വെറും രണ്ട് ദിവസം... 209 കോടീശ്വരന്‍മാരെ സൃഷ്ടിച്ച് ആമസോണ്‍!!! പ്രൈം ഡേ വില്‍പന മാഹാത്മ്യം ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെംഗളൂരു: കൊവിഡ് വ്യാപനവും ലോക്ക് ഡൗണും എല്ലാം കൊണ്ടും ലോകം മുഴുവന്‍ കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയില്‍ ആണെന്നാണ് പറയുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ കണ്ടാലും കേട്ടാലും അതൊന്നും വിശ്വസിക്കാന്‍ കഴിയില്ല.

ഓഗസ്റ്റ് 6, 7 തീയ്യതികളില്‍ ആമസോണില്‍ നടന്ന പ്രൈം ഡേ വില്‍പനയുടെ കണക്കുകള്‍ ആണ് പുറത്ത് വരുന്നത്. ദീപാവലി വില്‍പനയെ പോലും വെല്ലുന്നതായിരുന്നു ഈ സമയത്തെ വില്‍പന. മാത്രമല്ല, 209 വ്യാപാരികളെ ഈ പ്രൈം ഡേ വില്‍പന കോടീശ്വരന്‍മാരും ആക്കിയിട്ടുണ്ടത്രെ. വിശദാംശങ്ങള്‍ നോക്കാം...

പ്രൈം ഡേ വില്‍പന

പ്രൈം ഡേ വില്‍പന

ഓഗസ്റ്റ് 6 ന് തുടങ്ങി ഓഗസ്റ്റ് 7 ന് ആയിരുന്നു ഇത്തവണ ആമസോണിന്റെ പ്രൈം ഡേ വില്‍പന. കൊവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം നടന്ന ആദ്യത്തെ പ്രധാന വന്‍വില്‍പന ആയിരുന്നു നടന്നത്. ഇതിലാണ് ആമസോണ്‍ റെക്കോര്‍ഡുകള്‍ മറികടന്നിരിക്കുന്നത്.

209 കോടീശ്വരന്‍മാര്‍

209 കോടീശ്വരന്‍മാര്‍

പ്രൈം ഡേ വില്‍പനയില്‍ 209 വ്യാപാരികള്‍ കോടീശ്വരന്‍മാര്‍ ആയിട്ടുണ്ട് എന്നാണ് ആമസോണിന്റെ ഇന്ത്യന്‍ മേധാവി അമിത് അഗര്‍വാള്‍ വ്യക്തമാക്കുന്നത്. എക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

91,000 വ്യാപാരികള്‍

91,000 വ്യാപാരികള്‍

ഇത്തവണത്തെ ആമസോണ്‍ പ്രൈം ഡേ വില്‍പനയില്‍ 91,000 ല്‍ പരം ചെറുകിട, ഇടത്തരം കച്ചവടക്കാര്‍ ആയിരുന്നു പങ്കെടുത്തത് എന്നാണ് ആമസോണ്‍ വ്യക്തമാക്കുന്നത്. ലോക്ക്ഡൗണും കൊവിഡും കാരണം നട്ടെല്ല് തകര്‍ന്ന് കിടന്നിരുന്ന പ്രാദേശിക വ്യാപാരികള്‍ക്ക് ഉണര്‍വ്വേകുന്നതായിരുന്നു ഈ വില്‍പന.

മികച്ച നേട്ടം

മികച്ച നേട്ടം

209 വ്യാപാരികള്‍ ഈ പ്രൈം ഡേ വില്‍പനയിലൂടെ കോടീശ്വരന്‍മാര്‍ ആയെങ്കില്‍, ചെറുകിട കച്ചവടക്കാരും അവരുടേതായ നേട്ടം ഉണ്ടാക്കിയിട്ടുണ്ട്. 10 ലക്ഷം രൂപയില്‍ അധികം വില്‍പന നേടിയ ചെറുകിട കച്ചവടക്കാരുടെ എണ്ണം നാലായിരത്തിന് മുകളില്‍ ആണെന്നും ആമസോണ്‍ വ്യക്തമാക്കുന്നുണ്ട്.

വളര്‍ച്ച ഇങ്ങനെ

വളര്‍ച്ച ഇങ്ങനെ

ആമസോണ്‍ ലോഞ്ച് പാഡില്‍ നിന്നുള്ള സ്റ്റാര്‍ട്ട് അപ്പ് ബ്രാന്‍ഡുകളും സഹേലിയില്‍ നിന്നുള്ള സ്ത്രീ സംരംഭകരം കരകൗശല വിദഗ്ധരും നെയ്ത്തുകാരും എല്ലാം വലിയ വളര്‍ച്ചയാണ് ഈ പ്രൈം ഡേ വില്‍പനയില്‍ നേടിയിട്ടുള്ളത്. കരകൗശല-നെയ്ത്തുകാര്‍ 6.7 ഇരട്ടി വളര്‍ച്ച നേടി. സഹേലിയില്‍ നിന്നുള്ള സംരഭകര്‍ 2.6 ശതമാനവും സ്റ്റാര്‍ട്ട് അപ്പ് ബ്രാന്‍ഡുകള്‍ 2.1 ഇരട്ടിയും വളര്‍ച്ച സ്വന്തമാക്കി.

 വില്‍പന

വില്‍പന

പ്രൈം ഡേ വില്‍പനയില്‍ ഏറ്റവും അധികം തുകയ്ക്ക് വിറ്റുപോയത് പേഴ്‌സണല്‍ കംപ്യൂട്ടിങ്, വലിയ ഗൃഹോപകരണങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, സ്മാര്‍ട്ട് ഫോണുകള്‍ എന്നിവയായിരുന്നു. എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ മുന്നിട്ട് നിന്നത് വസ്ത്രങ്ങളും പാചക സാമഗ്രികളും ആണ്.

English summary

Amazon Prime Day Sale made 209 sellers Crorepatis, says Amazon Country Head Amit Agarwal

Amazon Prime Day Sale made 209 sellers Crorepatis, says Amazon Country Head Amit Agarwal
Story first published: Tuesday, August 11, 2020, 16:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X