കൊവിഡ്-19 മഹാമാരി മൂലം ഓഫീസിലെത്താതെ തന്നെ ജീവനക്കാർക്ക് ജൂൺ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന് ആമസോൺ അറിയിച്ചു. വീട്ടിൽ നിന്ന് ഫലപ്രദമായി ജോലി ചെയ്യാൻ കഴിയുന്ന ജീവനക്കാർക്കാണ് 2021 ജൂൺ 30 വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അവസരമുള്ളത്. ആഗോളതലത്തിൽ മാർഗ്ഗനിർദ്ദേശം ബാധകമാണെന്ന് കമ്പനി അറിയിച്ചു. ആമസോൺ നേരത്തെ ജനുവരി വരെ വർക്ക് ഫ്രം ഹോം ഓപ്ഷൻ അനുവദിച്ചിരുന്നു.
ആമസോൺ ജീവനക്കാർ
ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയിലറായ ആമസോണിലെ 19,000 ൽ അധികം യുഎസ് ജീവനക്കാർക്ക് ഈ വർഷം കൊറോണ വൈറസ് ബാധിച്ചതായി വ്യക്തമാക്കിയതിന് ശേഷമാണ് പുതിയ തീരുമാനം. പകർച്ചവ്യാധി സമയത്ത് വെയർഹൌസുകൾ തുറന്നിടുന്നത് വഴി ആമസോൺ ജീവനക്കാരുടെ ആരോഗ്യത്തെ അപകടത്തിലാക്കുന്നുവെന്ന് ചില ഉദ്യോഗസ്ഥരും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരും യൂണിയനുകളും വ്യക്തമാക്കിയിരുന്നു.
മാറ്റങ്ങൾ
ശാരീരിക അകലം, വൃത്തിയാക്കൽ, താപനില പരിശോധന, മുഖം മൂടൽ, ഹാൻഡ് സാനിറ്റൈസർ എന്നിവയിലൂടെ ഓഫീസിലേക്ക് വരാൻ ആഗ്രഹിക്കുന്നവരെ സുരക്ഷിതമാക്കുന്നതിന് കാര്യമായ ഫണ്ടുകളും വിഭവങ്ങളും കമ്പനി നീക്കി വച്ചിട്ടുണ്ടെന്നും ആമസോൺ വക്താവ് ചൊവ്വാഴ്ച പറഞ്ഞു. മെയ് മാസത്തിൽ, വീട്ടിലിരുന്ന ജോലി ചെയ്യാൻ കഴിയുന്ന ജീവനക്കാരെ അനിശ്ചിതമായി ഇതേ രീതിയിൽ തുടരാൻ അനുവദിച്ച ആദ്യത്തെ ടെക് കമ്പനിയായി ട്വിറ്റർ മാറി.
മറ്റ് കമ്പനികൾ
ഈ മാസം ആദ്യം മിക്ക ജീവനക്കാരെയും അവരുടെ പ്രതിവാര പ്രവൃത്തി സമയത്തിന്റെ പകുതി വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കുമെന്ന് മൈക്രോസോഫ്ട് വ്യക്തമാക്കിയിരുന്നു. അടുത്ത വർഷം ജൂലൈ വരെ തങ്ങളുടെ ജീവനക്കാരെ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ അനുവദിക്കുമെന്ന് ഫെയ്സ്ബുക്കും വ്യക്തമാക്കി. അതേസമയം, ഓഫീസിൽ ജോലി ചെയ്യേണ്ട ആവശ്യമില്ലാത്ത ജീവനക്കാർക്കായി വിദൂര പ്രവർത്തന കാലയളവ് ജൂൺ വരെ ഗൂഗിളും നീട്ടിയിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications