ഏപ്രിൽ 14 കേന്ദ്ര സർക്കാർ അവധി ദിനമായി പ്രഖ്യാപിച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബി.ആർ അംബേദ്കറിന്റെ ജന്മദിനമായ ഏപ്രിൽ 14ന് കേന്ദ്ര സർക്കാർ അവധി പ്രഖ്യാപിച്ചു. അംബേദ്കർ ജയന്തിയോട് അനുബന്ധിച്ച് ഏപ്രിൽ 14ന് രാജ്യമെമ്പാടുമുള്ള എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും അവധിയായിരിക്കും. ബി.ആർ അംബേദ്കറിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ 14 ചൊവ്വാഴ്ച അവധി ദിനമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചതായി ഓഫീസ് മെമ്മോറാണ്ടത്തിൽ പേഴ്‌സണൽ മന്ത്രാലയം അറിയിച്ചു.

 

ഇന്ത്യയിലുടനീളമുള്ള വ്യവസായ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും ഈ ദിവസം അവധിയായിരിക്കും.
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്റ്റ്, 1881 ലെ സെക്ഷൻ 25 പ്രകാരമാണ് ഈ അവധി ദിനം പ്രഖ്യാപിച്ചിരിക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) വെബ്‌സൈറ്റ് - rbi.org.in പ്രകാരം 2020 ഏപ്രിലിൽ ബാങ്കുകൾക്ക് മൊത്തം 14 ദിവസത്തെ അവധി ദിവസങ്ങളുണ്ട്. ഇതിൽ 9 അവധികൾ പ്രാദേശിക തലത്തിൽ ഉള്ളവയാണ്. ബാക്കി വരുന്നവ ഒരു രണ്ടാം ശനിയാഴ്ചയും നാല് ഞായറാഴ്ചകളുമാണ്.

 

മാർച്ച് 31 ഞായറാഴ്ച്ച, ബാങ്കുകൾക്ക് അവധി ഇല്ലമാർച്ച് 31 ഞായറാഴ്ച്ച, ബാങ്കുകൾക്ക് അവധി ഇല്ല

ഏപ്രിൽ 14 കേന്ദ്ര സർക്കാർ അവധി ദിനമായി പ്രഖ്യാപിച്ചു

ഏപ്രിൽ മാസത്തിലെ ബാങ്ക് അവധി ദിനങ്ങൾ
ഏപ്രിൽ 1- ബാങ്കുകളുടെ വാർഷിക ക്ലോസിംഗ്
ഏപ്രിൽ 2 - രാം നവമി
ഏപ്രിൽ 6 - മഹാവീർ ജയന്തി
ഏപ്രിൽ 10 - ദു:ഖ വെള്ളിയാഴ്ച
ഏപ്രിൽ 11 - രണ്ടാം ശനിയാഴ്ച
ഏപ്രിൽ 13 - ബിഹു / ബോഹാഗ് ബിഹു / ചൈറോബ / ബൈസാക്കി
ഏപ്രിൽ 14 - അംബേദ്കർ ജയന്തി / ബംഗാളി പുതുവത്സര ദിനം / തമിഴ് പുതുവത്സര ദിനം / ബോഹാഗ് ബിഹു / വിഷു
ഏപ്രിൽ 15 - ബോഹാഗ് ബിഹു / ഹിമാചൽ ദിനം
ഏപ്രിൽ 20 - ഗാരിയ പൂജ
ഏപ്രിൽ 25 - പരശുരാം ജയന്തി

ഈ 10 അവധി ദിനങ്ങൾ കൂടാതെ, 4 ഞായറാഴ്ചകളും സാധാരണ പോലെ തന്നെ ബാങ്കുകൾക്ക് അവധി ദിനമായിരിക്കും. വിവിധ പ്രദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള അവധി ദിവസങ്ങളിൽ, ആ പ്രദേശത്തെ ബാങ്കുകൾ അടയ്ക്കുമ്പോഴും മറ്റ് പ്രദേശങ്ങളിലെ ബാങ്കുകൾ പ്രവർത്തനക്ഷമമായിരിക്കും. കൊവിഡ് വ്യാപനം തടയാൻ കേന്ദ്ര സർക്കാർ 21 ദിവസത്തെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അവശ്യ സേവനങ്ങൾ ഒഴികെ മറ്റെല്ലാ സ്ഥാപനങ്ങൾക്കും ഇപ്പോൾ അവധിയാണ്. പൊതുമേഖല ബാങ്കുകളും സ്വകാര്യ ബാങ്കുകളും പൊതുജനങ്ങൾക്കായി പ്രവർത്തിക്കുന്നുണ്ട്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : ചുറ്റിക്കറങ്ങാന്‍ ഐആര്‍സിടിസിയുടെ പുതിയ ട്രെയിനുകള്‍യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : ചുറ്റിക്കറങ്ങാന്‍ ഐആര്‍സിടിസിയുടെ പുതിയ ട്രെയിനുകള്‍

Read more about: holiday അവധി
English summary

April 14 central government holiday | ഏപ്രിൽ 14 കേന്ദ്ര സർക്കാർ അവധി ദിനമായി പ്രഖ്യാപിച്ചു

All central government offices across the country will be on holiday on April 14, in line with Ambedkar Jayanti. Read in malayalam.
Story first published: Saturday, April 11, 2020, 11:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X