എയർടെല്ലിന്റെ ഏറ്റവും പുതിയ ബ്രോഡ്ബാൻഡ് പ്ലാനുകൾ; സൂപ്പർ ഓഫറുകൾ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജിയോ ഫൈബർ പുറത്തിറങ്ങി രണ്ട് മാസത്തിനുള്ളിൽ തന്നെ ഭാരതി എയർടെൽ തങ്ങളുടെ ബ്രോഡ്‌ബാൻഡ് സേവനത്തെ എയർടെൽ എക്‌സ്ട്രീം ഫൈബർ എന്ന പേരിലേയ്ക്ക് മാറ്റി. മാത്രമല്ല ഉപഭോക്താക്കൾക്കായി പുതിയ പ്ലാനുകളും കമ്പനി അവതരിപ്പിച്ചു കഴിഞ്ഞു. എയർടെൽ ബ്രോഡ്‌ബാൻഡ് പ്ലാനുകളുടെ നിരക്ക് 10% വരെ കുറയ്ക്കുകയും ചെയ്തു.

 

799 രൂപയുടെ പ്ലാൻ

799 രൂപയുടെ പ്ലാൻ

എയർടെല്ലിന്റെ ഏറ്റവും പുതിയ എക്‌സ്ട്രീം ഫൈബർ പ്ലാനുകളുടെ ഏറ്റവും കുറഞ്ഞ പ്രതിമാസ നിരക്ക് 799 രൂപയാണ്. ഈ അടിസ്ഥാന ബ്രോഡ്‌ബാൻഡ് പ്ലാനിൽ 100 എംബിപിഎസ് വേഗതയിൽ പ്രതിമാസം 150 ജിബി വരെ ഡാറ്റ ലഭിക്കും. പരിധിയില്ലാത്ത ഡാറ്റയിലേക്ക് അപ്‌ഗ്രേഡുചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അധികമായി 299 രൂപ നൽകി അപ്​ഗ്രേ‍ഡ് ചെയ്യാവുന്നതാണ്.

999 രൂപയുടെ പ്ലാൻ

999 രൂപയുടെ പ്ലാൻ

200 എംബിപിഎസ് വേഗതയിൽ 300 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുന്നത്. എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളുടെ ഭാഗമായി, ഈ പ്ലാൻ 3 മാസത്തേക്ക് സൗജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനും ഒരു വ‍ർഷത്തേയ്ക്ക് ആമസോൺ പ്രൈം അംഗത്വവും വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

ജിയോ ഫൈബർ എയർടെല്ലിന് ഭീഷണിയല്ല, കാരണങ്ങൾ ഇവയാണ്

1,499 രൂപയുടെ പ്ലാൻ

1,499 രൂപയുടെ പ്ലാൻ

300 എംബിപിഎസ് വേഗതയിൽ 500 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ പ്രീമിയം പ്ലാൻ ഉപയോഗിച്ച് നിങ്ങൾക്ക് മൂന്ന് മാസത്തേക്ക് നെഫ്ലിക്സും ഒരു വർഷത്തേക്ക് ആമസോൺ പ്രൈമും ലഭിക്കും. 299 നൽകി ഡാറ്റ അപ്‌ഗ്രേഡു ചെയ്യാനും സാധിക്കും.

ജിയോയുടെ ജിഗാ ഫൈബറിനെതിരെ എയര്‍ടെല്ലിന്റെ ആന്‍ഡ്രോയിഡ് അധിഷ്ഠിതമായ സ്മാര്‍ട്ട് സെറ്റ് ടോപ്പ് ബോക്സ്

3,999 രൂപയുടെ പ്ലാൻ

3,999 രൂപയുടെ പ്ലാൻ

ഡാറ്റയുടെ പരിധിയില്ലാത്ത ഉപയോഗത്തിനൊപ്പം നിങ്ങൾക്ക് 1 ജിബിപിഎസ് വേഗതയിൽ നെറ്റ് ലഭിക്കുന്ന വിഐപി പ്ലാനാണിത്. ഒരു പ്രത്യേക ഓഫറിന്റെ ഭാഗമായി, എയർടെൽ എക്സ്സ്ട്രീം ഫൈബർ ഉപഭോക്താക്കൾക്ക് എയർടെൽ എക്സ്സ്ട്രീം 4 കെ ഹൈബ്രിഡ് എസ്ടിബി പ്രത്യേക വിലയായ 2,249 രൂപയ്ക്ക് സ്വന്തമാക്കാം.

എയർടെൽ ചെയർമാൻ സുനിൽ മിത്തലിന്റെ ശമ്പളം കൂട്ടാൻ അനുമതി

ബ്രോഡ്ബാൻഡ് സേവനദാതാവ്

ബ്രോഡ്ബാൻഡ് സേവനദാതാവ്

ബി‌എസ്‌എൻ‌എല്ലിന് ശേഷം ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഫിക്സഡ് ലൈൻ ബ്രോഡ്‌ബാൻഡ് സേവന ദാതാവാണ് ഭാരതി എയർടെൽ. 2.41 ദശലക്ഷം ഉപഭോക്താക്കളാണ് എയർടെല്ലിനുള്ളത്. എതിരാളികളായ റിലയൻസ് ജിയോ സെപ്റ്റംബറിൽ ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ ആരംഭിച്ചു. 699 രൂപ മുതൽ 8,499 രൂപ വരെയുള്ള പ്ലാനുകളാണ് ജിയോയ്ക്കുള്ളത്.

malayalam.goodreturns.in

Read more about: airtel എയർടെൽ
English summary

എയർടെല്ലിന്റെ ഏറ്റവും പുതിയ ബ്രോഡ്ബാൻഡ് പ്ലാനുകൾ; സൂപ്പർ ഓഫറുകൾ ഇതാ

Within two months of the launch of jio Fiber, Bharti Airtel changed its broadband service to Airtel Extreme Fiber. The company has also introduced new plans for its customers. Read in malayalam.
Story first published: Saturday, November 2, 2019, 13:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X