ആമസോൺ വിൽപ്പന; ഐഫോണ്‍ 11 വാങ്ങാനുള്ള മികച്ച അവസരമിതാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആമസോൺ, ആപ്പിൾ ഇ-സ്റ്റോർ എന്നിവ ഐഫോണ്‍ 11 -ൽ മികച്ച ഡീലുകളാണ് വാഗ്ദാനം ചെയ്യുന്നത്. ആമസോൺ തങ്ങളുടെ പ്ലാറ്റ്ഫോമിൽ 47,999 രൂപയ്ക്കാണ് ഐഫോൺ 11 64ജിബി പതിപ്പ് വിൽക്കുന്നത്. ആപ്പിളാവട്ടെ, 14,900 രൂപ വിലമതിക്കുന്ന എയർപോഡുകൾക്കൊപ്പം 54,900 രൂപയ്ക്ക് ഇതേ ഫോൺ വാഗ്ദാനം ചെയ്യുന്നു. വളരെ കുറഞ്ഞ കാലയളവിലേക്കാണെങ്കിലും ആമസോണും സൗജന്യ എയർപോഡ്സ് ഡീൽ വാഗ്ദാനം ചെയ്തിരുന്നു.

 

ഇരു പ്ലാറ്റ്ഫോമുകളിലെയും ഡെലിവറിയും ഏകദേശം സമാനമാണ്. എന്നാൽ, ആമസോണിലൂടെയാണ് നിങ്ങള്‍ ഐഫോണ്‍ 11 സ്വന്തമാക്കാൻ ആഗ്രഹിക്കുന്നതെങ്കില്‍ രണ്ട് വലിയ ഗുണങ്ങളാണുള്ളത്; നിങ്ങൾക്ക് ചാർജിംഗ് അഡാപ്റ്ററും വയർഡ് ഇയർഫോണും സൗജന്യമായി ലഭിക്കുന്നതാണ്. ആപ്പിൾ ഇ-സ്റ്റോർ ആവട്ടെ ചാർജിംഗിനായുള്ള യുഎസ്ബി ടൈപ്പ് സി മാത്രമാണ് നൽകുന്നത്. അതിനാൽ, ആമസോണിൽ നിന്നോ ആപ്പിൾ സ്റ്റോറിൽ നിന്നോ ഐഫോൺ 11 വാങ്ങാനുദ്ദേശിക്കുന്നെങ്കുല്‍ ഈ ഡീൽ വളരെ ലളിതമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ആമസോൺ വിൽപ്പന; ഐഫോണ്‍ 11 വാങ്ങാനുള്ള മികച്ച അവസരമിതാണ്

47,999 രൂപയ്ക്ക് ആമസോണിൽ നിന്ന് വാങ്ങാവുന്നതാണ്. 1,750 രൂപ അധിക ലാഭത്തിനായി നിങ്ങൾക്ക് എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളും ഉപയോഗിക്കാം. കിഴിവുകള്‍ക്ക് പുറമെ, നിങ്ങൾ ആദ്യമായി ഐഫോൺ വാങ്ങുന്നയാളാണെങ്കിൽ, ആമസോണിൽ നിന്ന് ഐഫോൺ 11 സൗജന്യ ഇയർപോഡുകൾ, അഡാപ്റ്റർ, സ്റ്റാൻഡേർഡ് യുഎസ്ബി ടൈപ്പ്-എ ടു ലൈറ്റ്‌നിംഗ് പോർട്ട് ചാർജിംഗ് കേബിൾ എന്നിവ ലഭിക്കുന്നത് നല്ലതാണ്.

ഈ ഓപ്ഷൻ തിരഞ്ഞെടുക്കാൻ നിർദേശിക്കുന്നതിന് കാരണം, ആപ്പിൾ ഈ സാധനങ്ങൾ വെവ്വേറ 1,900 രൂപയ്ക്ക് വിൽക്കുന്നു. മറുവശത്ത്, നിങ്ങൾ ആപ്പിൾ സ്റ്റോറിൽ നിന്ന് 54,900 രൂപയ്ക്ക് ഐഫോൺ 11 വാങ്ങുകയാണെങ്കിൽ, അടിസ്ഥാനപരമായി നിങ്ങൾ 14,900 രൂപ നൽകുന്നതിനുപകരം 6,901 രൂപയിൽ ചാർജിംഗ് കേസുമായുള്ള എയർപോഡുകൾ ലഭിക്കുന്നു (ഈ എയർപോഡുകളുടെ യഥാർത്ഥ വില). ഡിസ്കൗണ്ട് വിലയ്ക്ക് വ്യത്യസ്ത എയർപോഡ് മോഡലുകൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉപഭോക്താക്കൾക്ക് ലഭിക്കും.

എന്നാൽ ഏതെങ്കിലും എയർപോഡുകൾ തിരഞ്ഞെടുക്കേണ്ടെന്ന് നിങ്ങൾ തീരുമാനിക്കുന്നപക്ഷം 'നോ താങ്ക്സ്' ക്ലിക്കുചെയ്യുകയും ചെയ്താൽ 54,900 രൂപയുടെ അതേ വില നിങ്ങൾ ഇനിയും നൽകേണ്ടിവരുമെന്നത് ശ്രദ്ധിക്കുക. നിങ്ങൾക്ക് കുറഞ്ഞ നിരക്കിൽ എയർപോഡുകൾ ആവശ്യമെങ്കിൽ ഈ ഡീൽ നല്ലതായിരിക്കും. മിക്ക വയർലെസ് ഇയർബഡുകളും ഹെഡ്‌ഫോണുകളും ഐഫോണുകളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ഓർമ്മിക്കുക.

English summary

Amazon October Sale, Apple iPhone 11 Can buy at cheaper rates | ആമസോൺ വിൽപ്പന; ഐഫോണ്‍ 11 വാങ്ങാനുള്ള മികച്ച അവസരമിതാണ്

Amazon October Sale, Apple iPhone 11 Can buy at cheaper rates
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X