29 percentage in april

air traffic passenger declined 29 percentage in april
Story first published: Thursday, May 6, 2021, 20:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X