ജിയോമാർട്ടിന് പിന്നാലെ ആമസോണിനും ഫ്ലിപ്കാർട്ടിനും പുതിയ എതിരാളി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തുടനീളമുള്ള റീട്ടെയിൽ വ്യാപാരികൾക്കായി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ bharatemarket.in ഉടൻ ആരംഭിക്കുമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സിഐഐടി) അറിയിച്ചു. വർഷങ്ങളായി ഇന്ത്യൻ ഉപഭോക്താക്കൾക്ക് സേവനമനുഷ്ഠിച്ചിട്ടുള്ള റീട്ടെയിലർമാരുടെ പങ്കാളിത്തം ഉറപ്പുവരുത്തിയാകും പുതിയ പ്ലാറ്റ്ഫോമിന്റെ പ്രവർത്തനം. ഉപഭോക്താക്കളുടെ വിവരങ്ങളുടെ സ്വകാര്യത ഉറപ്പാക്കുമെന്നും സിഐഐടി പ്രസ്താവനയിൽ പറഞ്ഞു.

 

റഷ്യയിലെ ഏറ്റവും സമ്പന്ന വനിതയെന്ന നേട്ടം സ്വന്തമാക്കി ഇ-കൊമേഴ്‌സ് സംരംഭക

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം

പ്രാദേശിക ചില്ലറ വ്യാപാരികൾക്കും പലചരക്ക് കടകൾക്കുമായി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം കൊണ്ടുവരുന്നതിനായി വ്യവസായ, ആഭ്യന്തര വ്യാപാര വകുപ്പുമായി (ഡിപിഐഐടി) കൈകോർത്തതായി ഏപ്രിൽ 24 ന് സിഐഐടി വ്യക്തമാക്കിയിരുന്നു. വിവിധ സാങ്കേതിക കമ്പനികളെ സമന്വയിപ്പിച്ച് ലോജിസ്റ്റിക്സ് മുതൽ വിതരണ ശൃംഖലകൾ, ഡോർ ഡെലിവറികൾ ഉൾപ്പെടെയുള്ള സേവനങ്ങൾ ആകും ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുക.

പരീക്ഷഘട്ടം

പരീക്ഷഘട്ടം

ലോക്ക്ഡൌൺ കാലഘട്ടത്തിൽ രോഗികളുള്ള മേഖലകളിൽ അവശ്യവസ്തുക്കൾ വിതരണം ചെയ്യുന്നത് ഉറപ്പാക്കാൻ ഡിപിഐഐടിയുമായി ചേർന്ന് പ്രവർത്തിക്കുമ്പോൾ സിഐഐടി നേടിയ അനുഭവങ്ങളുടെ ഫലമായാണ് പോർട്ടൽ ആരംഭിക്കുന്നതെന്ന് വീഡിയോ കോൺഫറൻസിൽ സിഐഐടി സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ടേൽവാൾ പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ സേവന ആരംഭിച്ചുവെന്നും തുടക്കത്തിൽ പരിമിതമായ അവശ്യവസ്തുക്കളുമായി, ആറ് നഗരങ്ങളിലാണ് സേവനം ആരംഭിച്ചതെന്നും പ്രവീൺ ഖണ്ടേൽവാൾ പറഞ്ഞു.

ആമസോൺ വഴിയുള്ള വിൽപ്പനയ്ക്ക് നികുതി വരുന്നൂ: അറിയണം ഇക്കാര്യങ്ങൾ

സേവനം ലഭ്യമാകുന്നത് എവിടെ?

സേവനം ലഭ്യമാകുന്നത് എവിടെ?

പ്രയാഗ്രാജ്, ഗോരഖ്പൂർ, വാരണാസി, ലഖ്‌നൗ, കാൺപൂർ, ബെംഗളൂരു എന്നിവിടങ്ങളിലാണ് തുടക്കിൽ സേവനം ആരംഭിച്ചത്. എന്നാൽ ചില്ലറ വ്യാപാരികളിൽ നിന്നും വിതരണക്കാരിൽ നിന്നും ഉപഭോക്താക്കളിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചതോടെ രണ്ടാഴ്ചയ്ക്കുള്ളിൽ ഇപ്പോൾ 90 നഗരങ്ങളിലേയ്ക്ക് സേവനം വളർന്നു. കൂടാതെ, വ്യാപാരികളും ജീവനക്കാരും എല്ലാ ഡെലിവറി ജീവനക്കാരും അവരുടെ സുരക്ഷയ്ക്കായി ആരോഗ്യ സേതു ആപ്ലിക്കേഷൻ സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

എതിരാളികൾ

എതിരാളികൾ

പ്രാദേശിക, ചെറുകിട ഷോപ്പുകളെയും ചില്ലറ വ്യാപാരികളെയും അവരുടെ ഉൽപ്പന്നങ്ങൾ ഓൺലൈനിൽ വിൽക്കാൻ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ ആമസോൺ പുതിയ പദ്ധതിയായ 'ആമസോൺ ലോക്കൽ ഷോപ്പ്' അടുത്തിടെ ആരംഭിച്ചിരുന്നു. ചെറുകിട കടകളും ഉപഭോക്താക്കളും തമ്മിലുള്ള ഇടപാടുകൾ പ്രാപ്തമാക്കുന്നതിനും ചെറുകിട ബിസിനസുകളെ പിന്തുണയ്ക്കുന്നതിനുമായി റിലയൻസ് ഇൻഡസ്ട്രീസ് ജിയോമാർട്ട്-വാട്ട്‌സ്ആപ്പ് സേവനവും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

English summary

Amazon and Flipkart to get another competitor after JioMart | ജിയോമാർട്ടിന് പിന്നാലെ ആമസോണിനും ഫ്ലിപ്കാർട്ടിനും പുതിയ എതിരാളി

Confederation of All India Traders (CIT) has announced the launch of bharatemarket.in, an e-commerce platform for retailers across the country. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X