ആപ്പിൾ ലോകം മുഴുവനുള്ള റീട്ടെയിൽ സ്റ്റോറുകൾ അടച്ചുപൂട്ടുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോറോണ വൈറസിന്റെ വ്യാപനം തടയാൻ സഹായിക്കുന്നതിനായി ലോകമെമ്പാടുമുള്ള കമ്പനിയുടെ റീട്ടെയിൽ സ്റ്റോറുകൾ അടച്ചിടുമെന്ന് ആപ്പിളിന്റെ വെബ്‌സൈറ്റിൽ ഇന്നലെ പോസ്റ്റ് ചെയ്ത കത്തിൽ സിഇഒ ടിം കുക്ക് വ്യക്തമാക്കി. എന്നാൽ ഇന്ത്യയിൽ ഇത് ബാധകമല്ല. കാരണം ആപ്പിളിന് ഇന്ത്യയിൽ റീട്ടെയിൽ സ്റ്റോറുകൾ ഒന്നും തന്നെയില്ല. സ്വന്തം നിയമങ്ങളുള്ള മൂന്നാം കക്ഷികളായ ആപ്പിൾ പ്രീമിയം റീസെല്ലേഴ്സ് (എപിആർ) ആണ് ഇന്ത്യയിൽ കമ്പനിയുടെ ഉത്പന്നങ്ങൾ വിൽക്കുന്നത്.

മാർച്ച് 27 വരെ ഗ്രേറ്റർ ചൈനയ്ക്ക് പുറത്തുള്ള എല്ലാ റീട്ടെയിൽ സ്റ്റോറുകളും അടയ്ക്കുന്നുവെന്നും എന്നാൽ ഉപഭോക്താക്കൾക്ക് സേവനം നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഇതിനായി ഓൺലൈൻ സ്റ്റോറുകൾ www.apple.com പ്രവർത്തിക്കുമെന്നും ടിം കുക്ക് അറിയിച്ചു. അല്ലെങ്കിൽ ഉപഭോക്താക്കൾക്ക് ആപ്പ് സ്റ്റോറിൽ നിന്ന് ആപ്പിൾ സ്റ്റോർ അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാൻ കഴിയും. സേവനത്തിനും പിന്തുണയ്ക്കും, ഉപയോക്താക്കൾക്ക് support.apple.com ഉം സന്ദർശിക്കാം.

ഫ്ലിപ്കാർട്ട് ആപ്പിൾ ഡെയ്സ് 2020 സെയിൽ: ഐഫോണുകൾക്ക് വമ്പൻ ഡിസ്കൌണ്ടുകൾഫ്ലിപ്കാർട്ട് ആപ്പിൾ ഡെയ്സ് 2020 സെയിൽ: ഐഫോണുകൾക്ക് വമ്പൻ ഡിസ്കൌണ്ടുകൾ

ആപ്പിൾ ലോകം മുഴുവനുള്ള റീട്ടെയിൽ സ്റ്റോറുകൾ അടച്ചുപൂട്ടുന്നു

ഫ്യൂച്ചർ വേൾഡ്, ഇമാജിൻ മുതലായ സ്റ്റോറുകൾ തുറന്ന് പ്രവർത്തിക്കും. അവ ആപ്പിളിന്റെ ഉൽപ്പന്നങ്ങൾ വിൽക്കാൻ അധികാരപ്പെടുത്തിയ വ്യക്തിഗത ബ്രാൻഡുകളാണ്. ആ സ്റ്റോറുകൾ അടച്ചുപൂട്ടാൻ കമ്പനിയ്ക്ക് അധികാരമില്ല, എന്നിരുന്നാലും അവർ സർക്കാർ ചട്ടങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് കമ്പനി വ്യക്തമാക്കി. അതിനാൽ, സ്റ്റോറുകൾ അടയ്ക്കണമെന്ന് സർക്കാർ പ്രഖ്യാപിച്ച മുംബൈ പോലുള്ള സ്ഥലങ്ങളിൽ ഇത്തരം ചില്ലറ വ്യാപാരികൾ അടച്ചുപൂട്ടേണ്ടിവരും.

ചൈനയിലെ ഏറ്റവും വലിയ ഉൽ‌പാദന കേന്ദ്രങ്ങളിലൊന്ന് കൊറോണ വൈറസ് വ്യാപിച്ച പ്രധാന പ്രദേശങ്ങളിലായിരുന്നു. കോവിഡുമായി ബന്ധപ്പെട്ട അടച്ചുപൂട്ടലുകൾ കാരണം ആപ്പിളിന്റെ വിതരണത്തിൽ കുറവ് വരുത്തിയിട്ടുണ്ട്. ആപ്പിളിന്റെ സുപ്രധാന വിപണികളിലൊന്നാണ് ചൈന. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചൈനയില്‍ പുനരാരംഭിച്ചിട്ടുണ്ടെന്നും എന്നാല്‍, നിലവിലെ സാഹചര്യം കമ്പനി പ്രതീക്ഷച്ചതിനെക്കാള്‍ മന്ദിപ്പിലാണെന്നും കമ്പനി വൃത്തങ്ങള്‍ അറിയിക്കുന്നു. കൂടാതെ ആപ്പിൾ ഐഫോൺ 12ന്റെ ലോഞ്ച് നീട്ടി വയ്ക്കേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. മാത്രമല്ല, ഈ മാസം അവസാനം ഷെഡ്യൂൾ ചെയ്തിരുന്ന ഐഫോൺ എസ്ഇ 2 ലോഞ്ചും നീട്ടി വയ്‌ക്കേണ്ടി വരുമെന്നാണ് വിവരം. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാണിജ്യ രംഗത്തെ മെല്ലെപ്പോക്ക് തുടരുകയാണ്. ഇക്കാരണത്താല്‍ നിരവധി കമ്പനികളാണ് വ്യാപരത്തില്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.

ആപ്പിളിനെയും കൊറോണ ബാധിച്ചു; ഐഫോണ്‍ വില്‍പ്പനയില്‍ ഗണ്യമായ കുറവ്  

English summary

Apple is closing retail stores around the world | ആപ്പിൾ ലോകം മുഴുവനുള്ള റീട്ടെയിൽ സ്റ്റോറുകൾ അടച്ചുപൂട്ടുന്നു

Apple CEO Tim Cook said the company's retail stores around the world would be closed to help prevent the spread of the corona virus. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X