അമൂൽ പാലിന് വില കൂടി, പുതിയ നിരക്കുകൾ ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമൂൽ എന്ന ബ്രാൻഡിൽ അറിയപ്പെടുന്ന ഗുജറാത്ത് സഹകരണ മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (ജിസിഎംഎംഎഫ്) പാൽ വില വർദ്ധിപ്പിക്കുന്നു. ലിറ്ററിന് 2 രൂപയാണ് വർദ്ധിപ്പിച്ചത്. ഡൽഹി, ഗുജറാത്ത്, പശ്ചിമബംഗാൾ, മുബൈ, മഹാരാഷ്‌ട്രാ എന്നിവിടങ്ങളിലാണ് പാൽ വില വർദ്ധിപ്പിച്ചത്. ഡൽഹി എൻസിആറിൽ ലിറ്ററിന് 3 രൂപ വർദ്ധിപ്പിച്ചെന്ന് അമൂൽ അറിയിച്ചു.

 

പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നതോടെ അഹമ്മദാബാദിൽ അമുൽ ഗോൾഡിന്റെ വില അര ലിറ്ററിന് 28 രൂപയും അമുൽ താസ അര ലിറ്ററിന് 22 രൂപയുമാണ്. എന്നാൽ അമുൽ ശക്തിയുടെ വിലയിൽ മാറ്റമൊന്നും ഉണ്ടാകില്ലെന്ന് കമ്പനി അധികൃതർ പറഞ്ഞു. അമൂൽ ശക്തി അര ലിറ്ററിന് നിലവിലെ 25 രൂപയിൽ തന്നെ തുടരുന്നതാണ്.

 

നെറ്റ്‌ഫ്ലിക്‌സ് പുതിയ നിരക്കുകൾ അവതരിപ്പിക്കുന്നുനെറ്റ്‌ഫ്ലിക്‌സ് പുതിയ നിരക്കുകൾ അവതരിപ്പിക്കുന്നു

അമൂൽ പാലിന് വില കൂടി, പുതിയ നിരക്കുകൾ ഇങ്ങനെ

കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ രണ്ട് തവണ മാത്രമാണ് വില പരിഷ്കരണം നടത്തിയതെന്നും ഇത് ലിറ്ററിന് 4 രൂപ മാത്രമാണെന്നും ഇത് എംആർപിയിൽ (മിനിമം റീട്ടെയിൽ വില) പ്രതിവർഷം 3 ശതമാനത്തിൽ കുറവാണെന്നും കമ്പനി പറഞ്ഞു. പാലിന്റെ വിലവർദ്ധനവ് ശരാശരി ഭക്ഷ്യ പണപ്പെരുപ്പത്തേക്കാൾ വളരെ കുറവാണ്. ഈ വർഷം കന്നുകാലികളുടെ തീറ്റയുടെ വില 35 ശതമാനത്തിലധികം വർദ്ധിച്ചതായും. പാലിനും അതിന്റെ ഉൽ‌പ്പന്നങ്ങൾക്കുമായി ഉപഭോക്താക്കൾ നൽകുന്ന ഓരോ രൂപയുടെയും 80 പൈസ പാൽ ഉൽ‌പാദകർ‌ക്കാണ് നൽകുന്നത്. പാൽ ഉൽ‌പാദകർ‌ക്ക് പ്രതിഫലദായകമായ വില നൽകാനും പാൽ ഉൽ‌പാദനത്തിന് അവരെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് പാൽ വില ലിറ്ററിന് 2 രൂപ വർദ്ധിപ്പിച്ചതെന്ന് കമ്പനി വാർത്താ കുറിപ്പിൽ അറിയിച്ചു.

Read more about: amul അമൂൽ
English summary

അമൂൽ പാലിന് വില കൂടി, പുതിയ നിരക്കുകൾ ഇങ്ങനെ | Amul increased milk price by Rs 2

Amul increased milk price by Rs 2
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X