ആപ്പിളിനെയും കൊറോണ ബാധിച്ചു; ഐഫോണ്‍ വില്‍പ്പനയില്‍ ഗണ്യമായ കുറവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാണിജ്യ രംഗത്തെ മെല്ലെപ്പോക്ക് തുടരുകയാണ്. ഇക്കാരണത്താല്‍ നിരവധി കമ്പനികളാണ് വ്യാപരത്തില്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. തല്‍സ്ഥിതി തുടരുകയാണെങ്കില്‍ മാര്‍ച്ച് പാദത്തിലെ പ്രതീക്ഷിത വരുമാനം നേടാന്‍ കഴിയില്ലെന്ന നിലപാടിലാണ് ആപ്പിള്‍ ഇന്‍കോര്‍പ്പറേറ്റഡ്. കൊറോണ വ്യാപനത്താല്‍ സംജാതമായ ഡിമാന്‍ഡ് കുറവും കമ്പനി പ്രവര്‍ത്തനത്തിലെ മെല്ലെപ്പോക്കുമാണ് ഇതിന് കാരണം. ആപ്പിളിന്റെ പ്രധാന വരുമാനമായ ഐഫോണിന്റെ നിര്‍മ്മാണവും പ്രതിസന്ധിയിലാണ്.

ആപ്പിളിന്റെ സുപ്രധാന വിപണികളിലൊന്നാണ് ചൈന.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചൈനയില്‍ പുനരാരംഭിച്ചിട്ടുണ്ടെന്നും എന്നാല്‍, നിലവിലെ സാഹചര്യം കമ്പനി പ്രതീക്ഷച്ചതിനെക്കാള്‍ മന്ദിപ്പിലാണെന്നും കമ്പനി വൃത്തങ്ങള്‍ അറിയിക്കുന്നു. ഐഫോണിനുണ്ടായിരുക്കുന്ന ഡിമാന്‍ഡ് കുറവും ചൈനയില്‍ കടകള്‍ അടഞ്ഞുകിടക്കുന്നതും ഇതിന് ആക്കം കൂട്ടുന്നു. സ്‌റ്റോറുകളുടെ പ്രവര്‍ത്തന സമയത്തില്‍ ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് അവസാന പാദത്തില്‍ 63 മുതല്‍ 65 ബില്യണ്‍ ഡോളര്‍ വരുമാനമാണ് ആപ്പിള്‍ പ്രതീക്ഷിച്ചിരുന്നത്. വിദഗ്ധര്‍ അഭിപ്രായപ്പെട്ടത് കമ്പനി ശരാശരി 65.23 ബില്യണ്‍ ഡോളര്‍ വരെ വരുമാനം നേടുമെന്നാണ്. ഫെബ്രുവരി പത്തോട് കൂടി നിര്‍മ്മാണശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് പോയമാസം കമ്പനി പറഞ്ഞിരുന്നു. എന്നാല്‍, വൈറസ് വ്യാപനം അതീവ ഗുരുതരമായ സാഹചര്യത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ഇത് ബാധിച്ചു.

മാധ്യമ, വിതരണ ബിസിനസുകള്‍ ഏകീകരിക്കാനൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്‌മാധ്യമ, വിതരണ ബിസിനസുകള്‍ ഏകീകരിക്കാനൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്‌

ആപ്പിളിനെയും കൊറോണ ബാധിച്ചു; ഐഫോണ്‍ വില്‍പ്പനയില്‍ ഗണ്യമായ കുറവ്

തങ്ങളുടെ ഭൂരിഭാഗം ഉത്പ്പന്നങ്ങളും സേവനങ്ങളും ചൈനയില്‍ വിപണനം നടത്തുന്ന ഏറ്റവും വലിയ യുഎസ് സാങ്കേതിക ഭീമന്മാരാണ് ആപ്പിള്‍. ഫെയ്‌സ്ബുക്ക്, ആല്‍ഫബെറ്റ്, ഗൂഗിള്‍, ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ കമ്പനികളുടെ ഉത്പ്പനങ്ങളും സേവനങ്ങളും ചൈനയില്‍ നിയന്ത്രിതമാണ്. ഇവരുടെ ചില സേവനങ്ങള്‍ രാജ്യത്ത് ലഭ്യമാവുന്നുമില്ല. ആപ്പിളിന് കൂടാതെ മറ്റ് കമ്പനികളും സമാന അവസ്ഥയില്‍ ബാധിക്കപ്പെട്ടിട്ടുണ്ട്. ഗെയിമിങ് ആക്‌സറികള്‍ ഉത്പാദിപ്പിക്കുന്ന നിന്‍ഡെന്‍ഡോ എന്ന കമ്പനിയുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍മന്ദഗതിയിലായിട്ടുണ്ട്. ചൈനയൊഴികെയുള്ള വിപണികളില്‍ കമ്പനിയുടെ സേവനങ്ങളുടെയും ഉത്പ്പന്നങ്ങളുടെയും വില്‍പ്പന സാധാരണഗതിയിലാണെന്ന് ആപ്പിള്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ ഉപഭോക്താക്കള്‍ക്ക് താഴ്ന്ന വിലയിലുള്ള ഐഫോണ്‍ ലഭ്യമാക്കാനുള്ള പദ്ധതികളിലാണ് ആപ്പിള്‍. ഈ മാസം നിര്‍മ്മാണം ആരംഭിക്കുന്ന താഴ്ന്ന ബജറ്റ് ഐഫോണ്‍, മാര്‍ച്ച് മാസത്തോടെ വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിലെ കൊറോണ വൈറസ് പ്രതിസന്ധി കമ്പനിയുടെ ഈ പദ്ധതികളെ ബാധിക്കുമോയന്ന ആശങ്കയും നിലനില്‍ക്കുന്നു. ആപ്പിളിന് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന വിപണികളില്‍ മൂന്നാം സ്ഥാനമാണ് ചൈനയ്ക്കുള്ളത്.

രാജ്യത്ത് കമ്പനിയ്ക്കുള്ള 42 സ്റ്റോറുകളില്‍ മിക്കതും കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിരുന്നു. ഇവയിലൂടെ ഉത്പ്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയാത്തതും കമ്പനി തിരിച്ചടിയായിട്ടുണ്ട്. ഏതാനും മണിക്കൂറുകള്‍ മാത്രമാണിപ്പോള്‍ ഇവയ്ക്ക് പ്രവര്‍ത്താനനുമതി. എന്നാല്‍, കൊറോണ ഭീതി നില്‍ക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ സ്‌റ്റോറുകളിലെത്താന്‍ മടിയ്ക്കുന്നു. ചൈനയില്‍ കമ്പനിയുടെ കോണ്‍ടാക്റ്റ് സെന്ററുകളും കോര്‍പ്പറേറ്റ് ഓഫീസുകളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റു റീടെയില്‍ സ്റ്റോറുകള്‍ വൈറസ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ പുനരാരംഭിക്കുന്നതാണെന്നും കമ്പനി അറിയിച്ചു.

Read more about: apple ആപ്പിള്‍
English summary

ആപ്പിളിനെയും കൊറോണ ബാധിച്ചു; ഐഫോണ്‍ വില്‍പ്പനയില്‍ ഗണ്യമായ കുറവ് | apple iphone producation and sale declined due to corona virus outbreak

apple iphone producation and sale declined due to corona virus outbreak
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X