കൊറോണ വൈറസ് കേസുകൾ ഇന്ത്യയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യവ്യാപകമായി 21 ദിവസത്തെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചെങ്കിലും ഈ സമയത്തും ബാങ്കിംഗ് പോലുള്ള ചില അവശ്യ സേവനങ്ങൾ പൊതുജനങ്ങൾക്കായി നൽകുന്നുണ്ട്. അവയിൽ ചിലതാണ് ബാങ്കുകളും എടിഎമ്മുകളും. എന്നിരുന്നാലും കൊറോണ വൈറസ് വ്യാപന സമയമായതിനാൽ നിങ്ങളെയും കുടുംബത്തെയും അണുബാധയിൽ നിന്ന് രക്ഷിക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും നിങ്ങൾ സ്വീകരിക്കണം.
ജാഗ്രത വേണം
പണം പിൻവലിക്കാനായി നിങ്ങൾ ബാങ്ക് അല്ലെങ്കിൽ എടിഎമ്മിൽ പോകുന്നുണ്ടെങ്കിൽ രോഗബാധിതനായ ഒരാൾ സമീപത്തുണ്ടെന്നതു തന്നെ ജാഗ്രത പാലിക്കണം. അതായത് നിങ്ങൾക്കും രോഗം വരാം എന്ന ചിന്തയുണ്ടായിരിക്കണം. കാരണം ഒന്നിലധികം അല്ലെങ്കിൽ അജ്ഞാതരായ ആളുകൾ ബന്ധപ്പെടുന്ന ഒരു സ്ഥലമാണ് എടിഎം. അതുകൊണ്ട് തന്നെ നിങ്ങൾ ശരിയായ രീചിയിൽ ശുചിത്വം പാലിച്ചില്ലെങ്കിൽ നിങ്ങൾക്ക് രോഗം വരാനുള്ള സാധ്യതയുണ്ട്.
എസ്ബിഐയുടെ മുന്നറിയിപ്പ്
എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ നിങ്ങൾ ചെയ്യേണ്ട ചില മുൻകരുതലുകൾ ഉണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) പണം പിൻവലിക്കുന്നതിനായി എടിഎം ഉപയോഗിക്കുന്ന എല്ലാ ബാങ്ക് ഉപഭോക്താക്കൾക്കും ചില ടിപ്പുകൾ നൽകിയിട്ടുണ്ട്. നിങ്ങളുടെ ഇടപാടുകൾ സുരക്ഷിതമാക്കുന്നതിനും സ്വയം സുരക്ഷിതമാകുന്നതിനും ഈ പൊടിക്കൈകൾ പ്രയോജനപ്പെടുത്തുക എന്നാണ് ബാങ്ക് ട്വിറ്ററിലൂടെ ഉപഭോക്താക്കളെ അറിയിച്ചിരിക്കുന്നത്.
എസ്‌ബിഐ നിർദ്ദേശിച്ച മുൻകരുതലുകൾ
- എടിഎം റൂം ആരെങ്കിലും ഉപയോഗിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ അത് ഉപയോഗിക്കുന്നത് ഒഴിവാക്കുക.
- എല്ലായ്പ്പോഴും സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈകൾ ശുദ്ധീകരിക്കുക
- എടിഎം മുറിയിൽ സ്പർശിക്കുന്ന സ്ഥലങ്ങൾ ഒഴിവാക്കുക.
- നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ എടിഎം ഉപയോഗിക്കുന്നത് ഒഴിവാക്കുക.
- തുമ്മുകയോ ചുമ ചെയ്യുകയോ ചെയ്യുമ്പോൾ കൈമുട്ട് അല്ലെങ്കിൽ തൂവാല കൊണ്ട് വായും മൂക്കും മൂടുക
- ഉപയോഗിച്ച ടിഷ്യു പേപ്പറുകളും മാസ്കുകളും എടിഎം മുറിയിൽ നിക്ഷേപിക്കുന്നത് ഒഴിവാക്കുക
- പണവുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് എസ്‌ബിഐയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളായ യോനോ, ഐഎൻബി, ഭീം, എസ്‌ബിഐ മുതലായവ ഉപയോഗിക്കുക
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
