വില്‍പ്പന ഏറ്റവും താഴ്ന്ന നിലയില്‍; ഇന്ത്യ വിടാനരുങ്ങി ഹാര്‍ലി ഡേവിഡ്‌സണ്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമേരിക്കന്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍, ഇന്ത്യയിലെ അസംബ്‌ളിംഗ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കുന്നതിനെക്കുറിച്ച് അലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. വില്‍പ്പനയിലെ പരാജയവും ഭാവി ഡിമാന്‍ഡ് ചുരുങ്ങുന്നതായി കണക്കാക്കുന്നതുമാണ് ഇത്തരം നടപടിയിലേക്ക് കമ്പനിയെ നയിച്ചതെന്ന് സൂചന. ഹരിയാനയിലെ ബാവാലില്‍ പാട്ടത്തിനെടുത്ത അസംബ്ള്‍ സൗകര്യം ഉപയോഗിച്ച് ഔട്ട്‌സോഴ്‌സിംഗ് ക്രമീകരണത്തിനായി കമ്പനി ഏതാനും വാഹന നിര്‍മ്മാതാക്കള്‍ക്ക് ഫീലര്‍മാരെ അയച്ചതായും പ്രമുഖ മാധ്യമത്തിലെ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നു. അസംബ്ള്‍ സൗകര്യം അടച്ചുപൂട്ടാനുള്ള തീരുമാനം 50 വിപണികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള 'റിവയര്‍' തന്ത്രത്തിന് അനുസൃതമാണ്. പ്രധാനമായും വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യാ പസഫിക്കിന്റെ ചില ഭാഗങ്ങള്‍ എന്നിവയാണ് കമ്പനിയുടെ അളവും വളര്‍ച്ചാ സാധ്യതയും പ്രതിനിധീകരിക്കുന്നത്.

'ഭാവിയിലെ തന്ത്രങ്ങള്‍ക്ക് അനുസൃതമായി തുടര്‍ച്ചയായുള്ള നിക്ഷേപ അളവുകളും ലാഭവും പിന്തുണയ്ക്കാത്ത അന്താരാഷ്ട്ര വിപണികളില്‍ നിന്ന് പുറത്തുകടക്കാനുള്ള പദ്ധതികള്‍ കമ്പനി വിലയിരുത്തുകയാണ്,' കഴിഞ്ഞ മാസം രണ്ടാം പാദ ഫലങ്ങള്‍ക്കൊപ്പമുള്ള ഒരു പ്രസ്താവനയില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യ 2,500 -ല്‍ താഴെ യൂണിറ്റുകള്‍ വിറ്റഴിച്ചതായി വാഹന വിപണിയിലെ അധികൃതര്‍ അറിയിച്ചു. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് അമേരിക്കയില്‍ സ്ഥാനം ഏറ്റെടുത്തതിനുശേഷം ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന രണ്ടാമത്തെ വാഹന നിര്‍മ്മാതാവായിരിക്കും ഹാര്‍ലി ഡേവിഡ്‌സണ്‍.

 വില്‍പ്പന ഏറ്റവും താഴ്ന്ന നിലയില്‍; ഇന്ത്യ വിടാനരുങ്ങി ഹാര്‍ലി ഡേവിഡ്‌സണ്‍

2017 -ല്‍ അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോര്‍സ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയും ഗുജറാത്തിലെ നിര്‍മ്മാണശാല വില്‍ക്കുകയും ചെയ്യും. എന്നാല്‍, ഇന്ത്യയ്ക്കായുള്ള അടിയന്തര പദ്ധതികളെക്കുറിച്ച് അഭിപ്രായം പറയാനുള്ള മാധ്യമങ്ങളുടെ അഭ്യര്‍ഥന കമ്പനി നിരസിച്ചു. ഇത്തരം ഊഹാപോഹങ്ങളോട് നിലവില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു ഒരു വക്താവ് അറിയിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യ 2,500 -ല്‍ താഴെ യൂണിറ്റുകള്‍ വിറ്റഴിച്ചെന്ന് വാഹന വിപണിയിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, 2020 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ വെറും 100 ബൈക്കുകള്‍ മാത്രമാണ് കമ്പനി വിറ്റഴിച്ചതെന്നും ചില അനലിസ്റ്റുകള്‍ പറയുന്നു. ഇക്കലായളവില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ മോശം പ്രകടനം കാഴ്ചവെച്ച അന്താരാഷ്ട്ര വിപണികളിലൊന്നായി ഇന്ത്യ മാറി.

English summary

american motorcycle manufacturer harley davidson may quit india due to poor sales | വില്‍പ്പന ഏറ്റവും താഴ്ന്ന നിലയില്‍; ഇന്ത്യ വിടാനരുങ്ങി ഹാര്‍ലി ഡേവിഡ്‌സണ്‍

american motorcycle manufacturer harley davidson may quit india due to poor sales
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X