അദാനിയും അംബാനിയുമല്ല; രാജ്യത്ത് ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരെ സൃഷ്ടിക്കുന്നത് ഈ 3 കമ്പനികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗൗതം ശാന്തിലാല്‍ അദാനിയും മുകേഷ് ധീരുഭായ് അംബാനിയും. എല്ലാവര്‍ക്കും അറിയുന്നത് പോലെ രാജ്യത്തെ ധനികരില്‍ ഒന്നും രണ്ടും സ്ഥാനത്ത് ഈ ​ഗുജറാത്തുകാരാണ്. ധനികരുടെ പട്ടികയിൽ ഒന്നാമനാകാനുള്ള ഇരുവരുടെയും മത്സരത്തില്‍ 3 ലക്ഷം കോടി രൂപയ്ക്ക് അംബാനി ഇപ്പോള്‍ പിറകില്‍ നില്‍ക്കുന്നു എന്നാണ് ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറൂന്‍ ഇന്ത്യ റിച്ച് ലിസ്റ്റില്‍ വ്യക്തമാക്കുന്നത്.

1 വര്‍ഷം മുന്‍പ് ​ഗൗതം അദാനിയും മുകേഷ് അംബാനിയും തമ്മിലുള്ള വരുമാനത്തിൽ 2 ലക്ഷം കോടി രൂപയുടെ വ്യത്യാസമുണ്ടായിരുന്നു. അന്ന് മുന്നിലായിരുന്ന റിലയൻസ് ചെയർമാനെ വെട്ടി ഒരു വർഷം കൊണ്ട് 5ലക്ഷം കോടിയിലധികം രൂപയാണ് അദാനി സമ്പത്തായി ചേർത്തത്. 

സമ്പാദ്യം

പുതിയ കണക്കില്‍ 10.94 ലക്ഷം കോടിയാണ് അദാനിയുടെ സമ്പാദ്യം. അംബാനി 7.95 ലക്ഷം കോടിയുമായി രണ്ടാമതുണ്ട്. ഇരുവരും തമ്മിലുള്ള വ്യത്യാസം 3ലക്ഷം കോടി രൂപയാണ്. അംബാനി ദിവസം 210 കോടി രൂപ സമ്പാദിക്കുമ്പോള്‍ ലോകത്തിലെ രണ്ടാമത്തെ ധനികനായ അദാനി പ്രതിദിനം 1612 കോടിയാണ് സമ്പത്തിലേക്ക് കൂട്ടിച്ചേർക്കുന്നത്. 

Also Read: മക്കളുടെ വിദ്യാഭ്യാസ ചെലവ് ഈ പോസ്റ്റ് ഓഫീസ് പദ്ധതി നോക്കികോളും; മാസത്തിൽ 2,500 രൂപ നേടാംAlso Read: മക്കളുടെ വിദ്യാഭ്യാസ ചെലവ് ഈ പോസ്റ്റ് ഓഫീസ് പദ്ധതി നോക്കികോളും; മാസത്തിൽ 2,500 രൂപ നേടാം

അദാനിയുടെ ആസ്തി

ഇവിടെ രസകരമായ മറ്റൊരു കണക്കുണ്ട്. 2012 ല്‍ അംബാനിയുടെ ആസ്തിയുടെ ആറിലൊന്ന് മാത്രമായിരുന്നു അദാനിയുടെ ആസ്തി. ഇവിടെ നിന്നാണ് 10 വര്‍ഷം കൊണ്ട് അംബാനിയെ മറികടക്കുന്ന വളർച്ച അദാനിക്കുണ്ടായത്. അദാനിയെ പോലൊരു ഒന്നാം തലമുറകാരന്‍ പുതിയ മേഖലകളുടെ ഉപയോഗപ്പെടുത്തിയും സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിച്ചും നേടിയ വിജയമാണെന്നും വരുന്ന മേഖലകളെ ഉത്തേജിപ്പുമാണെന്നും ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറൂന്‍ ഇന്ത്യ റിച്ച് റിപ്പോർട്ടിലുണ്ട്. 

Also Read: ഇൻഷൂറൻസ് പോളിസി തുക കൈപ്പറ്റുമ്പോൾ നികുതി നൽകേണ്ടതുണ്ടോ? ഇളവുകൾ കിട്ടുന്നത് ആർക്കൊക്കെAlso Read: ഇൻഷൂറൻസ് പോളിസി തുക കൈപ്പറ്റുമ്പോൾ നികുതി നൽകേണ്ടതുണ്ടോ? ഇളവുകൾ കിട്ടുന്നത് ആർക്കൊക്കെ

ശതകോടീശ്വരന്മാർ

ശതകോടീശ്വരന്മാർ

സ്വയം സമ്പന്നനാകുന്നതിനൊപ്പം മറ്റുള്ളവരെ കൂടി സമ്പന്നരാക്കിയ കമ്പനിയിൽ. അദാനി ​ഗ്രൂപ്പ് കമ്പനികളും റിലയൻസും അല്ല മുന്നിൽ ആല്‍കീം ലബോറട്ടറീസ്, ഏഷ്യന്‍ പെയിന്റ്, പിഡിലൈറ്റ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നിവരാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരെ സൃഷ്ടിച്ചിരിക്കുന്നത്. കമ്പനിയുടെ ഭാ​ഗമായ ധനികരിൽ 1,000 കോടി മുതൽ 71,000 കോടി രൂപ വരെ ആസ്തി ഉള്ളവർ ഉണ്ട്.

ആല്‍കീം ഇന്‍ഡ്‌സ്ട്രീസാണ് ഏറ്റവും കൂടുതല്‍ ധനികരെ സൃഷ്ടിച്ച കമ്പനി. 13 ശതകോടീശ്വരന്മാർ കമ്പനി സൃഷ്ടിച്ചു കമ്പനി ചെയര്‍മാന്‍ ബസുദോ നാരായണ്‍ സിംഗും കുടുംബവും രാജ്യത്തെ 137ാമത്തെ ധനികരമാണ്. ആസ്തി 12600 കോടിയാണ്. 

ഏഷ്യന്‍ പെയിന്റ്

ഏഷ്യന്‍ പെയിന്റ് ചെയര്‍മാന്‍ അശ്വിനി ദാനിയും കുടുംബവും രാജ്യത്തെ കോടീശ്വരന്മാരിൽ 13ാം സ്ഥാനത്താണ്. 71600 കോടിയാണ് ഇവരുടെ ആസ്തി. കമ്പനിയുടെ നോണ്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ അഭയ് വാകിലും കുടുംബവും സമ്പന്നരിൽ 77-മതാണ്. 1300 കോടിയാണ് ആസ്തി. 10 ശതകോടീശ്വരന്മാരെയാണ് കമ്പനി ഉണ്ടാക്കിയത്. ഇന്ത്യയിലെ ഏറ്റവും വലിയ പെയിന്റ് കമ്പനിയാണ് ഏഷ്യൻ പെയിന്റ്.

ചമ്പക്ലാല്‍ ചോക്സി, ചിമന്‍ലാല്‍ ചോക്സി, സൂര്യകാന്ത് ദാനി, അരവിന്ദ് വാകിൽ എന്നിവര്‍ ചേര്‍ന്ന് 1942-ലാണ് കമ്പനി സ്ഥാപിച്ചത്. ഏഷ്യന്‍ പെയിന്റ്‌സ് 1967 മുതല്‍ പെയിന്റ് വിപണിയില്‍ ഒന്നാം സ്ഥാനത്താണ്. അലങ്കാര, വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള പെയിന്റുകള്‍ കമ്പനി നിർമിക്കുന്നുണ്ട്. 

Also Read: നിങ്ങളുടെ മാസ ശമ്പളം എങ്ങനെ കൂട്ടാം; ശമ്പള വർധനവിനായി പ്രയോ​ഗിക്കേണ്ട പൊടിക്കൈ ഇതാAlso Read: നിങ്ങളുടെ മാസ ശമ്പളം എങ്ങനെ കൂട്ടാം; ശമ്പള വർധനവിനായി പ്രയോ​ഗിക്കേണ്ട പൊടിക്കൈ ഇതാ

പിഡിലൈറ്റ്

പിഡിലൈറ്റിന് കീഴില്‍ 7 ശതകോടീശ്വരന്മാരാണ് ഉള്ളത്. കമ്പനി ചെയര്‍മാന്‍ നരേന്ദ്രകുമാര്‍ കല്യാണ്‍ജി പരീഖിന്റെ ആസ്തി 19,600 കോടി രൂപയാണ്. രാജ്യത്തെ ധനികരുടെ പട്ടികയിൽ 83മതാണ് ഇദ്ദേഹം. പിഡിലൈറ്റ് 7 ശതകോടീശ്വരന്മാരെയാണ് സൃഷ്ടിച്ചത്. ഉപഭോക്തൃ കേന്ദ്രീകൃത കമ്പനിയാണ് പിഡിലൈറ്റ്. പശകള്‍, സീലന്റുകള്‍, വാട്ടര്‍പ്രൂഫിംഗ് സൊല്യൂഷനുകള്‍, നിര്‍മ്മാണ രാസവസ്തുക്കള്‍ എന്നിവയാണ് പ്രധാന ഉത്പ്പന്നങ്ങൾ.

Read more about: billionaire adani
English summary

Alkem, Asian Paints, Pidilite Are The Three Companies Give Most Number Of Billionaires In India

Alkem, Asian Paints, Pidilite Are The Three Companies Give Most Number Of Billionaires In India
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X