ലണ്ടന്‍: ഒരുവേള ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരന് ആയിരുന്നു അനില്‍ അംബാനി. ലോകത്തിലെ ആദ്യത്തെ ആറ് ശതകോടീശ്വരന്മാരില് ഒരാള്‍. എന്നാല്‍ പിന്നീടങ്ങോട്ട് അനില്‍ അംബാനിയുടെ തകര്‍ച്ചയുടെ നാളുകള്‍ ആയിരുന്നു.
ഇപ്പോള്‍, തന്റെ കൈയ്യില്‍ സ്വത്തായിട്ട് ഒന്നുമില്ലെന്നാണ് അനില്‍ അംബാനി പറയുന്നത്. വെറുതേ പറയുന്നതല്ല, ലണ്ടനിലെ കോടതിയില്‍ ഔദ്യോഗികമായി വ്യക്തമാക്കിയതാണ് അദ്ദേഹം. ചൈനീസ് ബാങ്കുളില്‍ നിന്നെടുത്ത കോടിക്കണക്കിന് രൂപയുടെ വായ്പകള്‍ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് വിശദീകരണം. എന്താണ് അനില്‍ അംബാനിയുടെ സ്ഥിതി എന്ന് പരിശോധിക്കാം...
ഇന്ത്യയിലെ ഒന്നാമന്
2008 ലെ ഫോര്‍ബ്സ് കോടീശ്വര പട്ടികയില്‍ അനില്‍ അംബാനി ആയിരുന്നു ഇന്ത്യയിലെ നമ്പര്‍ വണ്‍. ലോക സമ്പന്നരില്‍ ആറാമന്‍ ആയിരുന്നു അന്ന് അനില്‍. 42 ബില്യണ്‍ ഡോളര്‍ ആയിരുന്നു അന്ന് അദ്ദേഹത്തിന്റെ ആസ്തി.
ഇടിഞ്ഞിടിഞ്ഞ്...
2008 ല്‍ റിലയന്‍സ് പവറിന്റെ ഐപിഒ മുഴുവന്‍ വിറ്റുപോയത് 60 സെക്കന്‍ഡിനുള്ളില്‍ ആയിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് പരാജയങ്ങളായിരുന്നു അനിലിനെ വരവേറ്റത്. 2011 ആയപ്പോഴേക്കും ആസ്തിമൂല്യം 8.8 ബില്യണ്‍ ഡോളറിലേക്ക് ഇടിഞ്ഞു. 2013 ല്‍ എത്തിയപ്പോള്‍ അത് 5.2 ബില്യണ്‍ ആയി പിന്നേയും കുറഞ്ഞു.
പാപ്പരാകുന്നു
2016 ല്‍ അനില്‍ അംബാനിയുടെ ആസ്തി പിന്നേയും കുറഞ്ഞ് 2.5 ബില്യണില്‍ എത്തി. ഒട്ടുമിക്ക കമ്പനികളും വലിയ കടത്തിലും ആയി. എന്നാല്‍ 2018 ല്‍ ആസ്തിയില്‍ ചെറിയൊരു വര്‍ദ്ധനയുണ്ടായി 2.8 ബില്യണ്‍ ഡോളറില്‍ എത്തി. പക്ഷേ, അത് അധികം നീണ്ടുനിന്നില്ല. 2019 ല്‍ പാപ്പര്‍ ഹര്‍ജി നല്‍കുന്നതിലേക്കെത്തി അദ്ദേഹം. കഴിഞ്ഞ വര്‍ഷം ഫോര്‍ബ്സിന്റെ കോടീശ്വര പട്ടികയില്‍ നിന്ന് പുറത്താവുകയും ചെയ്തു.
700 മില്യണ്‍ ഡോളര്‍ വായ്പ
മൂന്ന് ചൈനീസ് ബാങ്കുകളില്‍ നിന്നായി എടുത്ത 700 മില്യണ്‍ ഡോളറിന്റെ തിരിച്ചടവുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ കേസ്. 2012 ല്‍ ആയിരുന്നു റിലയന്‍സ് കോം ഈ വായ്പകള്‍ എടുത്തത്. ഈ കേസിലാണ് തന്റെ കൈയ്യില്‍ ഇപ്പോള്‍ ഒന്നും അവശേഷിക്കുന്നില്ലെന്ന് അനില്‍ കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഭാര്യയുടെ ചെലവില്‍
താനിപ്പോള്‍ ഭാര്യയുടേയും കുടുംബത്തിന്റേയും ചെലവിലാണ് കഴിയുന്നത് എന്നാണ് അനില്‍ വ്യക്തമാക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നടത്തിയ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ എല്ലാം അമ്മയുടെ കാര്‍ഡ് ഉപയോഗിച്ചുള്ളതാണെന്നും അനില്‍ വ്യക്തമാക്കിയിട്ടുണ്ടത്രെ.
വക്കീല്‍ ഫീസിന് ആഭരണങ്ങള്‍ വിറ്റു
വീഡിയോ കോണ്‍ഫറന്‍സിങ് മുഖേനയാണ് അനില്‍ അംബാനി ലണ്ടന്‍ കോടതിയെ വിവരങ്ങള്‍ അറിയിച്ചത്. വക്കീല്‍ ഫീസ് നല്കാന് കൈവശമുള്ള ആഭരണങ്ങള്‍ വിറ്റാണ് പണം കണ്ടെത്തിയത് എന്നും അനില്‍ അംബാനി പറയുന്നു. ഒരു കാര്‍ മാത്രമാണ് തന്റെ കൈവശം ഇപ്പോഴുള്ളത് എന്നും പറഞ്ഞിട്ടുണ്ട്.
അമ്മ, മകന്, ഭാര്യ
തന്റെ അമ്മയ്ക്ക് മാതാരം 500 കോടി രൂപ നല്കാന് ഉണ്ടെന്നാണ് അനില്‍ വ്യക്തമാക്കിയിട്ടുള്ളത്. മകന് അന്മോലിന് നല്‍കാനുള്ളത് 310 കോടി രൂപ ആണത്രെ. തന്റെ കൈവശം ഉണ്ട് എന്ന് പറയുന്ന അമൂല്യങ്ങളായ കലാവസ്തുക്കളുടെ ശേഖരം ഭാര്യയുടെ ഉടമസ്ഥതയില്‍ ആണെന്നും അനില്‍ വ്യക്തമാക്കുന്നു.
ചൈനീസ് ബാങ്കുകള്‍
ഇന്‍ഡസ്ട്രിയല്‍ കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ചൈന, എക്സ്പോര്‍ട്ട് ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈന, ചൈന ഡെവലപ്മെന്റ് ബാങ്ക് എന്നിവരില്‍ നിന്നാണ് അനില്‍ അംബാനി വായ്പ എടുത്തിട്ടുള്ളത്. ഇവര്‍ക്കെല്ലാമായി 5,281 കോടി രൂപ തിരിച്ചടയ്ക്കണമെന്ന് ലണ്ടനിലെ കോടതി കഴിഞ്ഞ മെയ് മാസത്തില്‍ ഉത്തരവിട്ടിരുന്നതാണ്. കോടതി ചെലവായി 7 കോടി രൂപ വേറേയും നല്‍കണം. എന്നാല്‍ ഈ പണം ഇതുവരെ നല്‍കിയിട്ടില്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications