താരിഫ് വർദ്ധിപ്പിച്ച് ഒരാഴ്ച്ചയ്ക്കകം നിരക്കുകൾ കുറച്ച് എയർടെല്ലും വൊഡാഫോൺ ഐഡിയയും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭാരതി എയർടെൽ ലിമിറ്റഡും വോഡഫോൺ ഐഡിയ ലിമിറ്റഡും ഡിസംബർ തുടക്കത്തിൽ കോൾ, ഡാറ്റാ താരിഫുകൾ 50% വരെ ഉയർത്തിയപ്പോൾ വിശകലന വിദഗ്ധർ കമ്പനികളുടെ വരുമാനം ഏകദേശം 23% വർദ്ധിപ്പിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. പ്രതിദിനം ഒരു ജിബി പ്ലാനുകൾ ഉപയോഗിക്കുന്നവരിലാണ് താരിഫുകളുടെ വർദ്ധനവ് ഏറ്റവും കൂടുതൽ ബാധിച്ചത്. കാരണം 1 ജിബി ഡാറ്റാ ഒഴിവാക്കി 1.5 ജിബി ഡാറ്റാ പ്ലാനുകളാണ് കഴിഞ്ഞയാഴ്ച്ച നടപ്പാക്കിയത്.

 

എന്നാൽ ഇപ്പോൾ ഡിമാൻഡ് കുറയുന്നതായി കണ്ടതോടെ ഒരാഴ്‌ചയ്‌ക്ക് ശേഷം, കമ്പനികൾ വീണ്ടും 1 ജിബി പായ്ക്കുകൾ 1.5 ജിബി പാക്കിനേക്കാൾ 12% കുറഞ്ഞ വിലയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഇന്ത്യൻ ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് പ്രതിമാസ പായ്ക്കുകളാണ്. ഈ പ്ലാനുകളിലെ പ്രതിമാസ അർപു (ഒരു ഉപയോക്താവിന്റെ ശരാശരി വരുമാനം) 217 രൂപയാണ്.

അറിഞ്ഞോ, നാളെ മുതൽ എയർടെൽ കോൾ, ഡാറ്റാ ചാർജുകൾ 42 ശതമാനം വരെ ഉയരും

താരിഫ് വർദ്ധിപ്പിച്ച് ഒരാഴ്ച്ചയ്ക്കകം നിരക്കുകൾ കുറച്ച് എയർടെല്ലും വൊഡാഫോൺ ഐഡിയയും

താരിഫ് വർദ്ധനവ് പ്രഖ്യാപിച്ചതോടെ വോഡഫോൺ ഐഡിയയുടെയും എയർടെല്ലിന്റെയും ഓഹരികൾ ഡിസംബർ ആദ്യം നേടിയ എല്ലാ നേട്ടങ്ങളും നഷ്ട്ടപ്പെടുത്തി. റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡും 1 ജിബി / പ്രതിദിന പദ്ധതി 159.9 രൂപയുടെ പ്രതിമാസ അർപുവിൽ അവതരിപ്പിച്ചു. ഇത് ഇത് മറ്റ് കമ്പനികളുടെ നിരക്കിനേക്കാൾ 30% കുറവാണ്.

ജിയോയുടെ താരിഫുകൾ മറ്റ് കമ്പനികളിലേതിനേക്കാൾ വളരെ ആകർഷകമാണ്. ഇത് വിപണി വിഹിതം നേടുന്നതിനും സഹായിക്കും. പ്രതിദിനം 1.5 ജിബി ഡാറ്റാ പ്ലാനുകളിലും ജിയോയുടെ താരിഫുകൾ മറ്റ് കമ്പനികളുടേതിനേക്കാൾ 20% കുറവാണ്.

ബിഎസ്എൻഎൽ വരിക്കാർക്കും പണി കിട്ടി, എയർടെല്ലിനും ജിയോയ്ക്കും പിന്നാലെ ബിഎസ്എൻഎല്ലും താരിഫ് കൂട്ടും

English summary

താരിഫ് വർദ്ധിച്ച് ഒരാഴ്ച്ചയ്ക്കകം നിരക്കുകൾ കുറച്ച് എയർടെല്ലും വൊഡാഫോൺ ഐഡിയയും

Airtel and Vodafone Idea cut 1gb data tariff rates within a week. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X