ദില്ലി: വ്യാപാരമേഖലയ്ക്ക് 2020 തീര്‍ത്തും മോശമായ വര്‍ഷമായിരുന്നുവെങ്കിലും തിളക്കമുള്ള നേട്ടങ്ങളുമായി ആമസോണ്‍ ഇന്ത്യ. 2020 ല്‍ മാത്രം ഒന്നര ലക്ഷത്തോളം വരുന്ന വ്യാപാരികളാണ് ആമസോണ്‍ പ്ലാറ്റ്ഫോമിലേക്ക് വില്പനയ്ക്കായി എത്തിയത്. ആമസോണിന്റെ ആകെ ചെറുകിട-ഇടത്തരം വ്യാപികളില് 4,152 പേര് ഒരു കോടിയിലധികം രൂപയുടെ വിറ്റുവരവ് ഈ വര്‍ഷം സ്വന്തമാക്കി . ഒരു കോടിയിലധികം രൂപയുടെ വിറ്റുവരവ് നേടിയ വ്യാപാരികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാളും 29 ശതമാനമാണ് വര്‍ദ്ധിച്ചത്. ഒപ്പം വില്പനയില് 85 ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിയിരിക്കുന്നത്.

കൊവിഡ് തളര്‍ത്തിയ വര്‍ഷത്തില്‍ അഭിമാനകരമായ വേറെയും നേട്ടങ്ങള്‍ കമ്പനി കൈവരിച്ചിട്ടുണ്ട്. ഈ വര്‍ഷം 1.5 ലക്ഷം പുതിയ വിൽപ്പനക്കാരാണ് ആമസോണില്‍ ചേര്‍ന്നത്. അതില്‍ അന്‍പതിനായിരത്തിലേറെ ആളുകള്‍ ഹിന്ദി, തമിഴ് ഭാഷകളിലായാണ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.
ആകെയുള്ള ഏഴ് ലക്ഷം കച്ചവടക്കാര്‍ക്കു പുറമേ 70,000 ത്തോളം ഇന്ത്യൻ കയറ്റുമതിക്കാര്‍, വ്യാപാരികള്‍ , ലോജിസ്റ്റിക്സ് പങ്കാളികള്‍ സ്റ്റോറുകള്‍ അടക്കം പത്ത് ലക്ഷത്തിലധികം സ്ഥാപനങ്ങള്‍ എന്നിവയും ആമസോണിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്.
ഇന്ത്യയില്‍ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള മികച്ച 10 സംസ്ഥാനങ്ങളുടെയും കേന്ദ്ര പ്രദേശങ്ങളുടെയും പട്ടികയും ആമസോൺ പുറത്തുവിട്ടിരുന്നു. 1.10 ലക്ഷം സെല്ലര്മാരുള്ള ഡല്‍ഹിയാണ് പട്ടികയില്‍ ഒന്നാമത്. തൊട്ടുപിന്നിലുള്ള മഹാരാഷ്ട്രയില്‍ 87,000 പേരും ഗുജറാത്തിൽ 79,000 പേരും സെല്ലര്മാരായുണ്ട്.
ഉത്സവ മാസത്തിലെ ഓണ്‍ലൈന്‍ കച്ചവടത്തില്‍ മാത്രം 65 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മുൻവർഷത്തെ വിൽപന 5 ബില്യൺ ഡോളറായിരുന്നു. ആകെ വിറ്റുവരവായ 8.3 ബില്യണ്‍ ഡോളറിന്റെ 90 ശതമാനവും ഫ്ലിപ് കാര്‍ട്ടും ആമസോണും ചേര്‍ന്നാണ് സ്വന്തമാക്കിയിരിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
